ആശംസകള്‍
>> Monday, October 5, 2009
അങ്ങനെ എന്റെ ഭാര്യേ, നിന്റെ മറ്റൊരു ജന്മദിനം കൂടി കഴിയുന്നു. ആദ്യ രണ്ടു ജന്മദിനങ്ങളും ഞാന്‍ നേരത്തെ നല്‍കിയ സമ്മാനങ്ങളുടെ നിറവയറുമായി ആഘോഷിച്ച നിനക്ക് കഴിഞ്ഞ ജന്മദിനത്തില്‍ എന്നെ വിളിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വന്നു എന്നത് ഒരു വിരോധാഭാസമായി തോന്നിയിരിക്കാം. നിന്റെ അടുത്തില്ലായിരുന്നതിനാലും ജോലിയുടെ പ്രശ്നങ്ങളില്‍ പെട്ട് മറന്നു പോയതായിരുന്നെങ്കിലും നിനക്ക് അതൊരു പ്രതീക്ഷയായിരുന്നു. എന്തായാലും ഈ പ്രാവശ്യം രാവിലെ തന്നെ എഴുന്നേറ്റ് ഒരു പൊട്ടെങ്കിലും സമ്മാനമായി ഞാന്‍ തരും എന്നു പ്രതീക്ഷിച്ചു നീ. നാട്ടിലെ ആറക്കശംബളം വാങ്ങുന്ന ഒരുവന്‍ കുറഞ്ഞ പക്ഷം ഒരു ഡയമണ്ട് മോതിരം എങ്കിലും സമ്മാനമായി തരും എന്നു പ്രതീക്ഷിക്കാന്‍ നിനക്കു സാധിക്കുമായിരിക്കാം.
വെറും ഒരു ചുംബനവുമായി രാവിലെ നിന്നെ ആശംസകള്‍ അറിയിച്ചപ്പോള്‍ നിനക്ക് നിരാശ തോന്നിയിരുന്നോ? എന്റെ മനസിലെ വിലപിടിച്ച ഒരു ബിംബമായി മാറിയ നിനക്ക് വെറുമൊരു
സമ്മാനത്തില്‍ ഒതുക്കാനുള്ള മനസ് എനിക്കില്ല. വേദനിക്കുന്ന ഒരു കോടീശ്വരനായ എനിക്ക് വിലയേറിയ ഒരു സമ്മാനം വാങ്ങി തരാനുള്ള അവസ്ഥ ഉണ്ടോ എന്നത്, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതു വഴി നിനക്കറിയാവുന്നതുമാണല്ലോ? അതിനാല്‍ തന്നെ രാവിലെ ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി നിന്നെ വിളിച്ചെഴുന്നേല്‍പ്പിച്ച് നിന്നെ വിഷ് ചെയ്യാന്‍ എനിക്കു സാധിച്ചില്ല എന്നുള്ളതില്‍ ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നു.
ഭര്‍ത്താവിനെ ഭരിച്ചു നില്‍ക്കുന്ന ഇന്നത്തെ ഒരു ശരാശരി ഭാര്യയുടെ ജീവിതത്തില്‍ നിന്നും മാറി, വിനയവും അനുസരണയും കൊണ്ട്, പഴമയുടെ വാക്താവായ ഒരു മൂരാച്ചി ഭര്‍ത്താവിന്റെ മനസുള്ള എന്റെ സ്നേഹാദരവു പിടിച്ചു വാങ്ങിയ നിന്നെ എനിക്കു ഒരുപാടിഷ്ടമാണ്, ബഹുമാനമാണ്. സ്ത്രീയുടെ ശക്തി എന്താണെന്ന് എന്നെ മനസിലാക്കി തരുന്നതില്‍ എന്റെ അമ്മയുടെ പാതയില്‍ തന്നെ, എന്റെ പ്രതീക്ഷക്കള്‍ക്കും അപ്പുറമായി ഇന്നത്തെ തലമുറയില്‍ നിന്നും നിന്നെ ലഭിച്ചത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ഞാന്‍ സഞ്ചരിക്കുന്നത് എന്നു ഞാന്‍ മനസിലാക്കുന്നു.
നീ എന്റെ എല്ലാമാണ്. എന്റെ പൊന്നമ്മയുടെ മടിയില്‍ തലവെച്ചു കിടക്കുമ്പോള്‍ കിട്ടുന്ന വാത്സല്യം വരെ എനിക്കു നല്‍കുന്ന നിന്നെ എനിക്കൊത്തിരി ഇഷ്ടമാണ്. ചെറുപ്പത്തില്‍ തന്നെ ചാച്ചയെ നഷ്ടപ്പെട്ട് അമ്മയുടെ നാലായി വീതിക്കപ്പെട്ട സ്നേഹവും സാഹചര്യങ്ങളാല്‍ നഷ്ടപ്പെട്ട എനിക്ക് ഇതെല്ലാം ഒന്നായി നല്‍കുന്ന നിന്നെ രത്നങ്ങള്‍ കൊണ്ട് തുലാഭാരം നടത്തിയാലും മതിയാവില്ല കൊച്ചേ. വിലമതിക്കാനാവാത്ത ഒന്നാണെനിക്കു നീ. ഒരു കൊച്ചു സമ്മാനത്തില്‍ ഒതുങ്ങില്ല നീ.
രാവിലെ ഞാന്‍ തന്ന ഉമ്മയില്‍ എല്ലാം അടങ്ങിയിരുന്നു. ഒത്തിരി നാള്‍ നിന്നോടും മക്കളോടും കൂടെ ഇതേ സ്നേഹത്തില്‍ ജീവിക്കുവാന്‍ ദൈവമേ എന്നെയും അനുഗ്രഹിക്കണമേ....
11 comments:
പഴയൊരു പാട്ടുണ്ട്..
സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദ്രികക്കെന്തിനു വൈഡൂര്യം, കാട്ടാറിനെന്തിനു പാദസരം,
എന്‍ കണ്മണിക്കെന്തിനാഭാരണം :-)
ഇതില്‍ കൂടുതല്‍ എന്തു വേണം ഒരു ഭാര്യക്കു സമ്മാനമായി? മനസ്സില്‍ തോന്നിയ ഈ നല്ല കാര്യങ്ങള്‍ മനസ്സില്‍ വക്കാതെ തുറന്നുപറയൂ അവളോട്, അതാണവള്‍ക്കു കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ സമ്മാനം..
മിക്കവാറും ഭര്‍ത്താക്കന്മാര്‍ ചെയ്യാത്തതും അതു തന്നെ.
നന്ദി സിജു. വളരെ അര്‍ഥവത്തായ പാട്ട്.
പ്രിയ എഴുത്തുകാരി, ഞാന്‍ പറഞ്ഞു അവളോട്. രാവിലെ വീണ്ടും മനസില്‍ ഒന്നുകൂടി വികാരങ്ങള്‍ നിറഞ്ഞപ്പോള്‍ സ്വകാര്യമായ ഒരു കാര്യമെങ്കിലും ഒന്നെഴുതണം എന്നു തോന്നിപ്പോയി.
സി... അയ്യോ വാഴക്കാ..എഴുത്തുകാരിച്ചേച്ചി പറഞ്ഞതുപോലെ ഒരു ഭാര്യ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സമ്മാനമാണ് ഈ എഴുത്തിലൂടെ നല്കിയത്. ഇതു വാമഭാഗം വായിച്ചോ.. ഇല്ലെങ്കില്‍ വായിപ്പിക്കൂ.. അതിനു ശേഷം പ്രിയപ്പെട്ടവളുടെ കൈയ്യില്‍ നിന്നും സ്നേഹം നിറഞ്ഞ നൂറുമ്മകള്‍ ലഭിക്കും തീര്‍ച്ച..
നിലാവരമുള്ളതും ഹുദയത്തില്‍ തൊടുന്നതുമായ എഴുത്ത്.. നിര്ത്തരുത്.. മടിപിടിക്കരുത്..
പിറന്നാള്‍ ആശംസകള്‍ എന്റെ വകയായും കൂടി നേര്ന്നോളൂ..
എന്നാലും ബി.... യെ "ബിംബം" എന്ന് വിളിച്ചില്ലേ, കഷ്ടമായിപ്പോയി, ചുമ്മാതല്ല പാലാക്കരെല്ലാം ദുഷ്ടന്മാരനെന്നു പറയുന്നത്. കൊക്കുവിനു 1 കഴിഞ്ഞു, അടുത്ത സമ്മാനം ഇന്ന് തന്നെ കൊടുക്കവുന്നത്തെ ഉള്ളു.
ടെക്നിക്കല്‍ ADVICE വേണമെങ്കില്‍ *******9306 ല്‍ വിളിച്ചാല്‍ മതി.
Its heart touching...
NICE !!!!
അനോണി പറഞ്ഞ ഗിഫ്റ്റ് കൊടുത്തോ വാഴക്കാ...? അപ്പൊ ഈ വീക്ക് എന്‍ഡില്‍ നമ്മള്‍ ഒരു ബക്കാര്‍ഡി പൊട്ടിച്ച് ആഘോഷിക്കുവല്ലേ..? വ്യാഴാഴ്ച വൈകിട്ട് എന്നാല്‍ എല്ലാരും അവിടല്ലേ കൂടുന്നത്? പാവം വേദനിക്കുന്ന കോടീശ്വരന്റെ വേദനകള്‍ നമുക്ക് തീര്‍ത്തേക്കാം... അതോ അനോണീ നമുക്ക് കോഴിയെ ചുടണോ? എന്തായാലും താങ്കളുടെ പ്രിയ പത്നിയെ രാവിലെ തന്നെ ഞങ്ങള്‍ ആശംസകള്‍ അറിയിച്ചു കഴിഞ്ഞു...
നല്ല പിറന്നാള്‍ സമ്മാനം...
വഴക്കാവരയന്‍ ആരാണെന്നു ഇപ്പോള്‍ പിടി കിട്ടി. ആശംസകള്‍!
ദേ!ആ സമ്മാനങ്ങട്ട് കൊട്ത്തേ,ജന്മനാള്‍ അടുത്ത
കൊല്ലവും വരാന്‍ള്ളതാട്ടോ!
Post a Comment