ഞാനൊരു പാവം പാലാക്കാരന്‍

തെറ്റും ശരിയും

>> Monday, November 22, 2010

അങ്ങനെ വീണ്ടും കറിയാച്ചന്റെ ഒരു ജന്മദിനം. പതിവ് പോലെ എനിക്ക് അതും മിസ്സാകുന്നു. പി എം പി യുടെ അവസാന ദിവസത്തെ ക്ലാസ്‌ ആയിപോയി, അല്ലായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും വീട്ടില്‍ എത്തിയേനെ. എന്തായാലും അന്ന് രാത്രി ക്ലാസും കഴിഞ്ഞു കൂട്ടുകാരനുമായി രാത്രി യാത്ര തിരിച്ചാല്‍ രാവിലെ വീട്ടില്‍ എത്താം എന്ന് പ്ലാന്‍ ചെയ്തിരുന്നപ്പോള്‍ ആണ് അവന്റെ വണ്ടിയില്‍ ലോറി ഇടിക്കുന്നത്. ഇനി രണ്ടു ദിവസം കഴിഞ്ഞേ പോകാന്‍ പറ്റൂ. എന്നാല്‍ പിന്നെ സമ്മാനം ഒക്കെ വാങ്ങി പതുക്കെ പോകാം എന്ന് വിചാരിച്ചു.

വൈകുന്നേരം പതുക്കെ കൂട്ടുകാരനുമായി മന്ത്രി സ്ക്വയര്‍ എന്നാ ബാംഗളൂരിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ സെന്ററിലെക്ക് യാത്ര തിരിച്ചു. വണ്ടിയിലിരുന്നു പ്ലാന്‍ ചെയ്തു എന്തൊക്കെയാണ് വാങ്ങേണ്ടതെന്ന്‍. രണ്ടു മക്കള്‍ക്കും മദര്‍ കെയറില്‍ നിന്നും ഓരോ ഉടുപ്പ്, വണ്ടി പ്രാന്തനായ കറിയാച്ചന് ഒരു റിമോട്ട് കാര്‍ .

ഒരു ട്രാഫിക്‌ ബ്ലോക്കില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അടുത്ത വണ്ടിയില്‍ കറിയാച്ചന്റെ പ്രായത്തിലുള്ള ഒരു കൊച്ചു വിന്‍ഡോയിലൂടെ നോക്കി ചിരിച്ചു കാണിച്ചു. ഏകദേശം അവന്റെ അതേ വലുപ്പം. ഇനി ഉടുപ്പെടുക്കുംപോള്‍ നാല് വയസു എന്ന് പറഞ്ഞെടുത്താല്‍ വലുപ്പം കൂടുവോ ആവോ? മക്കളെ കൂടെ കൊണ്ട് വന്നു എടുക്കുകയാണെങ്കില്‍ എല്ലാം ശരിയായേനെ എന്നൊക്കെ ആലോചിച്ചിരുന്നപോള്‍ എന്റെ സൈഡിലെ വിന്‍ഡോയില്‍ ഒരു മുട്ട്. നോക്കിയപ്പോള്‍ ഒരു അമ്മയും കുഞ്ഞും. മുഷിഞ്ഞ വേഷവും പാറിപറന്ന മുടിയുമായി ക്ഷീണിതയായ അമ്മ. ഒക്കത്ത് ചെമ്പിച്ച മുടിയും തളര്‍ന്ന കണ്ണുകളും മൊരിഞ്ചു വന്ന ദേഹവുമായി ഒരു കുട്ടി അമ്മയെ ഒട്ടിച്ചേര്‍ന്നു കിടക്കുന്നു, കറിയാച്ചന്റെ അതെ വലുപ്പമാണ് അവനും.

മൃത്യുവിലേക്ക് വലിച്ചെറിയപ്പെട്ട എന്റെ തന്നെ അനേക കോടി ബീജങ്ങളുടെ ഇടയില്‍ നിന്നും ഏതോ ഒരു നിമിഷത്തില്‍ മത്സരിച്ചു കയറിയ കറിയാച്ചനെ ഉരുവാക്കിയ ബീജത്തിനു എന്തു പ്രത്യേകതയാണോ ഉണ്ടായിരുന്നത്? ക്രിക്കറ്റ്‌ ബാറ്റുമായും ഫുട്ബോളുമായും ലോകത്തിന്റെ നെറുകയില്‍ എത്തുന്ന മക്കളെ സ്വപ്നം കാണുന്ന ഒരു അച്ഛന്‍ , മക്കള്‍ക്ക്‌ ഒരു കുറവും വരാതെ പോന്നു പോലെ നോക്കുന്ന ഒരമ്മ, എന്തിഷ്ടവും സാധിച്ചു കൊടുക്കാന്‍ നോക്കിയിരിക്കുന്ന വലിയ കാര്‍ന്നവന്മാര്‍ , ഒരു പക്ഷെ ഭാഗ്യവാന്മാരായ കുട്ടികളല്ലേ അവര്‍?

എന്റെ മുമ്പില്‍ ഭിക്ഷ യാജിച്ചു  വന്ന ആ കുട്ടിയുടെ തളര്‍ന്ന മുഖം എന്നെ പിടിച്ചുലച്ചു. എന്റെ മക്കള്‍ക്ക്‌ ഒന്നും വാങ്ങാതെ അവനാ കാശു കൊടുത്താല്‍ അവന്‍ സന്തോഷിക്കുമോ? അവന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങളുടേത് പോലെ സ്വപ്നങ്ങളുണ്ടാവുമോ? അതോ അവരുടെ സ്വപ്‌നങ്ങള്‍ നല്ല ഒരു ഭിക്ഷ കിട്ടുന്നതായിരിക്കുമോ? വെയില് കൊണ്ടാല്‍ അവര്‍ക്ക് പണി വരില്ലേ?  അവനെ നല്ല ഒരു സ്കൂളില്‍ ചേര്‍ത്താല്‍ അവന്‍ നന്നാവുമോ? അവനും കറിയാച്ചനെ പോലെയാവുമോ?  എന്റെ മനസിലൂടെ ചിന്തകള്‍ പാഞ്ഞു.

