Hatta Pools (ഒരു യാത്രാ വിവരണം)
>> Sunday, May 31, 2009
ഹത്ത പൂള്‍സിലേക്കുള്ള ഞങ്ങളുടെ യാത്ര. കുട്ടികളും പരിവാരങ്ങളുമായി രണ്ടു വണ്ടിയില്‍ യാത്ര തിരിച്ചു. ഭക്ഷണവും വെള്ളവും, കുട്ടികള്‍ക്കും അത്യാവശ്യം മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാന്‍ വേണ്ടുവോളം ഡയപ്പറുകളും കരുതിയിരുന്നു.
മുമ്പിലും പുറകിലും ഇടക്ക് ഒന്നിച്ചും ഞങ്ങള്‍ യാത്ര തുടര്‍ന്നു.മരുഭൂമിയുടെയും വരണ്ടമലനിരകളുടെയും ഭംഗി നിങ്ങള്‍ നേരത്തെ ആസ്വദിച്ചതാണെങ്കില്‍, ദുബായില്‍ നിന്നും ഹത്തവരെയുള്ള ഹൈവേയിലൂടെ ഉറങ്ങിയും, പഴയ മണ്ടത്തരങ്ങള്‍ പറഞ്ഞും, മലനിരകളുടെ ഉത്ഭവത്തെ പറ്റി നുണപറഞ്ഞും സമയം കളയേണ്ടിവരും.
കാര്യം മാപ്പൊക്കെ കയ്യിലുണ്ടായിരുന്നെങ്കിലും ചെറിയ വഴിപ്പിശക്. അവസാനം ചോദിച്ച ഹത്താ നിവാസികള്‍ പറഞ്ഞുതന്നത് ഈ ഡാം. വെള്ളം എന്നൊക്കെ കേട്ടപ്പോള്‍ ഡാമായിരിക്കും എന്നവര്‍ വിചാരിച്ചു. നമ്മുടെ അറബി അത്ര ഗംഭീരമാണല്ലോ.
എങ്കിലും മനോഹരമാണ് ഡാം. കുത്തനെയുള്ള കയറ്റവും മനോഹര ദൃശ്യവും.
ചൂട് അസഹനീയം. ടര്‍ക്കി ഒക്കെ കരുതുന്നതാ നല്ലത്
കൂളിങ് ഗ്ലാസ് അത്യാവശ്യം. ട്രൈ പോഡും നല്ലതാണ്,പ്രത്യേകിച്ച് വീഡിയോ ഉണ്ടെങ്കില്‍.
ഡാമില്‍ നിറയെ വെള്ളം (മരുഭൂമിയല്ലേ എന്നു നമ്മള്‍ പ്രത്യേകം ഓര്‍ക്കണം)
എന്തായാലും അവസാനം ഒരു എത്തിസലാത്തുകാരന്‍ മലയാളി സഹായിച്ചു. മാപ്പിന്റെ കുഴപ്പമല്ല, അതു നോക്കിയവരുടെ കുഴപ്പമായിരുന്നു എന്നു പ്രൂവ് ചെയ്ത് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ടാറിട്ട റോഡില്‍ നിന്നും 15-20 കിലോമിറ്റര്‍ സഞ്ചരിക്കണം. ബോര്‍ഡുകള്‍ ഉണ്ട് വഴി നിറയെ. ഫോര്‍ വീല്‍ വേണമെന്ന്
നിര്‍ബന്ധം ഇല്ല.
ഒട്ടകങ്ങളെയും കാണാം. മര്യാദയുള്ള മൃഗങ്ങളാ.. ഒന്നു ഹോണടിക്കു പോലും വേണ്ടാ. മരുഭൂമി അവരുടെ അപ്പന്റെയാന്നുള്ള വിചാരം ഒന്നും ഇല്ല.
മനോഹരമായ മലകള്‍ പാറകള്‍. വഴികള്‍ ഒക്കെ സുന്ദരം തന്നെ. പൊടിയും മൊത്തത്തില്‍ ഒരു ബ്രൊവ്ണ്‍ കളറും ആണെങ്കിലും എന്തൊക്കെയോ ഒരു വൈല്‍ഡ് ബ്യൂട്ടി.
അവസാനം തോടുകണ്ടു. മരുപ്പച്ച കണ്ടപോലെ ഞങ്ങള്‍ പുളകിതരായി. മരുഭൂമിയിലും തോട്. കാറിലാണെങ്കില്‍ സുക്ഷിച്ചു കടക്കണം, അല്ലെങ്കില്‍ വെള്ളത്തില്‍ നിന്നും ത്ളളിക്കയറ്റേണ്ടി വരും
പ്രാഡോചേട്ടന്‍ വഴികാണിച്ചു മുമ്പേ. ഒന്നുമല്ലെങ്കിലും ഒന്നു രണ്ടു വര്‍ഷത്തെ അനുഭവ സമ്പത്തില്ലേ?
കുറക്കാന്‍ പറ്റുമോ, പജീറോ അല്ലേ?
പണ്ടൊക്കെ മഴക്കു ശേഷം റോഡില്‍ കിടക്കുന്ന തെളിഞ്ഞ വെള്ളം കാലുകൊണ്ട് തെറിപ്പിക്കാതെ പോകാന്‍ പറ്റുമായിരുന്നോ? ഇന്നിപ്പോള്‍ വണ്ടിയിലായി എന്നു മാത്രം.
വണ്ടി പാര്‍ക്കു ചെയ്തു ഞങ്ങള്‍ വെള്ളത്തിലിറങ്ങി.
കോക്കുവിനു വരെ ഇറങ്ങാവുന്ന വെള്ളം. കണ്ടാല്‍ കുടിക്കാന്‍ വരെ തോന്നും.
പാമ്പേര്‍സ് അഴിച്ചു വെക്കുകയാണ് നല്ലത്. ഇല്ലെങ്കില്‍ വെള്ളത്തിന്റെ ഭാരം താങ്ങാനാവാതെ ബാലന്‍സ് ചെയ്തു നില്‍ക്കേണ്ടി വരും.
തലയില്‍ എന്തെങ്കിലും വെക്കാതെ ദീര്‍ഘനേരം വെയില്‍ കൊണ്ടാല്‍ സണ്‍ബേണ്‍ ഉറപ്പ്. മൊട്ടത്തലയില്‍ വെയില്‍ അടിച്ചതിനാല്‍ പീള്ളേരുടെ തലയില്‍ കുമിള വന്നു. പേടിക്കനൊന്നുമില്ല, ഒരാഴ്ച കൊണ്ടു മാറിക്കോളും. തലചൊറിഞ്ഞു കുമിള പൊട്ടിക്കാതെ നോക്കിയാല്‍ മതി.
സ്വപ്ന വാഹനമായ നിസ്സാന്‍ പട്രോളിനെ വലിച്ചു കയറ്റാന്‍ കുഞ്ഞന്‍ പജീറോക്കു സാധിച്ചു. വഴിനോക്കാതെ ഓടിച്ചാലത്തെ കുഴപ്പം.
സാഹസികന്മാര്‍ക്കു അവസരങ്ങള്‍
ലോകത്തിന്റെ നെറുകയിലെന്ന പോലെ. എന്തൊക്കെയോ നേടിയ സംതൃപ്തി. കാലിന്റെ മസിലു പിടിക്കാതെ നോക്കണം എന്നു മാത്രം.
നനഞ്ഞ ശരീരം ഉണക്കാനിടാം
പാറയില്‍ വലിഞ്ഞുകയറാം
സാഹസികന്മാര്‍ക്കു വീണ്ടും പണി
എന്താ ചാട്ടം. പണ്ട് തോട്ടില്‍ ചാടിനടന്ന കാലത്തേക്ക് മടങ്ങിപ്പോക്ക്
പാവം പുറകില്‍ കിടക്കുന്ന വണ്ടി, സീറ്റിനു മുകളില്‍ വരെ വെള്ളം കായറി പോയി. തോളൊപ്പം വെള്ളത്തില്‍ താണുപോയി. പ്രാഡോയും, ജീപ്പും പത്തിരുപത് ആള്‍ക്കാരുടെ 2 മണിക്കൂറത്തെ പരിശ്രമവും അവസാനം വണ്ടി കയറ്റി. ഇനി എഞ്ചിനില്‍ നിന്നും വെള്ളം കളയണമെല്ലോ?
എന്തൊരു ഭീകര ഭംഗി. വലുപ്പം മനസിലാകാന്‍ ആള്‍ക്കാരെ ശ്രദ്ധിക്കുക
അവസാനം മടക്കയാത്ര. എങ്കിലും സൌങര്യം ആസ്വദിച്ചു പോകും
ഉണക്കമരത്തിനു വരെ എന്തോ സൌങര്യം. നരച്ച മുടിയുള്ള അമ്മൂമ്മയെ പോലെ.
ഹത്ത റോഡിലെ അറബികളുടെ സൂക്കേട് തീര്‍ക്കുന്ന സ്ഥലം. കറുത്ത് പൊട്ടിട്ടിരിക്കുന്ന വണ്ടി ശ്രദ്ധിക്കുക
കോരിത്തരിച്ചു പോയി അവന്റെ ഓടിക്കല്‍ കണ്ടപ്പോള്‍ !
മണ്ണില്‍ പുതഞ്ഞുള്ള മറ്റൊരുത്തന്റെ പോക്ക്. ഇതൊക്കെ കണ്ടാല്‍ എത്ര നേരം പിടിച്ചു നില്‍ക്കാനാവും
പിന്നെ അമാന്തിച്ചില്ല, വെച്ചു പിടിപ്പിച്ചു ഞങ്ങളും
കുട്ടികള്‍ക്ക്കും മുതിര്‍ന്നവര്‍ക്കും കളിക്കാം
കുറച്ചു മറ്റുള്ളവരുടെ കളി കണ്ടപ്പോള്‍ നമുക്കും സൂക്കേട് കയറി. എത്ര നേരമെന്നും പറഞ്ഞാ നോക്കി നില്‍ക്കുന്നത്? മരുഭൂമിയില്‍ ഓടിക്കാന്‍ പ്രത്യേക പരിശീലനം വേണമെന്ന് ആരുപറഞ്ഞു? അണ്ണാക്കണ്ണനും തന്നാലായത്
ആന വളിവിടുന്ന കണ്ട് അണ്ണാന്‍ മുക്കിയാല്‍ ഇങ്ങനെ ഇരിക്കും.
അറിയാത്ത പിള്ളക്കു ചൊറിയുമ്പോള്‍ അറിയും. ചൊറിഞ്ഞു അറിഞ്ഞു.
എത്രയോ സഹായമനസ്ഥിതിയുള്ളവരാണ് അറബികള്‍. എത്ര പെട്ടെന്നാണ് അവര്‍ സഹായിക്കാന്‍ എത്തുന്നതെന്നോ? അവരുടെ ഉപദേശങ്ങള്‍ ഞങ്ങളെ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു. എങ്ങനെ ഓടിക്കണം എന്നും ചെറീയ ധാരണ കിട്ടി.
കറിയാച്ചന് കൂടുതല്‍ സ്വപനങ്ങള്‍ കാണുനുള്ള ഇന്‍പുട്ടുകള്‍. രാത്രിയില്‍ മണലില്‍ പോകുന്ന കഥകള്‍ മതി ഇപ്പോളവന്.കോക്കു ചാച്ച എന്നു വിളിക്കനുള്ള ശ്രമം നിര്‍ത്തി ക്വാഡ് ബൈക്ക് എന്നു പറയാന്‍ ശ്രമിക്കുന്നു.
ചെറിയ തിരിച്ചടികളെങ്കിലും വളരെ നന്നായി എഞ്ചോയ് ചെയ്തു. ഒത്തിരി അധികം വിവരങ്ങളും ലഭിച്ചു.
സന്ധ്യയോടുകൂടി മടക്കയാത്ര. ഒത്തിരി ഒത്തിരി സംതൃപ്തിയോടെ.
ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - സുനില്‍, രാജേഷ്
1 comments:
Nice pics with narration...its ma fav!
Post a Comment