ആദ്യ രാത്രികള്‍ - കുട്ടപ്പായി കഥകള്‍ 8
>> Monday, July 5, 2010
അങ്ങനെ പൈക പട്ടണം പ്രതീക്ഷയോടെ കാത്തിരുന്ന കുട്ടപ്പായിയുടെ കല്യാണം കെങ്കേമമായി കഴിഞ്ഞു. സ്വതവേ കാര്യങ്ങള്‍ തുറന്നു പറയുന്നവനും ധൈര്യവാനും ഒത്തിരി അപസര്‍പ്പക കഥകളിലെ നായകനുമായ കുട്ടപ്പായിയുടെ ആദ്യരാത്രിയുടെ കഥ കേള്‍ക്കാനായി പൈകയിലെ യുവജനങ്ങളും അന്പതുകഴിഞ്ഞവരും കാത്തിരുന്നു. കല്യാണ സദ്യ കഴിഞ്ഞപ്പോള്‍ മുതല്‍ പിറ്റേദിവസം നേരം വെളുക്കനാണ് അവര്‍ കാത്തിരുന്നത്, പാലാ ന്യു തീയേറ്ററില്‍ ഷക്കീലയുടെ പടം റിലീസിനെന്ന പോലെ. ലയണ്സ് ക്ലബിലെ കുടിയന്മാര്‍ ഇനിയുള്ള ദിവസങ്ങളില്‍ കുട്ടപ്പായിയുടെ കഥകള്‍ കേള്‍ക്കുന്നതിന്റെ രസമോര്‍ത്തു അന്നും നന്നായി കുടിച്ചു, രാത്രിയിലെ കുട്ടപ്പായിയുടെ അധ്വനങ്ങള്‍ക്കായി അവര്‍ ഗ്ലാസുകള്‍ക്കൊപ്പം അകലങ്ങളില്‍ കൂട്ടിരുന്നു. ഒരു എമര്‍ജന്‍സി കോള്‍, അല്ലെങ്കില്‍ ഒരു നിലവിളി ശബ്ദം അങ്ങനെ അവരുടെ മാനസിക വ്യാപാരങ്ങള്‍ പലതായിരുന്നു.
കുട്ടപ്പായിയെ പോലെ തന്നെ പ്രസിദ്ധമായിരുന്നു അദ്ദേഹത്തിന്റെ മടിയും, അതിനാല്‍ തന്നെ ക്ലബിലെ കുടിയന്മാര്‍ ഒക്കെ രാവിലെ വരെ സുഖമായി ഉറങ്ങാം എന്ന് കരുതിയെങ്കിലും രാത്രി കുട്ടപ്പായി എന്ത് ചെയ്തു കാണും എന്നറിയാനുള്ള ആകാംക്ഷ അവരുടെ നിദ്ര ഇടക്കൊക്കെ ഭംഗം വരുത്തികൊണ്ടിരുന്നു. ലയണ്സ് ക്ലബിന്റെ സെക്രട്ടറിയും പൈകയിലെ അതിരാവിലെ ജോലിക്കെത്തേണ്ട കശാപുകാരനുമായ ബാബു ആണ് മറ്റ് മെംബേര്‍സിനെ വിളിച്ച് ആ വിവരം അറിയിച്ചത്. കേട്ടവര്‍ കേട്ടവര്‍ ഞെട്ടി എണീറ്റു. കുട്ടപ്പായിയും ഭാര്യയും അപ്പോള്‍ രാത്രിയില്‍ ഒന്നും ചെയ്തില്ലേ എന്ന സംശയത്താല്‍ അവര്‍ കട്ടിലില്‍ തളര്‍ന്നിരുന്നു. തളര്‍ന്നുറങ്ങുന്ന കുട്ടപ്പായിയെ വിളിച്ചുണര്‍ത്താന്‍ ഏത്തക്കാ പുഴുങ്ങിയതും മുട്ട ബുള്‍സ് ഐയുമായി ചെല്ലാം എന്ന് വിചാരിച്ചിരുന്നവര്‍ ഇനി അടുത്ത നടപടി എന്തെന്നാലോചിച്ചു. ക്ലബിലെ ബുദ്ധിജീവി ആയിരുന്ന മരപ്പട്ടി തങ്കച്ചനായിരുന്നു ഏറ്റവും സങ്കടം. പെണ്ണുങ്ങളെ നമ്മുടെ വരുതിക്ക് നിര്‍ത്താനുള്ള അടവായിഎല്ലാ കല്യാണങ്ങള്‍ക്കും മുമ്പായി തങ്കച്ചന്‍ യുവാക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഒരടവുണ്ട്. ആദ്യരാത്രിയില്‍ പെണ്ണിനെ ഒന്നും ചെയ്യരുത്, വെറുതെ ടച്ചിങ്ങ്സ് മാത്രമായി കഥകള്‍ ഒക്കെ പറഞ്ഞു ചിലവഴിക്കണം. അങ്ങനെ തന്നെ രണ്ടാമത്തെ ദിവസവും അവരെ ഉണര്‍ത്തി അത്താഴം കൊടുക്കാതെ കിടക്കണം. അങ്ങനെ ആണെങ്കില്‍ മൂന്നാമത്തെ ദിവസം ചുമ്മാ ഉണര്ത്തികൊണ്ടിരിക്കുംപോള്‍ അവര്‍ തന്നെ സഹികെട്ടു നമ്മുടെ അച്ചടക്കത്തിലും കണ്ട്രോളിലും അത്ഭുതപെട്ടു അത്താഴം തന്നെ എടുക്കും, അതോടെ അവര്‍ നമ്മുടെ ഉള്ളം കൈയില്‍ കിടന്നു പിടക്കും. സ്വന്തം ഭാര്യയെ തന്റെ കാല്കീഴില്‍ ഇട്ടു വലിയ സാര്‍ ആകാന്‍ കൊതിയുള്ള എല്ലാവനും അങ്ങനെ ഒക്കെ ചെയ്യാം എന്ന് മനസ്സില്‍ വിചാരിക്കും. പള്ളിലോ അമ്പലത്തിലോ ഇരുന്ന കല്യാണ ദിവസം പെണ്ണിന്റെ കയ്യില്‍ പിടിക്കുമ്പോള്‍ തന്നെ ഇനി മൂന്നു ദിവസം എങ്ങനെ തള്ളി നീക്കും എന്ന് ഓര്‍ത്ത് നെടുവീര്‍പ്പെടും. അങ്ങനെ പ്ലാന്‍ ചെയ്തു പോയ ഒരുത്തനും ആദ്യരാത്രി ഒരു കാല്‍ മണിക്കൂറില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ പറ്റിയിട്ടില്ല, ആദ്യ സായാഹ്നം പോലും ഉണ്ടായവര്‍ ഉണ്ടത്രേ. പക്ഷേ എല്ലാവരുടെയും പ്രതീക്ഷയെ തകിടം മരിച്ചു കൊണ്ട് കുട്ടപ്പായിയും ഭാര്യയും രാവിലെ ആറിന്റെ കുര്‍ബാനക്ക് പൈക പള്ളിയില്‍ എത്തിയിരിക്കുന്നു. ഭാര്യയെ പേടിച്ച് കള്ളുകുടിയും ഒക്കെ നിര്‍ത്തി കുട്ടപ്പായി ഒരു നല്ല ഭര്‍ത്താവ് ആയിപ്പോയാല്‍ ഇനി ആരുടെ പേരില്‍ കഥ ഇറക്കും എന്നായിരുന്നു ചിലരുടെ സങ്കടം.
എന്തായാലും അതിനെതിരെ കരുക്കള്‍ നീക്കാനായി അവര്‍ അടുത്ത ശനിയാഴ്ച കുട്ടപ്പായിക്ക് ഒരു ട്രീറ്റ് നടത്താന്‍ തീരുമാനിച്ചു. അതിനൊക്കെ വരാമെന്നു സമ്മതിച്ചെങ്കിലും ഇതിനിടക്ക് ആര്‍ക്കും പിടികൊടുക്കാതെ കുട്ടപ്പായി വളരെ തിരക്കില്‍ ആയിരുന്നു. ഭാര്യ കുട്ടപ്പായിയെ പുറത്തോട്ടു വിടുക പോലും ഇല്ലെന്ന് ഒരു കൂട്ടര്‍. പെണ്ണുകെട്ടി അതിന്റെ സുഖത്തില്‍ നമ്മളെയെല്ലാം അവന്‍ മറന്നതായിരിക്കും എന്ന് മറ്റുചിലര്‍. കുട്ടപ്പായി ഇല്ലാതെ പൈക ഒരു ആഴ്ചയോളം ഡങ്കി പനി വന്നു കിടന്നു. അങ്ങനെ എല്ലാവരും കാത്തിരുന്ന ശനിയാഴ്ചയെത്തി.
പരിചയപ്പെടുത്തലും അനുമോദനവും ഒക്കെ കഴിഞ്ഞു എല്ലാവരും ഭാര്യമാരെ ഒക്കെ വീട്ടിലാക്കി കള്ളിനും ചീട്ടിനും പരദൂഷണത്തിനുമായി തിരിച്ചു വന്നു. തിരിച്ചു വരില്ല എന്ന് ചിലരൊക്കെ ഭയപ്പെട്ടെന്കിലും കുട്ടപ്പായി തിരിച്ചു വന്നു. ഓരോരുത്തരായി പുള്ളിക്കാരന്റെ അടുത്ത് കൂടി. ആദ്യം തന്നെ മരപ്പട്ടി തങ്കച്ചന്‍ " മോനെ കുട്ടപ്പാ, നീ മൂന്നു ദിവസം നോക്കിയോ?" വാണത്താന്‍ ഷാജി പറഞ്ഞു "പിന്നെ കോപ്പാ... അന്ന്‍ എത്രയെണ്ണം കഴിഞ്ഞു എന്ന് ചോദിച്ചാല്‍ മതി" ഞാന്‍ അത് ചെയ്തു, ഇത് ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെ കുട്ടപ്പായി പറയും എന്ന് വിചാരിച്ച എല്ലാവരെയും നിരാശരാക്കി കുട്ടപ്പായി എല്ലാത്തിനും വെറുതെ ചിരിച്ചു.
അങ്ങനെ മദ്യപാനം ഒരു വഴിക്ക് മൂത്തു, ഒരു സൈഡില്‍ പതുകെ ചീട്ടുകളിയും തുടങ്ങി. എല്ലാവരെയും നല്ല വഴിക് നയിക്കണം എന്നാ ചിന്ത ഉള്ള തങ്കച്ചന്‍ മനസ് കലുഷിതമാക്കി ചിന്തിച്ചു. ഇനി വല്ല മരവിപ്പോ വല്ലതും ആണോ കുട്ടപ്പയിക്ക്? പെട്ടെന്നാണ് തന്റെ കയ്യില്‍ ഇരിക്കുന്ന നായ്കരണ പരിപ്പിന്റെ കാര്യം തങ്കച്ചന്‍ ഒര്മിച്ചത്. ചീട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടപ്പായിക്ക് തങ്കച്ചന്‍ എല്ലാവരുടെയും മുമ്പില്‍ വെച്ച് തന്നെ പരിപ്പ് നല്‍കി. കടലില്‍ കളഞ്ഞാലും അളന്നെ കളയാവൂ എന്നാ പ്രിന്‍സിപളില്‍ വിശ്വസിക്കുന്ന തങ്കച്ചനു രഹസ്യമായി ഉപകാരം ചെയ്യുന്ന പണി ഒന്നും ഇല്ല. ഒരു മണിക്കൂര്‍ ഒക്കെ കഴിഞ്ഞേ അതിന്റെ എഫെക്റ്റ് വരൂ എന്ന് പറഞ്ഞതിനാല്‍ തങ്കച്ചന്‍ കൊടുത്ത പരിപ്പും കഴിച്ച് കുട്ടപ്പായി ചീട്ടു കളി തുടര്‍ന്നു. അപ്പോളാണ് കുട്ടപ്പായിയുടെ ഫോണ്‍ ശബ്ദിച്ചത്. എന്നാടീ മോളെ എന്ന് കുട്ടപ്പായി ചോദിക്കുന്നത് കേട്ടപ്പോള്‍ തന്നെ എല്ലാവരും അവനവന്റെയും അപ്പുറത്തിരിക്കുന്നവന്റെയും ചീട്ടില്‍ നിന്നുംനോട്ടം മാറ്റി കുട്ടപ്പായിയെ ശ്രദ്ധിച്ചു, പൂസായത് കൊണ്ട് എന്തേലും കേള്‍ക്കമായിരിക്കാം എന്ന് പ്രതീക്ഷിച്ചു.