ഉടനെ തന്നെ അടുത്ത വശത്തും എത്തി ഒരു അമ്മയും കോച്ചും. ആ കൊച്ചും തളര്‍ന്നുറങ്ങുന്നു. ഇതെന്താ നല്ല ലാഭമുള്ള പണിയാണോ ഇനി? അല്ലെങ്കില്‍ ഇവര്‍ക്ക് വല്ല ജോലിയും ചെയ്‌താല്‍ നന്നായി ജീവിച്ചു കൂടെ? പിള്ളേരെ പിടുത്തക്കാര്‍ ഒക്കെ പിടിക്കുന്ന കുട്ടികളെ കണ്ണും കുത്തി പൊട്ടിച്ചു പിച്ചയെടുക്കാന്‍ വിടുന്ന മാഫിയാ ഒക്കെ സിനിമയില്‍ കണ്ടിട്ടുണ്ട്. ഇനി അങ്ങനത്തെ ആള്‍ക്കാര്‍ ആണോ ഇവര്‍ ? ഏതെന്കിലും വീട്ടില്‍ ജോലിക്ക് നിന്നാല്‍ തന്നെ ഇവര്‍ക്ക്‌ നന്നായി ജീവിച്ച് മക്കളെയും പഠിപ്പിക്കാന്‍ സാധിക്കില്ലേ? കേരളത്തിലാണേല്‍ ഇപ്പോള്‍ ഒരു പണിക്കും ആളെ കിട്ടാനേ ഇല്ല. അപ്പോള്‍ പിന്നെ ഇവരെന്തിനാ ഇങ്ങനെ തെണ്ടി നടക്കുന്നത്?

ഇന്ത്യാക്കാരെ എല്ലാവരും മോശമായി ചിത്രീകരിക്കുന്നു എന്നാണു പലരുടെയും പരാതി. ഇപ്പോള്‍ ഇന്ത്യ ലോകത്തിലെ വന്‍ ശക്തി ആകാന്‍ പോകുന്നു. സാമ്പത്തികമായി ഇന്ത്യ വളരെ മെച്ചപ്പെട്ടു. പക്ഷെ ഇത് പോലുള്ള കുട്ടികള്‍ ? മുംബയിലെയും മറ്റും ചേരികള്‍ ? വിസര്‍ജ്ജ്യ വസ്തുക്കള്‍ പൂക്കളം തീര്‍ക്കുന്ന തമിഴ്നാട്ടിലെയും മറ്റും നിരത്തുകള്‍ ? എവിടെയാണ് വികസനം?

ഒരു ലക്ഷം കോടിയും പതിനായിരം കോടിയും കളിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ അഴിമതി. അവര്‍ക്കായിരിക്കാം വികസനം. പക്ഷെ ഇത്രയധികം കാശുകൊണ്ട് ഇവരെന്തു ചെയ്യാന്‍ ? അതിന്റെ ഒരംശം കൊണ്ട് ഈ പാവം കുട്ടികളെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ! അല്ലെങ്കില്‍ ഒരു പക്ഷെ എല്ലാവരും പ്രകൃതിയുടെ സന്തുലനാവസ്ഥക്ക് ആവശ്യമാണോ?

എന്താണ് തെറ്റും ശരിയും? അത് ആപേക്ഷികമല്ലേ? ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയല്ലേ? എനിക്ക് പൈസാ ഉണ്ടെങ്കില്‍ ഞാന്‍ അത് ചിലവാക്കുന്നു. എനിക്ക് ആരോഗ്യം ഉണ്ടെങ്കില്‍ ഇല്ലാത്തവനെ ഞാന്‍ കീഴടക്കുന്നു. എനിക്ക് കഴിവുള്ള കാര്യങ്ങളില്‍ ഞാന്‍ മത്സരിച്ചു ജയിക്കുന്നു. ഇതെല്ലാം എന്റെ ശരി. എനിക്കധികാരമില്ലാത്തതിനാല്‍ അധികാരം ഉള്ളവരോട് എനിക്ക് ദേഷ്യം. എനിക്ക് കോടികള്‍ കിട്ടാത്തതിനാല്‍ കിട്ടുന്നവരോട് എനിക്ക് ദേഷ്യം. അങ്ങനെയാണോ ശരിയുടെയും തെറ്റിന്റെയും നിര്‍വചനം?

എല്ലാ തെറ്റുകാര്‍ക്കും അതിനൊരു ന്യായീകാരം ഉണ്ട്. അവനു അത് ശരിയെന്നു തോന്നിയിട്ടു തന്നെ ആണ് അത് ചെയ്യുന്നത്. അപ്പോള്‍ ഇനി ആരെയാ കുറ്റം പറയുക?

2 comments:

പട്ടേപ്പാടം റാംജി November 22, 2010 at 6:59 PM  

എന്റെ ശരി എന്റേത് മാത്രമാകാതെ എല്ലാവരുമായി യോജിക്കാന്‍ കഴിയുന്നതാകട്ടെ.

Anonymous November 24, 2010 at 10:02 PM  

sinojetta... super...


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP