തൊട്ടുനക്കി - ഒരു പാചകക്കുറിപ്പ്
>> Thursday, June 24, 2010
തൊട്ടുനക്കി
ആവശ്യമുള്ള സാധനങ്ങള്‍
1 വറ്റല്‍ മുളക് - 5 എണ്ണം
2 ചുവന്നുള്ളി - 7 എണ്ണം
3 വെളുത്തുള്ളി - 1 അല്ലി
4 വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
5 കഞ്ഞിവെള്ളം (പച്ചവെള്ളം) - അര കപ്പ്
6 വെളിച്ചെണ്ണ - 1 ടീ സ്പൂണ്‍
7 ഉപ്പ് - പാകത്തിന്
വറ്റല്‍ മുളക് നന്നായി ചുട്ടെടുക്കുക, ചുടാന്‍ സാഹചര്യം ഇല്ലാത്തവര്‍ ലേശം എണ്ണയില്‍ വറുത്താലും മതി. അതിനു ശേഷം ഉള്ളിയും വെളുത്തുള്ളിയും എടുത്ത് അരകല്ലിലോ അല്ലെങ്കില്‍ ഇടികല്ലിലോ വെച്ച് ചെറുതായി ചതച്ചെടുക്കുക. അതിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് ഇളക്കുക. അതിലേക്ക് പുളിഅലിയിക്കുക. അതില്‍ വെളിച്ചെണ്ണയും ഉപ്പും ചേര്‍ക്കുക, തൊട്ടുനക്കി റെഡി.
ചോറിനു കൂട്ടാന്‍ വളരെ രുചികരമായ് ഒരു കൂട്ട് ആണിത്. പ്രത്യേകിച്ച് വായിക്ക് രുചി അത്ര തോന്നാത്ത സമയത്ത്.
ഞങ്ങള്‍ നാല് മക്കളും ഇന്നും ഏറ്റവും രുചിയോടെ കഴിക്കുന്ന സാധനം. ഞങ്ങളുടെ ചാച്ച ഉണ്ടാക്കി തന്നു ഞങ്ങളെ എരിവോക്കെ കൂട്ടാന്‍ പഠിപ്പിച്ച കറി. രുചിയാണോ അതോ ചാച്ചയോടുള്ള സ്നേഹമാണോ ഇന്നും ആ ഇഷ്ടത്തിനു കാരണം എന്നറിയില്ല.
3 comments:
Shoshanam Bhava Sindhoscha
Gnyaapanam Saarasampadaha
Guror Padodakam Samyak
Tasmai Sri Gurave Namaha
ഇതില്‍ വെളുത്തുള്ളി ഇല്ലാതെ ഞാനും ഈ വിഭവം ഉണ്ടാക്കാരുന്ടു
.എന്തൊരു രസമാനത്. ഈ കുറിപ്പടി കണ്ടത് എന്റെ വിശപ്പ് കൂടാനിടയാക്കി
.ചാച്ച്ചയോടുള്ള സ്നേഹവും ''തൊട്ടുനക്കി''യോടുള്ള കൊതിയും പോസ്ടിലൂടെ അറിഞ്ഞു.
വായിച്ചു. മനസ്സില്‍ തട്ടി നില്‍കുന്ന പഴയ വിഭവങ്ങള്‍, അത് മറക്കാന്‍ കഴിയില്ല.
ഇതും കൂടെ ഒന്ന് വായിച്ചു നോക്കൂ.
ഫ്രൈഡ് റൈസ്
Post a Comment