പിന്നത്തെ വാചകങ്ങള്‍ എല്ലാവരെയും അമ്പരപ്പിച്ചു, അതിങ്ങനെയായിരുന്നു.
"മോളെ... നീയൊരു കാര്യം ചെയ്യ്, എല്ലാം ഊരിയിട്ടേച്ച് നീ കട്ടിലെ പോയി കിടന്നോ. ഞാന്‍ ശടേന്നു വന്നേക്കാം."
ഈ പരിപ്പിന് ഇത്ര എഫെക്ടോ എന്ന് വിചാരിച്ച് തങ്കച്ചന്റെ കണ്ണ് തള്ളി. ഇത്ര നാളും കഴിച്ചിട്ട് പ്രയോജനം ഇല്ലെങ്കിലും എന്നെങ്കിലും കിട്ടും എന്ന് വിചാരിച്ച് വാങ്ങിച്ചതാണ്, വല്ലവനും കൊടുത്തപ്പോള്‍ എന്തൊരു എഫെക്ട്! ഇത്ര ആക്രാന്തം ആയോ കുട്ടപ്പയിക്ക് എന്നായി മറ്റുള്ളവര്‍ക്ക് ചിന്ത. ഇവിടുന്നെ തുണിയും പറിച്ചിട്ട് ഓടുമോ എന്നായിരുന്നു എല്ലാത്തിനും മൂകസാക്ഷി ആയിരുന്ന എന്റെ പേടി.
ഞാന്‍ ഏതായാലും രഹസ്യമായി പറഞ്ഞു, ഇങ്ങനെ ഒന്നും പാടില്ല. ഇത്തിരി സമയം ഒക്കെ എടുത്ത് പ്രാരംഭ നടപടികള്‍ ആയി ഫോര്‍ പ്ലേ ഒക്കെ കഴിഞ്ഞേ ഇതൊക്കെ ചെയ്യാന്‍ പാടുള്ളൂ. കുട്ടപ്പായി ഇപ്പോള്‍ ചുമ്മാ കാടന്മാരുടെ പണിയാ കാണിക്കുന്നേ, തനി മൃഗം.
"ശ്ശെടാ.. ഇടിയും മഴയും ഉള്ളത് കാരണം ആ ടെലിഫോണിന്റെയും ടിവിയുടെയും കേബിള്‍ ഊരിയിടാനാ ഞാന്‍ പറഞ്ഞത്, ഇത് നല്ല കൂത്തായല്ലോ, ഇനി അതിനും ഫോര്‍ പ്ളെ നടത്തണോ?"
ഓരോ ഇമേജിന്റെ ഓരോരോ ഗുണങ്ങളേ.........
6 comments:
ഒരു ലടു പൊട്ടിച്ചു.....
ഓ.ടോ: ഇപ്പൊ എവിടേയ....സസ്നേഹം
കൊള്ളാം...
ആ തങ്കച്ചന്റെ സര്‍വ്വനാമം .....
ഒള്ളത് തന്യേ?. എന്നാലും ..മരപ്പട്ടി എന്നൊക്കെ കുടുംബപ്പേര് വരുമോ? വരുമായിരിക്കും, ചിലപ്പോ ഫാദറിന്റെ ....
പാവം കുട്ടപ്പായിക്ക് എഴുത്തും വായനയും അറിയാത്തത് നന്നായി, ആര്‍ക്കും കേറി നെരങ്ങാമല്ലോ.
ശോ
കൊള്ളാം
ഇതു ചിരിപ്പിച്ചു. ഫോണിന്റെയും റ്റീവിയുടേയും കേബിള്‍ ഊരിയിടാനും ഫോര്‍പ്ലേയോ????? ഹഹഹഹ
nigal nattil poyathe veruthe ayilla.. kollammmm...
Post a Comment