ചാറ്റിങ്ങും ലൈനും പിന്നെ പ്രേതവും....
>> Tuesday, August 13, 2013
ഈ സംഭവം നടക്കുന്നത് ഏകദേശം പത്ത് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്ന് ഇന്നത്തെ പോലെ ഫേസ്ബുക്കും ട്വിറ്ററും ഒന്നുമില്ല. എന്തിനു മൊബൈലും എസ് എം എസും എം എം എസ്സും ഒക്കെ പതുക്കെ വ്യാപകമായി വരുന്നതേ ഉള്ളൂ. എങ്കിലും പ്രേമിക്കാനുള്ള ത്വരയും പെണ്ണുങ്ങളോടുള്ള താല്പര്യവും അന്നത്തെ ആണുങ്ങള്‍ക്കും കുറവൊന്നും ഇല്ലായിരുന്നു എന്ന് മാത്രവുമല്ല, ആക്രാന്തം ഇത്തിരി കൂടുതലും ആയിരുന്നു. വയാഗ്രയോക്കെ കഷ്ടിച്ച് അങ്ങ് എത്തി എങ്കിലും സാധാരണക്കാരന് ആകെ ഇത്തിരി യാഹൂ ചാറ്റും വല്ല പടങ്ങളും ഒക്കെ തന്നെയായിരുന്നു ആശ്വാസം.
അങ്ങനെ ഞാന്‍ എറണാകുളത്ത് പുതിയ ജോലിയില്‍ പ്രവേശിക്കുന്നു, കൊച്ചു കടവന്ത്രയില്‍ ഒരു വീട് പോയി നോക്കുന്നു. ബ്രോക്കറിന്റെ വിവരണം അതി ഭയങ്കരം ആയിരുന്നു. രണ്ടു നില വീടാണ്, സില്‍മാ നടി ദിവ്യാ ഉണ്ണിയുടെ വീടിന്‍റെ പത്ത് വീട് ഇപ്പുറത്താണ്, താഴത്തെ ഫ്ലോറില്‍ ഒരു ഫാമിലി ഉണ്ട്, ഇത്തിരി നടന്നാല്‍ കടവന്ത്ര എത്തുകയും ചെയ്യും. പിന്നെ പട്ടണം ആണെങ്കിലും വീടിന്‍റെ ഒരു സൈഡില്‍ ഒരു പഴയ സര്‍പ്പക്കാവ് ആണ്, അതിനാല്‍ മരങ്ങളും ഇഷ്ടം പോലെ ചെടികളും ഒക്കെ ഉള്ളതുകൊണ്ട് ഫ്രീ ആയി ധാരാളം ഓക്സിജനും കിട്ടുമത്രേ. അവന്‍റെ വാചകം ഒക്കെ കേട്ട് എന്റെ മനസ്സില്‍ വെറുതെ ലഡ്ഡുക്കള്‍ ഒക്കെ ചുമ്മാ ടഗ ടാഗാന്നു പൊട്ടിക്കൊണ്ടിരുന്നു. ദിവ്യ ഉണ്ണി രാവിലെ വെറുതെ ജോഗ് ചെയ്യുമ്പോള്‍ എന്നെ കണ്ടു ഇഷ്ടപെടുന്നതും താഴത്തെ ഫ്ലോറില്‍ താമസിക്കുന്ന അതി സമ്പന്നമായ കുടുംബത്തിലെ അതിസുന്ദരിയായ മകള്‍ എന്റെ ഗ്ലാമറും കഴിവും ബുദ്ധിയും ഒക്കെകണ്ടു പ്രണയ പരവശയാകുന്നതും ഒക്കെ നല്ല മുഴുത്ത ലഡുവായി ഞൊടിയിടകൊണ്ട് പൊട്ടിക്കഴിഞ്ഞു.
അങ്ങനെ അത്യാവശ്യം പൊട്ടലും ചീറ്റലും ഒക്കെ കഴിഞ്ഞു എന്ന് മനസിലായപ്പോള്‍ അവന്‍ പറഞ്ഞു. അവിടെ ഒരുത്തന്‍ ആത്മഹത്യ ചെയ്തു എന്നൊക്കെ പറയുന്നുണ്ട്, സംഗതി ചുമ്മാ പറയുന്നതാ. ഒരുത്തന്‍ അവിടുന്നും വിഷം കഴിച്ചിരുന്നു, പക്ഷെ അവനെ വലിയ താമസമില്ലാതെ ആശുപത്രിയില്‍ കൊണ്ട് പോകുകയും ചെയ്തു. എന്നിട്ട് ആളു മരിച്ചോ എന്ന് ഞാന്‍ ചോദിച്ചു. ഓ.. രണ്ടു മൂന്നു ദിവസം കിടന്നിട്ടാണ് വടിയായത്. അങ്ങനെയൊക്കെ നോക്കിയാല്‍ നമുക്ക് എവിടെയേലും താമസിക്കാന്‍ പറ്റുവോ? പിന്നെ നമ്മളെ പോലുള്ള ചെറുപ്പക്കാര്‍ക്ക് അതൊന്നും പ്രശ്നമല്ലല്ലോ. കാര്യം ബ്രോക്കര്‍ നമ്മളെ പോലെ എന്ന് ബഹുവചനത്തില്‍ പറഞ്ഞെങ്കിലും അവിടെ ഞാന്‍ ഏകനായി വേണമല്ലോ കിടക്കാന്‍.! , പോരാത്തതിന് എനിക്കാണെങ്കില്‍ ചെറുപ്പം മുതലേ അപാര ധൈര്യവും.
അപ്പൊ അതാണ് വാടക കുറവും പിന്നെ ഒരു ബാച്ചിലറിന് വീട് തന്നതും. എന്തായാലും ഞാന്‍ നോക്കിയപ്പോള്‍ പ്രായം പത്തിരുപത്തെട്ടു കഴിഞ്ഞു. ഇനിയും പേടിയും പ്രേതവും ഒക്കെയായി ഇരുന്നാല്‍ ശരിയാവില്ല. പോരാത്തതിന് നേരത്തെ പൊട്ടിയ ലഡു ഏതെങ്കിലും ശരിക്കും പൊട്ടിയാല്‍ അത് ബോണസ് ആകുകയും ചെയ്യും.
അങ്ങനെ വീട് കാണാന്‍ ചെന്നു. ആത്മവിശ്വാസം ഒക്കെ നല്ലത് തന്നെ. പക്ഷെ അതിസുന്ദരിയായ ഒരു മകളുള്ള കോടീശ്വരന്‍, ഒരു വീടിന്‍റെ താഴത്തെ നിലയില്‍ വാടകയ്ക്ക്മു താമസിക്കും എന്നും, മുകളിലത്തെ നിലയില്‍, ഞാന്‍ എന്ന ബാച്ചിലറിനെ താമസിക്കാന്‍ അനുവദിക്കും എന്നൊക്കെ വിചാരിച്ചത് ഇത്തിരി ഓവര്‍ ആയി പോയി എന്ന് മനസ്സിലായി. അങ്ങനെ താഴത്തെ വീട്ടുകാരുടെ സെറ്റപ്പ് കണ്ടപ്പോളേ കോടീശ്വരന്‍ തകര്‍ന്നു, ലഡുവിന്‍റെ ആദ്യപകുതിയും. ഇനി പാവപ്പെട്ടവള്‍ ആണെങ്കിലും ഒരു സുന്ദരി പെങ്കൊച്ചു ഉണ്ടായിരുന്നാല്‍ മതിയായിരുന്നു. ആകെ കാണാന്‍ സാധിച്ചത് നല്ല ചൂടും ചൂരും ഉള്ള, നന്നായി കുരക്കുന്ന ഒരു പോമറേനിയന്‍പട്ടിയെ ആണ്.
എന്തായാലും വീട് നല്ല അടിപൊളി തന്നെ. അപ്പോള്‍ തന്നെ അഡ്വാന്‍സും കൊടുത്ത് കരാര്‍ എഴുതാന്‍ പറഞ്ഞു. പിറ്റേ ദിവസം തന്നെ താക്കോലും കിട്ടി, അത്യാവശ്യം കട്ടില്‍, പെട്ടി, ലൊട്ടുലൊടുക്കു സാധനങ്ങളും ആയി വീട് കയ്യടക്കി. പട്ടണം ആയതുകൊണ്ട് തന്നെ ടിവി,ഇന്റര്‍നെറ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ ശീഹ്രം നടന്നു.
അങ്ങനെ പാലായില്‍ നിന്നും എത്തിയ കൂട്ടുകാര്‍ വീടൊക്കെ അടിച്ചു കഴുകി വൃത്തിയാക്കി. ഞാനും കുട്ടപ്പായിയും കൂടി ബീവരേജസില്‍ പോയി കുപ്പിയും തട്ടുകടയില്‍ നിന്നും ഭക്ഷണവും വാങ്ങി വന്നു, അവിടെ കുടിയും പാട്ടും ഒക്കെയായി തകര്‍ത്തു വാരി കിടന്നുറങ്ങി. പിറ്റേ ദിവസം ഉച്ചക്ക് മുമ്പേ അവര്‍ യാത്ര പറഞ്ഞു പാലാക്ക് പോയി. വീടിന്‍റെ ഉടമസ്ഥ ബോംബെക്കാരി ഒരു ചേച്ചിയാണ്, അവര്‍ ഇപ്പോള്‍ നാട്ടില്‍ അവുധിക്ക് വന്നിട്ടുണ്ട്. ചിലപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍ എന്നെകാണാന്‍ ഇതിലെ വരുമായിരിക്കും എന്നും ഡോക്കുമെന്റ്സ് ഒക്കെ റെഡി ആക്കിയ ആ ചേച്ചിയുടെ ആങ്ങള പറഞ്ഞു.
അങ്ങനെ അവസാനം ഞാന്‍ ഒറ്റക്കായി, അന്നൊരു ഞായറാഴ്ചയും. യാഹൂ ചാറ്റില്‍ കുറെ പരത്തി നോക്കി, ഒരു രക്ഷയും കിട്ടിയില്ല. മനസ്സില്‍ ആണെങ്കില്‍ എത്ര വിചാരിച്ചിട്ടും അവിടെകിടന്നു വിഷം അടിച്ച ആളുടെ വിചാരം മാറുന്നുമില്ല. അവസാനം ഞാന്‍ തീരുമാനിച്ചു, ഇത്രയും പ്രായം ഉള്ള ഞാന്‍ ഇങ്ങനെ ഭയപ്പെടുന്നതില്‍, ഒരു ഭീരുവായി ഇരിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. ധൈര്യവാനാകൂ, ആണത്വം കാണിക്കൂ, ചഞ്ചലലത കൈവെടിയൂ മകനെ എന്നൊക്കെ സ്വയം പറഞ്ഞു ഞാന്‍ പെട്ടെന്ന് തന്നെ ഉഷാറായി.
പിന്നെ ഒട്ടും താമസിച്ചില്ല. നേരെ കടവന്ത്ര ജങ്ക്ഷനില്‍ പോയി കര്‍ത്താവിന്റെയും മാതാവിന്റെയും ഓരോ രൂപം വാങ്ങി പള്ളിയില്‍ കൊണ്ട് പോയി വെഞ്ചരിച്ചു. തിരിച്ചു പോരുന്ന വഴി ഒരു പൈന്റും വാങ്ങി വീട്ടിലെത്തി. രൂപം ഒക്കെ ഭിത്തിയില്‍ ആണി അടിച്ചു വെച്ചു, ഒരു ലുത്തിനിയ ചെല്ലി, പൈന്റു തുറന്നു സെലിബ്രേഷന്‍ തുടങ്ങി. പൈന്റു തീരുന്നതിനു മുമ്പേ ഞാന്‍ തീര്‍ന്നു. ഒരു പ്രേതത്തിന്റെയും ശല്യം ഇല്ലാതെ ഞാന്‍ കിടന്നുറങ്ങി.
പുതിയ ജോലിയായതുകൊണ്ട് ഓഫീസില്‍ തല കാണിച്ചു വീണ്ടും വീട്ടില്‍ വന്നു. പോരുന്ന വഴി ഒരു ധൈര്യത്തിന് ഒരു പൈന്റും കൂടി വാങ്ങി. നേരെ വീട്ടില്‍ വന്നിരുന്നു ചാറ്റ് ഓണ്‍ ചെയ്തു. കുറെ പേജുകള്‍ കയറി നിരങ്ങി നോക്കി. പെണ്ണുങ്ങള്‍ക്ക് ഒക്കെ ഹായ്, ഹലോ, ഹേയ് അങ്ങനെ പല രീതിയില്‍ വിളിച്ചു നോക്കി, നോ രക്ഷ. ഇനി അഥവാ ആരെങ്കിലും ഒന്ന് മറുപടി തന്നാല്‍ തന്നെ asl ചോദിച്ചു നമ്മള്‍ ആണാണ് ഇന്ത്യാക്കാരന്‍ ആണ് എന്നറിയുമ്പോള്‍ വിട്ടു പോകും. അങ്ങനെ വിഷണ്ണനായി ഇരിക്കുമ്പോളാണ് ഒരു പെണ്കിളിയുടെ മെസ്സേജ്, "ഹലോ..."
ഞാന്‍ കുളിരണിഞ്ഞു, കണ്ണില്‍ കൂടി ആനന്ദാശ്രുക്കള്‍ വന്നു. ആക്രാന്തം കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ പറ്റുന്നില്ല, ഹായ് വേണോ അതോ ഹേയ് വേണോ അല്ലെങ്കില്‍ ഹലോ ആയാലോ. അവസാനം സിമ്പിള്‍ ആയി ഒരു ഹായ് വെച്ചു. അപ്പോള്‍ അവളുടെ ചോദ്യം.
"Are u Jose Pothen?"
ഞാന്‍ വീണ്ടും വിഷണ്ണനായി. എന്റെ ഐ ഡി പോത്തന്‍ എന്നാണു, പക്ഷെ ഞാന്‍ പോത്തന്‍ ജോസ് അല്ല. ആറ്റു നോറ്റിരുന്നു ഒരു പെണ്ണ് വന്നതാ, അതിപ്പോളെ പോകുവല്ലോ എന്ന ഭയം ഒന്നാമത്. നുണ പറഞ്ഞാലും അധികം പിടിച്ചു നില്‍ക്കാന്‍ പറ്റില്ലല്ലോ എന്നുള്ള തിരിച്ചറിവ് മറുവശത്ത്. അങ്ങനെ വിഷാദനായി ഒരു മിനിറ്റ് ആലോചിച്ചു. പിന്നെ രണ്ടുംകല്‍പ്പിച്ചു ഞാന്‍ പറഞ്ഞു.
"No I am not, may I know who is this?"
അപ്പോള്‍ മറുപടി വന്നു. " I am sorry, i was just checking whether you are my school classmate Jose Pothen or not. Sorry and Bye"
ഡിം ... എല്ലാം തീര്‍ന്നു.
ഇനി എന്തു ചെയ്യും? സോറിയും ബൈ യും പറഞ്ഞു പോയ പെണ്ണിനെ ഇനി എങ്ങനാ ഒന്ന് കയ്യിലാക്കുന്നത്? എന്തായാലും ഓണ്‍ ലൈന്‍ ആയി കിടപ്പുണ്ട് അവള്‍, ഒന്നൂടെ ക്നോക്ചെയ്തു നോക്കാം.
"R u Malayali?"
ദേണ്ടെ... അവളുടെ മറുപടി വരുന്നു....
"Yea, but I live in Bangalore."
ലഡ്ഡു പിന്നെയും പൊട്ടി. ഞാനും ബംഗ്ലൂരില്‍ ജോലി ചെയ്തിരുന്നു എന്നും പിന്നെ വിദേശ രാജ്യങ്ങള്‍ ഒക്കെ കറങ്ങി മടുത്തപ്പോള്‍ എല്ലാം മതിയാക്കി അവസാനം നാട്ടില്‍ തന്നെ ജീവിക്കാനുള്ള കൊതികൊണ്ട് വന്നതാണെന്നും ഒക്കെ അങ്ങ് കീച്ചി. മലയാളത്തോട് അത്രക്കങ്ങു താല്പര്യം ആയതു കൊണ്ട് ഇംഗ്ലീഷ് മാറ്റി മംഗ്ലീഷ് ആക്കി. ഇനി ഇംഗ്ലീഷ് ഡിക്ഷ്ണറി ഒന്നും നോക്കാതെ മലയാളത്തില്‍ സംസാരിക്കുകയും ചെയ്യാമല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍ ഉഷാറായി. ഒരു രക്ഷയും ഇല്ലാതെ കൊച്ചിയില്‍ വന്നു കൊതുക് കടി കൊള്ളുന്നതാണെന്നു നമുക്ക് പറയാന്‍ പറ്റുമോ? ഇത്രയും ഒക്കെ പറഞ്ഞപ്പോളെക്കും അവള്‍ പറഞ്ഞു. "My Amma is back and she may not like chatting with boys. So lets talk some other time"
വീണ്ടും ഗ്യാസ് പോയ ബലൂണ്‍ പോലെ, അല്ലെങ്കില്‍ ഏതാണ്ട് പോയ അണ്ണാനെ പോലെ, ഞാന്‍ ഒരു നിമിഷം സ്തബ്ദനായി. ഒരു നിരാശാ കാമുകനാകാനായി എന്റെ താടിയിലെ രോമങ്ങള്‍ തരിക്കുന്നത് ഞാന്‍ അറിഞ്ഞു. ബീവറെജസിലെ
കുപ്പികള്‍ എന്നെ മാടി വിളിക്കുന്നത് കണ്ടു. എങ്കിലും ഒരു അവസാന ശ്രമം എന്ന നിലക്കും പിന്നീട് സംസാരിക്കാം എന്ന് പറഞ്ഞതിനാലും ഞാന്‍ ചോദിച്ചു. " ഫ്രെണ്ട് ആയി ആട് ചെയ്തോട്ടെ?"
എന്റെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു കൊണ്ട്, നിറയെ ലഡ്ഡുകുഞ്ഞുങ്ങള്‍ നിരന്ന ഒരു ബേക്കറി തുറന്നു കൊണ്ട് അവള്‍ പറഞ്ഞു. "Ohh sure..."
അങ്ങനെ ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ കണ്ടിരുന്ന കോടീശ്വരന്‍ ആകുന്ന പകല്‍കിനാവുകളില്‍ മാറ്റം വരുത്തി. അവളുടെ അപ്പന്‍ സ്വിട്സര്‍ലാണ്ടില്‍ ആയതിനാല്‍ ഞാനും സ്വിസ് ബാങ്കില്‍ അക്കൌണ്ട് എടുത്തു. അവള്‍ക്കും നാട്ടിന്‍പുറം ഇഷ്ടമായതിനാല്‍ സുന്ദരിയായ അവളുടെ കൂടെ നാട്ടിന്‍ പുറത്തെ റബര്‍ തോട്ടത്തില്‍ ആടിനെ മേയിച്ചു നടന്നു. ഫോട്ടോ കാണാത്തത് കൊണ്ട് അവള്‍ക്കു ആരുടെ മുഖം കൊടുക്കണം എന്നാ കാര്യത്തില്‍ കണ്ഫ്യുഷന്‍ ഉണ്ടായിരുന്നു,അത് കൊണ്ട് ഓരോ സീനിലും അവളുടെ മുഖം വേറെ വേറെ ആയിരുന്നു. അവള്‍ മലയാളത്തെ സ്നേഹിക്കുന്നതു കൊണ്ട് എന്റെ ഇന്ഗ്ലീഷ് ഭാഷയോടുള്ള സഭാകമ്പം അല്ലെങ്കില്‍ അത് സംസാരിക്കാനുള്ള കോംപ്ലക്സ് മാറി കിട്ടി.
അങ്ങനെ ഇരുന്നപ്പോള്‍ ആണ് നമ്മുടെ ഭവനത്തിന്‍റെ ഉടമസ്ഥയായ ബോംബേക്കാരി ചേച്ചി വരുന്നത്. ഇത്തിരി നന്നായി വര്‍ത്തമാനം പറയുന്ന ഒരു പാവം സ്ത്രീ. വെറുതെ ആറുമാസം ബോംബേയില്‍ കറങ്ങി നടന്നതു കൊണ്ട് ചുമ്മാ വാഷി, ചെമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളും ജൂഹു ബീച്ചും, ഗോരായി ബീച്ചും ഒക്കെ ഞാനും വര്‍ത്തമാനത്തില്‍ ചേര്‍ത്ത്. അങ്ങനെ വലിയ വലിയ കാര്യങ്ങളൊക്കെ സംസാരിച്ചു സംസാരിച്ചു വന്നതിന്റെ കൂട്ടത്തില്‍ എത്ര നിയന്ത്രിച്ചിട്ടും എന്റെ മനസ്സില്‍ ഇടയ്ക്കിടെ തികട്ടി വന്നുകൊണ്ടിരുന്ന ആ ചോദ്യം ഞാന്‍ ചോദിച്ചു.
"ഇവിടെ ആരാണ്ട് ആത്മഹത്യ ചെയ്തിരുന്നു അല്ലെ?". വളരെ നിസ്സാരമായി ചേച്ചി പറഞ്ഞു, അവന്‍ അതാ ആ ജനലില്‍ കയറുകെട്ടി മുകളിലേക്ക് കയറിട്ടിട്ടു ടെറസ്സില്‍ കയറി കുരുക്കിട്ടു താഴേക്ക് ഒറ്റച്ചാട്ടം, താഴെ താമസിക്കുന്നവര്‍ ഒച്ച കേട്ടു വന്നു നോക്കുമ്പോള്‍ ജനില്‍ തൂങ്ങി നിപ്പുണ്ട്. എന്റെ അടി വയറ്റില്‍ ഒരു കാളല്‍. പിന്നെ ചേച്ചി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. എന്റെ ബെഡ് റൂമിലെ ജനലിന്റെ കാര്യമാ ചേച്ചി വളരെ നിസ്സാരമായി പറഞ്ഞത്. യാത്ര പറഞ്ഞു പോകുമ്പോള്‍ ചേച്ചിക്ക് ഒരു നല്ല ധൈര്യമുള്ള പയ്യന്‍ വാടകയ്ക്ക് വന്നതിന്റെ സന്തോഷം. എനിക്ക് എങ്ങനെ ഞാനിനി ഇവിടെ ഉറങ്ങും എന്ന ചിന്തയും.
എന്നെ അങ്ങനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. ഞാന്‍ ഒരു നാലെണ്ണം വെള്ളമൊഴിക്കാതെ അങ്ങ് വീശി. ബെഡ് റൂമിന്റെ വശത്തേക്ക് ഞാന്‍ അറിയാതെ പോലും തല തിരിച്ചില്ല. കമ്പ്യുട്ടറില്‍ വന്നു ടൈപ്പ് ചെയ്ത ഹിസ്റ്ററി ഒന്ന് കൂടി നോക്കി. ലുങ്കിയും പുതച്ചു, കീബോര്‍ഡിനെ കെട്ടിപിടിച്ചു ശുഭ ചിന്തകളോടെ ഞാന്‍ കിടന്നുറങ്ങി. അല്ല പിന്നെ, ഞാന്‍ ആരാ മോന്‍.....
പിറ്റേന്ന് ഓഫീസില്‍ നിന്നും തിരിച്ചു വരാനും യാഹൂ ചാറ്റ് ഓണ്‍ ചെയ്യാനും ഞാന്‍ വീര്‍പ്പുമുട്ടി ഇരുന്നു. ഓടിക്കിതച്ചു വീട്ടില്‍ കയറി, തുണി പോലും മാറാതെ കമ്പ്യുട്ടര്‍ ഓണ്‍ ചെയ്തു. അതൊക്കെ ഒന്ന് ഓണ്‍ ആയി ഇന്റര്‍നെറ്റ് കണക്ടാകാന്‍ എടുത്ത സമയം എന്നെ സംബന്ധിച്ചിടത്തോളം യുഗങ്ങളായി തോന്നി. പാന്‍റും ഷര്‍ട്ടും ഊരിയപ്പോളെക്കും ചാറ്റ് ഓണ്‍ ആയി വന്നു. ഊരിയ തുണി കാലുകൊണ്ട് തോണ്ടി ഒരു മൂലയില്‍ ഇട്ടപ്പോളെക്കും ഞാന്‍ കണ്ടു, അതാ എന്റെ ഫ്രെണ്ട് ലിസ്റ്റില്‍ അവള്‍ ഓണലൈന്‍ ആയി കിടക്കുന്നു.
ഹോ... ആകെ ഒരു രോമാഞ്ചകഞ്ചുകകിഞ്ചകം അണിഞ്ഞു ഞാന്‍ പുളകിതനായി. പിന്നെ സമയം കളഞ്ഞില്ല... നേരെ ഒരു ഹലോ കൊടുത്തു. ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യാമോ എന്ന് അവളുടെ അപേക്ഷ. ഓ ഷുവര്‍ എന്ന് പര്‍നാജു ഞാന്‍. അഞ്ചു മിനിറ്റോ... എത്ര നേരം വേണമെങ്കില്‍ ഞാന്‍ കാത്തിരിക്കുമല്ലോ. പക്ഷെ ആ കാത്തിരിപ്പിനുള്ളില്‍, വെറുതെ ഇരുന്നു കസേരയില്‍ കാലിട്ടിളക്കിയ വകയില്‍ കസേരയുടെ കാലിളകി കിട്ടി.
പിന്നെ അവിടെ നടന്നത് ഒരു മണിക്കൂര്‍ നീണ്ട സല്ലാപം. നിഷ്കളങ്കവും പരിശുദ്ധവുമായ പ്രണയത്തിന്‍റെ മുത്തുകള്‍ എന്‍റെ മനസ്സില്‍ വാരിവിതറിയ കൊച്ചു കൊച്ചു കാര്യങ്ങളുടെ കൈമാറ്റം. അവള്‍ ഒരു സുഹൃത്തായി എന്നെ കണ്ടുകൊണ്ടു, സഭ്യതയുടെയും കുലീനത്വത്തിന്റെയും അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തുറന്നു സംസാരിച്ചപ്പോള്‍ എന്റെ മനസ്സില്‍ പ്രണയം മൊട്ടിടുന്നത് സ്വാഭാവികം. ഒരു ഉണക്ക ബ്രെഡ് എങ്കിലും കിട്ടിയാല്‍ മതി എന്ന് വിചാരിച്ചു വിശന്നിരിക്കുന്നവന് ബിരിയാണി കിട്ടിയാലുള്ള അവസ്ഥ.
അവളുടെ പേര് സെലിന്‍. ബാംഗളൂരില്‍ BCA ക്ക് പഠിക്കുന്നു. അച്ഛന്‍ ബിസിനസ്സുകാരന്‍. സ്വിറ്റ്സര്‍ലന്‍ഡിലും സ്വീഡനിലും ഒക്കെയായി പറന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമ. അമ്മ ഇത്തിരി ഓര്‍ത്തഡോക്സ് ആയ വീട്ടമ്മ. ഇവരും സെലിന്റെ നാലാം ക്ലാസ് വരെ സ്വിറ്റ്സര്‍ലന്‍ഡില്‍ ആയിരുന്നു. പിന്നെ നാട്ടില്‍ വന്നു മുത്തച്ഛന്റെ കൂടെ വാഴക്കുളത്തും. ഇപ്പോള്‍ മുത്തച്ഛന്‍റെ മരണവും സെലിന്റെ പഠനവും കാരണം ബാംഗളൂരില്‍ താമസം. ദൈവത്തില്‍ നന്നായി വിശ്വസിക്കുകയും, ഉണ്ണീശോയുടെ, പ്രത്യേകിച്ച് ചേര്‍പ്പുങ്കല്‍ പള്ളിയിലെ കുടത്തേലുണ്ണിയുടെ നൊവേന ദിവസേന ചെല്ലുകയും ചെയ്യുന്ന ഒരു നല്ല കുട്ടി. ഫോട്ടോ ചോദിക്കുന്നത് മര്യാദകേട് ആകുമല്ലോ എന്ന് വിചാരിച്ചു. വോയിസ് ചാറ്റ് ചെയ്താലോ എന്ന് ഒതുക്കത്തില്‍ ചോദിച്ചപ്പോള്‍ അടുത്ത ഞായറാഴ്ച ആകട്ടെ, അവസരം കിട്ടുകയാണെങ്കില്‍ അപ്പോള്‍ നോക്കാം എന്നും പറഞ്ഞു. അങ്ങനെ ഇനി ഞായറാഴ്ച സംസാരിക്കാം എന്ന രീതിയില്‍ ഞങ്ങള്‍ ബൈ പറഞ്ഞു. കര്‍ത്താവേ.. ഇനി ഞായറാഴ്ച വരെ ഞാനെങ്ങനെ കാത്തിരിക്കും...?
എന്തായാലും ഇത്രയും നേരം സംസാരിച്ചതില്‍ നിന്നും അവള്‍ നല്ലൊരു കുട്ടിയാണെന്ന് മനസ്സിലായി. സിറ്റി ലൈഫിനോടോ, പാര്‍ട്ടികളോടോ വലിയ അഭിനിവേശം ഇല്ലാത്ത, മഴയേയും മണ്ണിനെയും സ്നേഹിക്കുന്ന, വായന ഇഷ്ടപ്പെടുന്ന, മലയാളത്തെ ഇഷ്ടപ്പെടുന്ന ഒരു നല്ല കൊച്ച്.
വളരെ സംതൃപ്തിയോടെ, നിറഞ്ഞ മനസ്സോടെ ഞാന്‍ എണീറ്റു. അപ്പുറത്തെ മേശയില്‍ നിന്നും പകുതി കാലിയായ പൈന്റു കുപ്പി എന്നെ നോക്കി ചിരിച്ചു. പോടാ ചീത്ത ചെക്കാ എന്നാ മട്ടില്‍ പുച്ഛത്തോടെ ആ കുപ്പിയെ നോക്കി ഞാന്‍ പുറത്തിറങ്ങി. ജങ്ങ്ഷനില്‍ ചെന്നപ്പോള്‍ ബിവറേജസില്‍ പതിവിനു വിപരീതമായി ഒട്ടും തിരക്കില്ല. എങ്കിലും ആ പ്രലോഭാനത്തിലും ഞാന്‍ വീണില്ല. നേരെ ഹോട്ടലില്‍ കയറി ഒരു നെയ് റോസ്റ്റും വടയും കഴിച്ചു തിരിച്ചു നടന്നു. മഴ ചെറുതായി തൂളുന്നുണ്ട്, ഒരു പുഷ്പവൃഷ്ടി പോലെ. വീട്ടില്‍ വന്നു ബെഡ് റൂമില്‍ കയറി. ആദ്യമായി സര്‍പ്പക്കാവിലെക്കുള്ള ജനല്‍ തുറന്നു. ഒരു കസേരയെടുത്ത് ജനലിന്റെ സൈഡില്‍ ഇട്ടു ഞാന്‍ ഇരുന്നു.
ത്രിസന്ധ്യാ സമയം. മഴത്തുള്ളികളാല്‍ സ്നാനം ചെയ്തു വൃത്തിയായി നില്‍ക്കുന്ന ഇലകളാല്‍ നിറഞ്ഞ കുറച്ചു പടുമരങ്ങള്‍... അതില്‍ സര്‍പ്പങ്ങളെപോലെ പടര്‍ന്നു കയറിയിരിക്കുന്ന വള്ളികളും, കുറ്റിചെടികളും കാട്ടുപൂക്കളും നിറഞ്ഞ സര്‍പ്പക്കാവ്. ഭയത്തിനു പകരം വന്യമായ ഒരു സൌന്ദര്യം ആണ് ഞാന്‍ അവിടെ കണ്ടത്. പ്രേത ചിന്തകള്‍ അപ്പോളും തികട്ടി വന്നെങ്കിലും അതിന്റെ രൂപവും ഭാവവും മാറി. കണ്ണും തുറിച്ചു നില്‍ക്കുന്ന ആണിന്‍റെ ഭാവത്തിനു പകരം സുന്ദരിയായ യക്ഷി ആണ് മനസ്സില്‍ വരുന്നത്. കാവിലെ മരത്തില്‍ വന്നു വെള്ളസാരിയുടുത്ത് ദ്രംഷ്ടകള്‍ ഒന്നും കാണിക്കാതെ വശ്യമായി ചിരിക്കുന്ന സുന്ദരി യക്ഷികള്‍.. അവര്‍ക്ക് സിനിമാ നടി ലിസിയുടെയും, ദിവ്യാ ഉണ്ണിയുടെയും ഒക്കെ രൂപമായിരുന്നു. അങ്ങനെ എന്തിലും ഏതിലും സൌന്ദര്യം.\\
അന്ന് ആദ്യമായി ബെഡ് റൂമില്‍ കിടന്നു. മഴയുടെ തണുപ്പില്‍,പ്രണയത്തിന്‍റെ തരിപ്പില്‍ ഞാന്‍ കിടന്നു. മദ്യത്തിന്‍റെ സഹായമില്ലാതെ,ഭയപ്പാടേതുമില്ലാതെ, തലയിണ കാലിന്റിടയില്‍ വെച്ചു മൂടിപ്പുതച്ചു കിടന്നു ഞാനുറങ്ങി.
ഇടക്കെപ്പോളോ ഒന്നുണര്‍ന്നു. മൂത്രമൊഴിക്കാന്‍ അതി ഭയങ്കരമായി തോന്നുന്നു. പുതപ്പിനടിയില്‍ ആണെങ്കിലും, കാലിന്റിടയില്‍ തലയിണ ഉണ്ടെങ്കിലും ആദ്യം വന്നത് തൂങ്ങിച്ചത്തവന്‍റെ ഓര്‍മ്മയാണ്. ആ മുറിയിലാണല്ലോ കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍, സര്‍പ്പക്കവിലെക്കുള്ള ജനല്‍ തുറന്നാണല്ലോ എന്നോര്‍ത്തപ്പോള്‍ ശരീരം മൊത്തം ഒരു തണുപ്പ്. അതോടെ മൂത്ര ശങ്ക കൂടുകയും ചെയ്തു. എന്നാ പിന്നെ ആ പെങ്കൊച്ചിന്റെ ഓര്‍മ്മ ആദ്യം കൊണ്ടു വരാന്‍ മേലാരുന്നോ വൃത്തികെട്ട മനസ്സേ എന്ന് വിചാരിച്ചു ഞാന്‍ സെലിനെ ഓര്‍ത്തു, അവളുടെ പ്രണയം ഓര്‍ത്തു. രണ്ടും കല്‍പിച്ചു ഞാന്‍ പുതപ്പു മാറ്റി.
അതാ വെളുത്ത ഷര്‍ട്ട് ധരിച്ച ഒരു മനുഷ്യന്‍ എന്റെ മുറിയില്‍ തൂങ്ങി നിന്നാടുന്നു.... എന്റമ്മോ... എന്ന ഒരു വലിയ ശബ്ദം അറിയാതെ എന്നില്‍ നിന്നും പുറത്ത് വന്നു. താഴത്തെ വീട്ടുകാരുടെ പട്ടി അത് കേട്ടു കുരച്ചു. അനങ്ങാന്‍ വയ്യാതെ ആണെങ്കിലും ഒരു കൈ കഴുത്തില്‍ കിടന്ന കൊന്തയിലെ കുരിശു രൂപത്തിലേക്ക് നീണ്ടു.... മരിച്ച വിശ്വാസികളുടെ ആത്മാവിനു തമ്പുരാന്‍റെ മനോഗണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഒന്ന് കൂടി ഞാന്‍ ആ തൂങ്ങിയാടുന്ന രൂപത്തെ നോക്കി.
നനച്ചുപിഴിഞ്ഞ് കുടഞ്ഞിട്ടിരുന്ന വെളുത്ത ഷര്‍ട്ട്, ഹാങ്ങറില്‍ കിടന്നു എന്നെ നോക്കി ചിരിച്ചു കൊണ്ട് ഇളംകാറ്റില്‍ ആടിക്കൊണ്ടിരുന്നു. അപ്പോളും ഞാനറിയാതെ തീര്‍ന്ന എന്റെ ശങ്കകള്‍ എന്നെ തണുപ്പിച്ചും കൊണ്ടിരുന്നു....

രാത്രിയായി, ഉറങ്ങാനേ തോന്നുന്നില്ല. സ്വപ്നലോകം അല്ലെങ്കില്‍ സങ്കല്പലോകം അത്രയധികം സുന്ദരം തന്നെ. അങ്ങനെ ബാത്ത് റൂമില്‍ കയറി കഴുകാനായി കുതിര്‍ത്ത് വെച്ചിരുന്ന തുണി നനക്കാന്‍ തുടങ്ങി. അപ്പോളും മനസ് നിറയെ അവളായിരുന്നു. അണ്ടര്‍വയര്‍ നനച്ചു പിഴിയുമ്പോള്‍, മനസ്സില്‍ അവള്‍ക്കു പൂച്ചെണ്ട് നല്‍കുകയായിരുന്നു. ഷര്‍ട്ട് നനച്ചു ഹാങ്ങറില്‍ തൂക്കുമ്പോള്‍ അവളുടെ ചുരിദാറിന്റെ ഹോള്‍ നേരെയിടുകയായിരുന്നു. അങ്ങനെ ജീവിതത്തില്‍ ആദ്യമായി എന്റെ തുണി സന്തോഷത്തോടെ നനച്ചു. അയ ഒന്നും കെട്ടിയിട്ടില്ലായിരുന്നത് കൊണ്ട് മുറിക്കകത്ത് തന്നെ എല്ലാം വിരിച്ചിട്ടു ഉറങ്ങാന്‍ കിടന്നു.