മഞ്ഞില്‍ പൊതിഞ്ഞ കുറച്ചു ഓര്‍മ്മകള്‍..
>> Tuesday, June 24, 2014
കാലാന്തരത്തില്‍ ഓര്‍മ്മകള്‍ മാഞ്ഞു പോവാം. പുതിയ ഓര്‍മ്മകള്‍ പഴയതിന്‍ മുകളില്‍ അടയിരിക്കാം. പുസ്തകത്താളുകളില്‍ സൂക്ഷിച്ചു വെച്ച ഇലകള്‍ ഭംഗിയുള്ള അസ്ഥിപഞ്ചരങ്ങള്‍ മാത്രമാവാം. പക്ഷെ ചില ഓര്‍മ്മകള്‍ പുസ്തകത്താളുകളില്‍ കാത്തുവെച്ച മയില്‍പീലികളാണ്. വര്‍ഷം തോറും പ്രസവിക്കുമെന്ന മിത്തില്‍ വിശ്വസിച്ചു സൂക്ഷിച്ചു വെച്ചവ.
കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍, മക്കളില്‍ ഒന്ന് ന്യൂനം ചെയ്താല്‍ ആകെക്കൂടെ സമാനതകള്‍, നേരവും കാലവും എന്തിന് സ്വഭാവത്തില്‍ വരെ. എങ്കിലും ചരിത്രം ആവര്ത്തിച്ചുകൂടല്ലോ? ഇനിയത് വേണ്ട, ഇനി നമുക്ക് തേനിന്റെയും പാലിന്‍റെയും ഓര്‍മ്മകളാവട്ടെ.
അങ്ങനെ ഇന്നും എന്‍റെ പുസ്തകത്താളുകള്‍ തുറന്നു നോക്കി, മയിപീലി പ്രസവിച്ചില്ല, പക്ഷെ അതിന്നും സുന്ദരം.....
നിറമുള്ളതും, മഴനനഞ്ഞതും, വെയിലേറ്റു വാടിയതും, മഞ്ഞില്‍ പൊതിഞ്ഞതുമായ ഓര്‍മ്മകളിലൂടെ.....മുപ്പത്തിരണ്ട് വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള, കയ്പ്പും മധുരവുമുള്ള, ചില നുനുനുനുത്ത ഓര്‍മ്മകള്‍....