ഞാനൊരു പാവം പാലാക്കാരന്‍

പേടി

>> Wednesday, April 3, 2019



മക്കളോടുള്ള മാതാപിതാക്കളുടെ സ്നേഹത്തിന്റെ തോത് എങ്ങനെയാണാവോ? ഒരു കൊച്ചുള്ളവൻ നൂറു ശതമാനം സ്നേഹം ആ കൊച്ചിന് കൊടുക്കുകയും രണ്ടു കൊച്ചുള്ളവൻ പകുതി വീതം (അമ്പത് ശതമാനമോ അല്ലെങ്കിൽ ആനുപാതികമായി 40 - 60, 30 - 70 ) കൊടുക്കയാണോ? അങ്ങനെയെങ്കിൽ ഞാൻ ഇപ്പോൾ അഞ്ചു പേർക്കായി 20 % സ്നേഹമേ കൊടുക്കുന്നുണ്ടാവൂ. തീർച്ചയായും അല്ല, സമയത്തിന്റെ പരിമിതകൾ ഉണ്ടെങ്കിൽ പോലും എല്ലാവർക്കും 100  ശതമാനം കൊടുക്കാൻ നോക്കുന്നുണ്ട്. അപ്പോൾ 500 ശതമാനം സ്നേഹം നിറഞ്ഞിരിക്കുന്ന ഒരു  പിതാവാണ് ഞാൻ.

ഇപ്പോൾ ന്യൂസ് ചാനൽസ് കാണാറില്ല, രാഷ്ട്രീയം കേൾക്കാറില്ല. എങ്കിലും എവിടുന്നെങ്കിലും ഈ വക വാർത്തകൾ കേൾക്കും. വൈകുന്നേരങ്ങളിൽ കിടക്കാൻ നേരം മനസ്സിൽ ആധിയാണ്. മക്കളെ പിരിഞ്ഞു നിൽക്കുന്ന ഒരു പിതാവിന്റെ വ്യഥ.

തലക്കടിച്ചു കൊല്ലാൻ നോക്കുന്നവർ, തട്ടിയെടുത്തു കൊണ്ടുപോയി പിച്ചക്കാർ ആക്കുന്നവർ, അവയവങ്ങൾ വിൽക്കാൻ തട്ടിയെടുക്കുന്നവർ, പീഡിപ്പിക്കാൻ കൊണ്ട് പോകുന്നവർ, ചീറി പാഞ്ഞു വരുന്ന ടിപ്പർ ലോറികൾ, പാമ്പും പട്ടിയും പഴുതാരയും..... ലിസ്റ്റ് നീണ്ടു പോകുന്നു.

എല്ലാ കുഞ്ഞുങ്ങളെയും എന്റെ കരങ്ങളിൽ പൊതിഞ്ഞു വെക്കാൻ ഹൃദയം വെമ്പുന്നു. സുരക്ഷിതരായി അവരെ വഴി നടത്താൻ കരം പിടിച്ചു നടത്താൻ കൊതിക്കുന്നു.

പക്ഷെ എത്ര നാൾ? സ്‌കൂളും കോളേജിലും ഒക്കെ മയക്കു മരുന്നിന്റെ അതി പ്രസരം. വഴി തെറ്റി പോകാനുള്ള അനേകായിരം സാധ്യതകൾ. എത്ര പൊതിഞ്ഞു വെച്ചാലും പോകാനുള്ളത് പോകും. നല്ല വഴികളും, നല്ല മനസും ഉള്ള നല്ല കൊച്ചുങ്ങളാകാൻ അവരെ പഠിപ്പിക്കാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കഥകൾ അവരെ പഠിപ്പിക്കാതെ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്റെയും വഴികൾ കാട്ടി കൊടുക്കാം. ഒരു നല്ല തലമുറക്കായി, അവരെങ്കിലും നല്ല മനുഷ്യരായി ജീവിക്കാൻ പ്രജോദനം നൽകാം.

അനന്തരം അവൻ എന്തോ എടുത്തു, വിഭജിച്ചു കൂട്ടുകാർക്കു കൊടുത്ത ശേഷം അവരോടു അരുൾ ചെയ്തു....

ചിയേർസ് ........

0 comments:


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP