എന്തിനു നീ വോട്ടു ചെയ്തു?
>> Saturday, April 30, 2011
ഓരോ തവണയും നിങ്ങളൊക്കെ പോയി വോട്ടു ചെയ്തു ഓരോത്തന്മാരെ ജയിപ്പിച്ചു വിട്ടിട്ട് എന്ത് മണ്ണാങ്കട്ട നേടി? നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഞങ്ങള്‍ കുറെ ഉലത്തുന്നുണ്ട് എന്ന് പറയുന്ന ഈ ഡാഷ് മക്കള്‍ എന്നാ കോപ്പാ ഇവിടെ ചെയ്തിരിക്കുന്നത്? പണ്ട് ബ്രിട്ടീഷുകാര്‍ നമ്മളെ കട്ടുമുടിച്ചു എന്ന് പറയന്നു. അതിനു മുമ്പ് ഫ്രെഞ്ചുകാരും പോര്‍ട്ടുഗീസുകാരും അതിനോക്കെയും മുമ്പ് മുഗളന്മാരും പാര്‍സികളും ഒക്കെയായി ഇവിടെ ഭരണവും കൊള്ളയും അങ്ങനെ പലതും നടത്തി. അവരൊക്കെ ഇവിടെയെന്തെങ്കിലും ചെയ്തതിന്റെ അവശിഷ്ടങ്ങലെന്കിലും കാണാനുണ്ട്. ഇന്നത്തെ രാഷ്ട്രീയക്കാര്‍ സേവിച്ചു സേവിച്ചു നൂറു തലമുറയ്ക്ക് കഴിയാനുള്ളത് ഉണ്ടാക്കി അത് കൊണ്ട് പോയി ഗള്‍ഫു നാടുകളിലോ അല്ലെങ്കില്‍ കള്ളപണം നിക്ഷേപിക്കാന്‍ പറ്റിയ എവിടെയേലും കൊണ്ട് പോയി അമുക്കി വെച്ചിരിക്കുന്നു. അറിഞ്ഞ പണത്തിന്റെ കണക്കില്‍ നിന്ന് തന്നെ ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഒന്നര ലക്ഷം വച്ച് വിതരണം ചെയ്യാനുള്ള പണം, അറിയാനുള്ളത് അതിലും എത്രയേറെ?
സംസ്കാരമുള്ള, കുലീനത്വവും വിനയവുമുള്ള, വിവരവും വിദ്യാഭ്യാസവുമുള്ള, അന്തസ്സും അഭിമാനവുമുള്ള ഏതെന്കിലും ഒരു ചെറുപ്പക്കാരന്‍ ഇന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ വരുന്നുണ്ടോ? ഇന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം തന്തയില്ലത്തവന്മാരും നികൃഷ്ടരും ശുംഭാന്മാരും ഒക്കെയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ പറയുന്ന വാക്കിന് പഴംചാക്കിന്റെ വിലപോലുമില്ലാതെ, സ്വന്തം തന്തയുടെ പോലും മുഖത്ത് നോക്കി പുഴുത്ത നുണ പറയുന്നവരാണ് ഭൂരിപക്ഷം എന്നാ കാര്യത്തില്‍ വലിയ സംശയം ഒന്നും ആര്‍ക്കും ഉണ്ടാവാന്‍ വഴിയില്ല.
രാജഭരണവും പട്ടാലഭരണവും എകാതിപതികളും ഒക്കെ തരാത്ത എന്ത് സുഖവും മെച്ചവും ആണ് നിങ്ങള്‍ക്ക് ഈ ജനാതിപത്യം തരുന്നത്? അധികാരം ജനങ്ങളിലേക്ക്... എന്നാ മാങ്ങാത്തോലിയാണ് നിങ്ങള്‍ക്കുള്ളത്? വോട്ടു ചോദിക്കാന്‍ നേരം വന്നു കാലു പിടിക്കുന്ന ഒരു തൊട്ടിത്തരം, അത് കഴിഞ്ഞാല്‍ ഗര്‍വിന്റെയും അഹന്കാരത്തിന്റെയും മൂര്‍ത്തീ ഭാവങ്ങള്‍ .
ഞങ്ങള്‍ ജനിച്ചത് കോണ്ഗ്രസുകാരായിട്ടാണ്, അതിനാല്‍ തന്നെ ഞങ്ങള്‍ എല്ലാം നേതാക്കളാണ്. ഒരിക്കല്‍ ഒരു സ്ഥാനം കിട്ടിയാല്‍ പിന്നെ അതിലും വലുത് എന്നും കിട്ടണം, ഇല്ലെങ്കില്‍ അവര്‍ വന്നിരുന്നു കരഞ്ഞുകൊണ്ട് തെറി പറയും. വലിച്ചു പറിച്ചു കളഞ്ഞാലും, ഉടല്‍ പറിഞ്ഞു പോയാലും കടി വിടാതെ ചോര തുപ്പി കളയുന്ന തോട്ടപ്പുഴുവിനെ പോലെ ഇവര്‍ ചാകാറായാലും പോവില്ല. പശ തേച്ചുപിടിപ്പിച്ച മുണ്ട് ഒന്ന് കുനിഞ്ഞു നിന്ന് എടുത്ത് മടക്കിക്കുത്താന്‍ പോലും മടിയുള്ളവര്‍ . അവരൊക്കെ രാജ്യത്തിനു വേണ്ടി എന്നാ ചെയ്യാനാ? അഞ്ചുവര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന ഭരണത്തിന്റെ ഉച്ചിഷ്ടം കഴിക്കാനായി വെയിലുകാഞ്ഞിരിക്കുന്ന കഴുതപ്പുലികള്‍ .
പിന്നെ കുറച്ചു ബുദ്ധിമാന്മാരായ പൊട്ടന്മാര്‍ . പാര്‍ട്ടി എന്ത് പറഞ്ഞാലും അത് ശരിയാണ്, ബാക്കി എല്ലാം തെറ്റ് എന്ന് മനസ്സില്‍ ഫെവിക്കോള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്ന ചിന്തകന്മാര്‍ . പാര്‍ട്ടി തീരുമാനത്തിനു എതിരായി ആരെങ്കിലും സംസാരിച്ചാല്‍ , ലോകത്തുള്ള എന്തെങ്കിലും സംഭവം അതിനെ ന്യായീകരിക്കാന്‍ ഉണ്ടോ എന്ന് മാത്രം ചിന്തിക്കാന്‍ ബുദ്ധി വര്‍ക്ക് ചെയ്യിക്കുന്ന പാവം ബുജികള്‍ . പിന്നെ പറയുന്ന എന്തും ചെയ്യാന്‍ , അതിപ്പോള്‍ കൊള്ളയോ കൊലയോ ബലാത്സംഗമോ ആയികൊള്ളട്ടെ, അതിനായി തയ്യാറായി നില്‍ക്കുന്ന കുറച്ചു ഗുണ്ടകള്‍ .
പിന്നെ ഇന്ത്യയിലെ മുസ്ലീങ്ങളുടെ മുഴുവന്‍ കണ്ണീരൊപ്പാന്‍ ഒരു പാര്‍ട്ടി, കോഴിക്കോട് എയര്‍പോര്‍ട്ട് വരെ അവര്‍ക്ക് സ്വന്തം. കേരളത്തിലെ ക്രിസ്ത്യാനികളുടെ മുഴുവന്‍ പ്രതിനിധി മറ്റൊരു പാര്‍ട്ടി. മെത്രാന്മാരും കന്യാസ്ത്രീകളും ദിനരാത്രങ്ങള്‍ ഉപവസിച്ചു പ്രാര്‍ഥിച്ചു വിജയിപ്പിക്കുന്ന കേരളാ പാര്‍ട്ടി. പിന്നെ ചെറുപ്പത്തില്‍ കേട്ട മണ്ണാങ്കട്ടയും കരിയിലയും കഥയിലെ പോലെ മറ്റു കുറെ പാര്‍ട്ടികള്‍ , കാറ്റടിച്ചു, കരിയില പറന്നു പോയി, മഴ പെയ്തു മണ്ണാങ്കട്ട ഒലിച്ചു പോയി.
കാശിനും കാശും പൂശിനു പൂശും ഉണ്ടെങ്കില്‍ ഇന്നീ നാട്ടില്‍ എന്തും നടക്കും. കോടതിയോ നിയമങ്ങളോ ഒന്നും ഒരുപ്രശ്നവും അല്ല. ഐസ്ക്രീം, അഭയാ, ശാരി, ഇടമാലയാര്‍ കേസിലെ പണ്ട് ആത്മഹത്യ (എന്ന് പറയുന്ന)ചെയ്ത കുടുംബം, ഈയിടെ മരിച്ച മലബാര്‍ സിമന്റിലെ കുടുംബം, ഇതൊക്കെ എവിടെ തെളിയാന്‍ എന്ത് നടക്കാന്‍ . പണ്ട് മുരളി ഒരു സിനിമയില്‍ പറഞ്ഞപോലെ... അവനൊക്കെ കാറും ബാറും പൂ......ഛീ പൂത്ത കാശും കൊടുത്ത് ഇട്ടേക്കുവല്ലേ ഇവിടുത്തെ സകല നിയമത്തെയും. എട്ടൊമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതി, പക്ഷെ പാസ്സ്പോര്‍ട്ടിനും യാത്ര ചെയ്യുന്നതിനും ഒരു പ്രയാസവുമില്ല. പിടികിട്ടാപ്പുള്ളി ആണെങ്കിലും വായും പൊളിച്ചു നടക്കുന്നതിന്റെ ഫോട്ടോ വരെ പത്രത്തില്‍ വരുമെന്കിലും പോലീസ് പിടിക്കില്ല. എങ്ങനെ വിശ്വസിക്കും നിങ്ങള്‍ ഈ നിയമത്തെയും പോലീസിനെയും. പാവപ്പെട്ടവനെ പോലീസ് പിടിക്കാന്‍ എല്ലാ മാര്‍ഗ്ഗവും നോക്കും, വീട്ടുകാരെ പിടിച്ചു ഇടിചെന്കിലും അവനെ പിടിക്കും. അതിപ്പം ഏതേലും പിടിയുള്ളവന്‍ കള്ളക്കേസ് കൊടുത്താലും മതി. ഇവന്മാരെ ഇതു പോലീസ് പിടിക്കാന്‍ ,ഇനി പിടിച്ചു ജയിലില്‍ ഇട്ടാല്‍ വരും പരോളും പൊക്കി പിടിച്ച്.
ചാനലില്‍ കാണാം എന്നും കുറെ പ്രകടങ്ങള്‍ . നിങ്ങളുടെ പാര്‍ട്ടി പീഡിപ്പിചില്ലേ പറഞ്ഞാല്‍ പണ്ട് മറ്റേ കൂട്ടര്‍ നഴ്സറിയില്‍ വെച്ച് കാലില്‍ മൂത്രമൊഴിച്ച കാര്യം വരെ പറഞ്ഞു അതിനെ ന്യായീകരിക്കുന്ന കുറെ വാഗ്മികള്‍ . നിങ്ങള്‍ അവനെ കൊന്നില്ലേ എന്ന് ചോദിച്ചാല്‍ അവന്‍ പണ്ട് ഒരു വിട്ടിലിനെ കൊന്ന കാര്യം പറഞ്ഞു ന്യായം വെക്കുന്നവര്‍ . അടുത്തുകൂടി പോകുന്ന പെണ്ണിന്റെ കുണ്ടിയില്‍ തോണ്ടിയിട്ട് കണ്ണീരോട് കൂടി ഞാന്‍ അങ്ങനെ ചെയ്യില്ലാ എന്ന് പറയുന്നവര്‍ , ദൈവത്തെ വിളിച്ചു ആണയിടുന്നവര്‍ , ചുവന്നു തുടുത്ത പയ്യന്മാരെ സില്‍ബന്തികളായി കൂടെ കൊണ്ട് നടക്കുന്നവര്‍ . അറപ്പാണ് ഇവരെ, ഈ വര്‍ഗ്ഗത്തെ.
തിരുവല്ലയില്‍ നിന്നും പാലായ്ക്ക് വരാന്‍ ഹെലിക്കോപ്ടര്‍ വേണം, പ്രചാരണത്തിനു. പ്ഫൂ... അവന്റെ മണ്ഡലത്തിലെ ഒരുത്തന്റെ ജീവന്‍ രക്ഷിക്കാന്‍ എന്നെങ്കിലും ഒരു ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നു എങ്കില്‍ .....സാധാരണ ജനത്തിനു ഗുണം കിട്ടുന്ന എന്തെങ്കിലും ഒരു ഉപയോഗം ഈ ഹെലികോപ്ടര്‍ എന്നാ സാധനം കൊണ്ടുണ്ടായോ ഈ നാട്ടില്‍ ? ഉണ്ടായി, കുറെ എന്‍ഡോസള്‍ഫാന്‍ തളിച്ചു. പിന്നെ ഏതെങ്കിലും കൊമ്പന്റെ അപ്പന്‍ ചത്താല്‍ കുറച്ചു പൂ വിതറാനും. പാവപ്പെട്ട പട്ടാളക്കാര്‍ മാത്രമേ ഈ ഹെലികോപ്ടര്‍ തകര്‍ന്നു മരിക്കുന്നുള്ളല്ലോ ദൈവമേ...
ഇനിയും ഉണ്ട് ചില കൂട്ടര്‍ , വരിയുടച്ച പട്ടിയുടെ പോലെ. പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ ആണ്‍ പട്ടിയെ പിടിച്ച് കെട്ടി അതിന്റെ വരി ഉടച്ചു കളയും. അതിലെയും ഇതിലേയും നടക്കുന്ന കൊടിച്ചിപട്ടിയുടെ പുറകെ പോകുമെന്ന് പേടിച്ചിട്ടല്ല, വരിയുടച്ചാല്‍ പിന്നെ അവനു ഭയങ്കര ശൌര്യം ആണത്രേ. കൂട്ടിലിട്ടടച്ചാല്‍ പിന്നെ കിടന്നു കുരച്ചോളും, ഭരണപക്ഷത്തോ പ്രതിപക്ഷത്തോ എവിടാണേലും. പക്ഷെ കൂട്ടിനു വെളിയില്‍ വന്നിട്ടുവേണ്ടേ എന്തേലും കാണിക്കാന്‍ .
പിന്നെ സര്‍ക്കാര്‍ ജോലിക്കാര്‍ , പഠിച്ചു കഷ്ടപ്പെട്ട് പീ എസ് സീ എഴുതി കാത്തിരുന്നു പറ്റുമെങ്കില്‍ ആര്‍കെങ്കിലും കുറച്ചു കാശും കൊടുത്ത് കയ്യും കാലും പിടിച്ചു കയറും. പിന്നെയാണ് മോനെ ജീവിതം. രാവിലെ തോന്നുമ്പോള്‍ ജോലിക്ക് പോകാം, ഇഷ്ടം പോലെ കൈക്കൂലി വാങ്ങാം. ജീവിത കാലം മുഴുവന്‍ അവന്റെ അപ്പന്റെ തറവാട്ടു സ്വത്ത് പോലെ അടുപ്പത്തിരുന്നു സാധിക്കുനോ അല്ലെങ്കില്‍ നടവാതിക്കള്‍ കൊണ്ട് പോയി കോണ... ശ്ശി... കുഴലപ്പം വരെ ഉണക്കാന്‍ ഇടുന്ന തരത്തിലേക്ക് മാറാന്‍ അവനു വേണ്ടത് ദിവസങ്ങളോ അല്ലെങ്കില്‍ മണിക്കൂറുകളോ മാത്രം. പഞ്ചിംഗ് മഷീന്‍ വച്ചാല്‍ ദിവസങ്ങള്‍ക്കകം അത് വലിച്ചു ദൂരെ എറിയും, യുണിയന്‍ മെമ്പര്‍ ആയാല്‍ പിന്നെ എന്നാ കുന്നായ്മ കാണിച്ചാലും അവര്‍ നോക്കി കൊള്ളും. നികുതി കൊടുക്കുന്ന പണം കൊണ്ട് അത് തന്നവരുടെ തന്നെ തലമണ്ടയില്‍ കയറിയിരുന്നു ചെണ്ടകൊട്ടാന്‍ കിട്ടുന്ന ഒരവസരം. നിങ്ങള്‍ കൊടുക്കുന്ന വോട്ടു പോലെ തന്നെ നിങ്ങള്‍ കൊടുക്കുന്ന നികുതിയും സ്വാഹ. അതിനും ഒത്താശ രാഷ്ട്രീയക്കാര്‍ , വന്‍ കൊള്ളകള്‍ നടത്താന്‍ അവര്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍ തിന്നു അവരുടെ പൃഷ്ടം താങ്ങിനടക്കുന്ന വൃത്തികെട്ട കീടങ്ങളാണ് കൂടുതല്‍ സര്‍ക്കാര്‍ ജോലിക്കാരും.
കമ്പ്യുട്ടര്‍ വല്‍ക്കരിച്ചാല്‍ നഷടമാകുന്ന ജോലിക്കാരുടെ കണക്ക് പറഞ്ഞു അതിനെ എതിര്‍ക്കും. ജനങ്ങള്‍ക്ക് ക്ഷേമം ഉണ്ടാകുന്ന എന്ത് പരിപാടിയും എതിര്‍ക്കും, ക്ഷേമം ഉണ്ടാകുന്നതിനു എതിരായിട്ടൊന്നും അല്ല. കിട്ടുന്ന നക്കാപ്പിച്ച ശമ്പളത്തിന്റെ (കിമ്പളം വെച്ച് നോക്കുമ്പോള്‍ )കൂടെ കിട്ടുന്ന കാശ് നിന്ന് പോകുമല്ലോ എന്ന പേടികൊണ്ട്, രാഷ്ട്രീയക്കാര്‍ക്ക് വന്‍ കള്ളത്തരം കാണിക്കാനുള്ള അവസരവും.
പിന്നെ കുറെ മത സംഘടനകള്‍ , എന്തേലും പറഞ്ഞു എപ്പോളും ഇളക്കികൊണ്ടിരിക്കും. അല്ലേല്‍ ഒരു പട്ടിയും കൂടെ നില്‍ക്കില്ല എന്നറിയാം. ഇവന്മാര്‍ ഒക്കെ കൊണ്ട് പോകുന്ന കാശ് എത്രയാണെന്ന് ദൈവത്തിനു പോലും അറിയത്തില്ലായിരിക്കാം. ആയിരക്കണക്കിന് രൂപയുടെ ബ്ലേഡ് നിക്ഷേപം ഉള്ള രൂപതകള്‍ , വിദേശരാജ്യങ്ങളില്‍ വരെ തോട്ടങ്ങള്‍ ഉള്ളവര്‍ സംഘടനകള്‍ , സ്വന്തമായി കൊലയാളി സംഘങ്ങള്‍ ഉള്ളവര്‍ . ഇവരൊക്കെ ഏതു ദൈവത്തെയാണ് നമുക്ക് കാണിച്ചു തരുന്നത്?
നന്നായി പ്രവര്‍ത്തിക്കുന്ന ആധുനിവല്‍ക്കരിച്ച ഒരു ഗവര്‍ന്മേന്റ്റ് സ്ഥാപനം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സമയാ സമയത്ത് ഓഫീസില്‍ വരുന്ന സെക്രട്ടറിയേറ്റ്. നിയമ വിരുദ്ധമായി ചെയ്യുന്നതെന്തും പിടിക്കപ്പെടും എന്ന പേടിയുള്ള ഉദ്യോഗസ്ഥവൃന്ദവും ജനങ്ങളും. സമയ ബന്ധിതമായി തീരുന്ന ഇടപാടുകള്‍ . മനുഷ്യമനസുകള്‍ക്ക് മാത്രം ആശ്വാസം പകരാനുള്ള മതങ്ങള്‍ . സേവനം മാത്രം ലക്ഷ്യമായുള്ള രാഷ്ട്രീയം. ഹെലികോപ്ടറില്‍ പറന്നു അപകടസ്ഥലത്തേക്ക് വരുന്ന പോലീസ്. ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം ഉണ്ടാവുന്ന കോടതികള്‍ . കുഴിയില്ലാത്ത റോഡുകള്‍ , ആവശ്യത്തിന് മാത്രം മരുന്നുതരുന്ന, സൌകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ . എല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമായിരിക്കാം.
ഇവിടെയും ഒരു മാറ്റം വരുമായിരിക്കാം. അഭ്യസ്തവിദ്യരും ആത്മാഭിമാനികളും സത്യസന്തരും ആയ ഒരു കൂട്ടം ചെറുപ്പക്കാര്‍ വരുമായിരിക്കാം. ചുറ്റും നില്‍ക്കുന്നവരുടെ സങ്കടങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സന്തോഷവും സമാധാനവും കാണുന്ന ഒരു തലമുറ വരുമായിരിക്കാം. ഇന്നീ നേടുന്നതൊന്നും നേട്ടമല്ലെന്നും പണവും അധികാരവും എന്നുമുണ്ടാവില്ലെന്നും ചിലര്‍ക്ക് തിരിച്ചറിവുണ്ടാകുമായിരിക്കാം. ജനപ്രതിനിധികള്‍ സേവനം ചെയ്യാനുള്ളവരാണെന്നും ജനങ്ങള്‍ അവര്‍ക്ക് പാദസേവ ചെയ്യാനുള്ളതല്ല എന്നും തിരിച്ചറിയുമായിരിക്കാം.
നമുക്കൊന്നുണരേണ്ടേ കൂട്ടരേ.... ഒരു മാറ്റം വേണ്ടേ നമുക്കും? തിരഞ്ഞെടുപ്പില്‍ അസാദുവോ അല്ലെങ്കില്‍ ഇവര്‍ ആരും വേണ്ടെന്നെങ്കിലും പറയാനുള്ള ഒരു അവസരം? അത് പോലും തരില്ല ഇക്കൂട്ടര്‍ . പണ്ട് ഇടമറ്റം എന്നാ സ്ഥലത്തെ മടുത്ത നാട്ടുകാര്‍ അവസാനം പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്തത് മുണ്ടന്‍ ശങ്കരനെ, എലിയെ വേട്ടയാടി തിന്നുകൊണ്ട് നടന്ന എഴുത്തും വായനയും അറിയില്ലാത്ത ഒരു പാവത്തെ. അങ്ങനെയെങ്കിലും ചെയ്യാനുള്ള യോഗമില്ലെങ്കില്‍ പിന്നെ പോകരുത് നിങ്ങള്‍ ഈ പേക്കൂത്തിനു. കാത്തിരുന്നോ ഇനി മെയ് ആകാന്‍ ......
14 comments:
കിടിലന്‍ പോസ്റ്റ്.. എല്ലാത്തിനോടും യോജിക്കുന്നു. ഇതൊക്കെ വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങള്‍.
ഞാന്‍ അതി ശക്തമായി വിയോജിക്കുന്നു. ഈ കുറിപ്പിനെ വെറുതെ "മുന്‍വിധിയോടെ ഉള്ളത്" എന്നാ ഗണത്തില്‍ പെടുത്തിയാലും പൊറുക്കാനാവില്ല. തീര്‍ത്തും നിരുത്തരവാദപരമായി ഈ സങ്കേതം, താങ്കളുടെ അബധജല്പനങ്ങള്‍ക്കായി ഉപയോഗിച്ചതിനെ ഞാന്‍ എതിര്‍ക്കുകയും, അതില്‍ ഉള്ള പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
കുറ്റങ്ങളും കുറവുകളും സ്വാഭാവികമായും ഉള്ള ജനാധിപത്യ വ്യവസ്ഥയില്‍, രാഷ്ട്രീയ സംഖടനകള്‍ തന്നെയാണ് അതിലേക്കു ജനങ്ങളെ എത്തിക്കുന്ന വഴി. അതില്‍ അഴിമതിയും, അതിന്റെ പ്രവര്‍ത്തകരുടെ അയോഗ്യതയും വിമര്‍ശന വ്ധേയമായിരിക്കണം, അത് ഇപ്പോഴും അങ്ങനെ തന്നെ ആണ് താനും. അത് ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കതതിനുള്ള ഒരു കാരണം, നമ്മള്‍ ഓരോരുത്തരെയും രാഷ്ട്രീയത്തിന് അതീതമായി സ്വാധീനിക്കുന്ന മറ്റു ഖടകങ്ങള്‍ ആണ്. മതങ്ങളും, വിശ്വാസങ്ങളും, അതിന്റെ അനുബന്ധ ( പോഷക) സംഘടനകളും ഈ ഘടകങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്നെങ്കിലും, അത് മാത്രമല്ല കാരണം.
ഇത്രയും നാള്‍ അനുഭവിച്ച സ്വതന്ത്രം മൂലം ആകാം, ഇതൊന്നും പോര, വേറെ ഏതൊക്കെയോ ആണ് നമുക്ക് വേണ്ടത് എന്ന് കരുതുന്ന ഒരു സമൂഹവും, ആ "വേണ്ടതുകള്‍" വളഞ്ഞ വഴിയില്‍ കൂടി സാധിക്കാന്‍ ആ സമൂഹം കാണിക്കുന്ന ശ്രമവും ആണ് രാഷ്ട്രീയത്തില്‍ ഉള്ള അഴിമതിക്കും, അപച്ചയത്ത്തിനും കാരണം. അതായത് രാഷ്ട്രീയക്കാര്‍ എന്ന് നമ്മള്‍ വിളിക്കുന്ന ആള്‍ക്കാര്‍ മാത്രമായി ഒരു അഴിമതിയും ഇവിടെ നടക്കുന്നില്ല. വികസനം വരുന്നതും വരാത്തതിനും ഏക കാരണം ഇവര്‍ അല്ല താനും.
രാഷ്ട്രീയക്കരോടൊപ്പം, രാഷ്ട്രീയമില്ല എന്ന് ഭാവിക്കുന്ന താങ്കള്‍ക്കും തുല്യ പ്രാധാന്യം ആണ് തത്വത്തില്‍. പിന്നെ ഇടപെടലുകള്‍ക്ക് നമ്മള്‍ ഓരോരുത്തരും കൊടുക്കുന്ന താല്പര്യം അനുസരിച്ച്, വ്യക്തിഗതമായ ഉത്തരവാദിത്വം വ്യത്യാസപ്പെടാം എന്ന് മാത്രം.
അഴിമതി തന്നെയാണ്, ഒരു പക്ഷെ താങ്കളെ പ്രകോപിപ്പിച്ചത് എന്ന് ഞാന്‍ കരുതുന്നു. സ്വയം നിവര്‍ത്തി ഉള്ളപ്പോഴെല്ലാം, അഴിമതി ചെയ്യാന്‍, നിയമം ലങ്ഘിക്കാന്‍ തന്നെയല്ലേ താങ്കള്‍ക്കും ഇഷ്ടം? എന്നിട്ട് അതില്‍നിന്നു രക്ഷപെടാന്‍ ജനാധിപത്യം അനുവദിക്കുന്ന സ്വതന്ത്രവും, ഇളവുകളും, വീണ്ടും ദുരുപയോഗം ചെയ്യുകയും ചെയ്യും.
"ഇവിടെ ഇവനൊക്കെ എന്നാ ഉണ്ടായാ ഒണ്ടാക്കിയത്" എന്ന തരത്തിലുള്ള വിമര്‍ശനം ആല്‍മരത്തില്‍ നിന്ന് മാങ്ങാ എറിഞ്ഞിടാനുള്ള ശ്രമം പോലെ തോന്നുന്നു. ഒരിക്കലും ലക്‌ഷ്യം കാണാത്ത, എരിയുന്ന ആള്‍ പോലും ഒരു ലക്‌ഷ്യം കല്പപ്പിക്കാത്ത പ്രവര്‍ത്തി.
നമ്മുടെ വ്യവസ്ഥകളെ തള്ളിപറയുമ്പോള്‍, ഇതാണ് നമുക്ക് സ്വീകാര്യമായ മെച്ചപ്പെട്ട മാതൃക എന്ന് കൂടി പറഞ്ഞുതരെണ്ടതല്ലേ? അങ്ങനെ ഒന്ന് സ്വപ്നത്തില്‍ എങ്ങിലും ഉണ്ടായിരിക്കുമെന്ന് ഞ്ഞാന്‍ വെറുതെ ആശിക്കുന്നു. അത് ഞങ്ങള്‍ വായനക്കാരായ കഴുതകളോട് പങ്കു വെക്കുമെന്നും......
ഞാന്‍ രാഷ്ട്രീയത്തിണോ ജനാധിപത്യത്തിനോ എതിരല്ല. വോട്ടു ചെയ്യാന്‍ പറ്റിയ ഒരുത്തനെയും ലിസ്റ്റില്‍ കാണാന്‍ പറ്റാതെ വന്നപ്പോള്‍ , ഇന്നത്തെ ദുഷിച്ച വ്യവസ്ഥിതികള്‍ കണ്ടപ്പോള്‍ ഇങ്ങനെ പറയാന്‍ തോന്നി. വിയോജിച്ച താങ്കള്‍ നല്ല ഒരു രാഷ്ട്രീയക്കാരനെ പറഞ്ഞു തരൂ. അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ പറഞ്ഞു തരൂ.
അതൊക്കെ പോട്ടെ, ഇന്നത്തെ വ്യവസ്ഥിതിയില്‍ താങ്കള്‍ക്ക് നല്ലത് എന്തെന്ന് പറഞ്ഞു തരാമോ?
പിന്നെ ഇതൊരു രോക്ഷ പ്രകടനം മാത്രം. ഹര്ത്താല് നടത്താനോ, നടത്തുന്നവരുടെ നേരെ പ്രതികരിച്ചു ചങ്കും വിരിച്ചു ചെന്ന് തല്ലു വാങ്ങാനോ, വെടിയുണ്ട വരുമ്പോള്‍ ചിരിച്ചു കൊണ്ട് നില്‍ക്കാനോ ധൈര്യം ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്റെ പ്രതികരണം അവനു സാധിക്കുന്ന തരത്തില്‍ പ്രകടിപ്പിക്കുന്നു.
പിന്നെ ഈ വ്യ്വവസ്ഥയെ തള്ളി പറയുകയല്ല. ഞാനും താങ്കളും ഉള്‍പെടുന്ന നല്ലതെന്നു സ്വയം വിശ്വസിക്കുന്ന ഒരു സമൂഹം രാഷ്ട്രീയത്തില്‍ വരുകയും മലീമാസമാകുകയും ചെയ്യാതിരിക്കണം എന്നുള്ളതാണ് ഇതിനെതിരായ മെച്ചപെട്ട പോരാട്ടം. പാര്‍ട്ടികളും രാഷ്ട്രീയ ചായ്വുകളും ആവാം, പക്ഷെ രാഷ്ട്രീയത്തിന്റെ ലക്‌ഷ്യം കോടികള്‍ എന്നത് മാത്രം ആകരുത്. ചിതറി ഏതു ഇടവഴിയിലും വീണ സകല ബീജങ്ങളും അതിന്റെ തലമുറകളും ശ്രമിച്ചാലും തീരാത്ത ഈ സമ്പാദ്യം എന്തിനെന്ന് ചിന്തിക്കാനുള്ള വിവരമെന്കിലും അവര്‍ക്ക് ചൂണ്ടിക്കാട്ടണം....
എന്താ ഒരു ആത്മരോഷം!!1. മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് സുഹൃത്തെ..പക്ഷെ അത് നമ്മള്‍ ആഗ്രഹിച്ചത്ര എത്തിയില്ല എന്നേ ഉള്ളൂ.
ഒരു ജനാധിപത്യ രാജ്യം എന്ന നിലയില്‍ നമ്മള്‍ തീര്‍ച്ചയായും മുന്നില്‍ തന്നെ. ലോകരാഷ്ട്രങ്ങള്‍ക് മുന്‍പില്‍ നമ്മള്‍ അവഗണിക്കാന്‍ പറ്റാത്ത
ശക്തിയായി വളര്‍ന്നതും മറക്കരുത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം പോലെ പലതും ബാക്കിനികുന്നു. എങ്കിലും നമ്മള്‍ അത്ര പിന്നിലല്ല, അത്ര മോശമല്ല...
പിന്നേ അക്ഷര പിശാച് കുറേ ഏറെ ഉണ്ട്. ഒന്ന് കൂടി നോക്കി തിരുത്തൂ.......സസ്നേഹം
നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ വ്യസ്ഥിതി ഏതാണ്ടിങ്ങനെയൊക്കെ തന്നെ അല്ലേ... അതിനോട് വിയോജിക്കാന്‍ കഴിയില്ല.
പിന്നെ ഇതിനൊക്കെ ഒരു മാറ്റവും വേണ്ട, ഇതൊക്കെ ഇങ്ങനെ തന്നെയങ്ങ് പോയാല്‍ മതിയെന്ന് തന്നെയാണോ ഉത്രം നക്ഷത്രം പറയുന്നത്. കഴിഞ്ഞ ഒരു പത്ത് വര്ഷം കൊണ്ട് നമ്മുടെ നാട്ടില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി... എന്നാലും ഇപ്പോള്‍ വന്നു വോട്ട് ചോദിക്കുന്ന ഏതെന്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് കൊടുക്കാന്‍ താങ്കള്‍ക്ക് താല്പര്യമുണ്ടോ? ഇടതു വന്നാലും വലത് വന്നാലും ഇത്രയ്ക്കിത്രയ്ക്കെ ഉള്ളൂ എന്നറിയാം... ഈ നാറിയ അഴിമതിയും ഗുണ്ടായിസവുമൊക്കെ മാറി ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന ഒരു വ്യസ്ഥിതി ഇവിടെ വരുന്നതിനെക്കുറിച്ച് ചുമ്മാ സ്വപ്നം കാണാനെങ്കിലും ഒന്ന് ശ്രമിച്ചു കൂടെ?
വോട്ടു കിട്ടാന്‍ അര്ഹതത ഇല്ലാത്തവര്‍ ലിസ്റ്റില്‍ കാണും. അതില്‍ നിന്നും ദുഷ്ടബുദ്ധി അല്ലാത്ത, വകതിരിവ് ഉള്ള ഒരാളെ തിരന്തെരഞ്ഞെടുക്കാനുള്ള വിവേകം നമുക്ക് വേണം. അത് പറഞ്ഞു തരുന്നത് എന്റെയോ മറ്റൊരാളുടെയോ ഉത്തരവാദിത്വമല്ല. നമ്മള്‍, രാഷ്ട്രീയ പ്രബുദ്ധത കാണിക്കേണ്ടത് ഇവിടെയാണ്. ബ്ലോഗില്‍ തെറി പറയുന്നത് ( മാത്രം) അല്ല പ്രതികരനത്തിനുള്ള വഴി. ബ്ലോഗിങ്ങും കലുങ്കിലും കള്ളുഷാപ്പിലും ഉള്ള ചര്ച്ചരയും അല്ലാതെ ഒരുത്തനും ഒന്നും ചെയ്യില്ല എന്നതിന്റെ തെളിവല്ലേ, ചില ആള്ക്കാിര്‍ നമ്മളൊക്കെ ജനിക്കുന്നതിനു മുന്പുമുതല്‍ കൈവശം വച്ചിരിക്കുന്ന മണ്ഡലങ്ങളില്‍ ഓരോ വര്ഷനവും ഭൂരിപക്ഷം വര്ധിളപ്പിക്കുന്നത്?താങ്കള്ക്ക്ജ ഒരു പക്ഷെ എതിര്പ്പു ള്ള, നിങളുടെ നാട്ടിലെ എം,എല്‍,എ,യ്ക്ക് വോട്ടു ചെയ്യാത്ത എത്രെ പേര്‍ താങ്കളുടെ സുഹൃത്തുക്കളിലും, ബന്ധുക്കളിലും ഉണ്ട്? അങ്ങേരു കള്ളനാണെന്ന് പറഞ്ഞു കൊണ്ട് അവിടെ തന്നെ കുത്തും. പകരം, കൊള്ളില്ലെങ്കിലും, ജയിക്കാന്‍ സാധ്യത ഇല്ലാത്ത ഒരുത്തന് കുത്തി നോക്ക്- ഒരു പ്രതികാരം പോലെ., ഒരേയൊരു പ്രാവശ്യം. വോട്ടു മാറി പോയേക്കും എന്ന തോന്നല്‍ ഉണ്ടായാല്‍ പോലും ഇവര്‍ ഒരു പരിധിവരെ മര്യാദ ആകും.
പിന്നെ,രാഷ്ട്രീയത്തില്‍ കപടമല്ലാത്ത മുഖങ്ങളെ ചൂണ്ടിക്കാണിക്കുന്നത്, ഒരു മലയാളി എന്ന നിലയില്‍ എനിക്ക് എളുപ്പമാണ്.അത്തരം ചില മുഖങ്ങള്‍ കേരളത്തില്‍ എങ്കിലും ഉണ്ട്. പേരുകള്‍ നിരത്തുന്നത് ശരിയാവില്ല എന്ന് തോന്നുന്നു.
ഇടതു വന്നാലും വലതു വന്നാലും.. എന്ന നിലയില്‍ ചിന്തിക്കുന്നത്, നമ്മുടെ ശേഷിക്കുറവാണ് കാണിക്കുന്നത്. ഉയര്ന്ന ചിന്ത മാത്രമല്ല, പ്രവര്ത്തിഷയും നമുക്ക് വേണം. അടിയുറച്ച രാഷ്ട്രീയ വിശ്വാസം അല്ല വേണ്ടത്,പകരം, അതത് സമയത്ത് പ്രശ്നധിഷ്ടിദ്ധമായ നിലപടെടുക്കാനുള്ള ചങ്കൂറ്റം ആണ്.
അതില്ലാത്തത് കൊണ്ടാണ് കണ്ടൈനര്‍ നോട്ടു കൊണ്ടുവന്ന നേതാവിന് എന്ന് പറഞ്ഞു വോട്ടു പിടിക്കാന്‍ നമ്മള്‍ തന്നെ പോകുന്നത്. അതെ, ശരിയായ അവസരവാദം. അത് തന്നെയാണ് വേണ്ടത്.
വക തിരിവുള്ള ഒരാള്‍ .... ഒരു മുണ്ടന്‍ ശങ്കരന്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്ന് പാലായില്‍ നിന്ന് അദ്ദേഹം ജയിച്ചിരിക്കും. അതും പറഞ്ഞിരുന്നു ബ്ലോഗ് ഇല്‍ . കഴിഞ്ഞ ഇലക്ഷനില്‍ വോട്ടു ചെയ്യാന്‍ പോയപ്പോള്‍ ആകെ രണ്ടേ രണ്ടു സ്ഥാനാര്‍ഥി. കെ എം മാണി പിന്നെ ഉഴവൂര്‍ വിജയന്‍ . ഈ ഇടതും വലതും ഒന്നാണെന്ന് അറിയണം ആദ്യം. പ്രതികരിക്കാന്‍ ഈ ബ്ലോഗ് എങ്കിലും ഉള്ളത് ഭാഗ്യം എന്നും. നാളെ ഈ പറഞ്ഞതിന് തന്നെ ഒരു പക്ഷെ എന്നെ ബലാല്‍സംഗത്തിന് കേസ് എടുത്തു ശിക്ഷിക്കാന്‍ ബാലമുള്ളവര്‍ ആണ് എതിരാളികള്‍ എന്ന് മറക്കരുത്.
നമുക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. അതൊരു സത്യം. "കൊഞ്ച് ചാടിയാല് മുട്ടോളം പിന്നേം ചാടിയാല് ചട്ട്യോളം" അത്രയെ ഉള്ളു നമ്മുടെ കാര്യം. പിന്നെ ചിരട്ടക്കകത്തോ കണ്ടൈനറിലോ എന്നാ കൊപ്പിനകത്താണെന്കിലും കൊണ്ട് വന്നിട്ട് നാട്ടില്‍ ഒരു ട്യൂബ് ലൈറ്റ് എങ്കിലും പിടിപ്പിച്ചാല്‍ അവര്‍ക്ക് കൊടുക്കാരുന്നു ഒരു വോട്ട്.
ഉയര്‍ന്ന ശേഷിയും പ്രവര്‍ത്തിയും ഉദ്ധാരണവും ഉള്ള ഒരുത്തനും ഇവിടെ ഒരു ഡാഷും ചെയ്യാനില്ല എന്നുള്ളത് ഒരു സത്യം. ചെയ്തു കാണിച്ചാല്‍ , കൂടെ നിന്ന് താങ്കളുടെ നേരെ വരുന്ന വെടിയുണ്ട എന്റെ ചങ്കില്‍ തടുക്കാന്‍ ഞാന്‍ തയ്യാര്‍ .......
ഉണ്ട ചങ്കില്‍ കേറുവേ.....
ഓരോ തവണയും നിങ്ങളൊക്കെ പോയി വോട്ടു ചെയ്തു ഓരോത്തന്മാരെ ജയിപ്പിച്ചു വിട്ടിട്ട് എന്ത് മണ്ണാങ്കട്ട നേടി?
അതിവിനയപൂർവ്വം പറയട്ടെ, താങ്കളുടെ പിതാവും മാതാവും അവരുടെയൊക്കെ മാതാപിതാക്കളും ഓരോ തവണയും പോയി വോട്ട് ചെയ്തതുകൊണ്ടാണ് (അവർക്ക് ആ ശീലമുണ്ടായിരുന്നെങ്കിൽ), പലരെയും ജയിപ്പിച്ചുവിട്ടതുകൊണ്ടാണ് പാവം പാലാക്കാരൻ വാഴയ്ക്കാവരയന് ഇങ്ങനെ അർമ്മാദിക്കാൻ അവസരവും സ്വാതന്ത്യവും അവകാശവുമൊക്കെ ലഭിക്കുന്നത്. താങ്കൾക്ക് താങ്കളുടെ അമേദ്യവും വമനവും പരസ്യമായി ഇങ്ങനെ പ്രദർശിപ്പിക്കാനും അതിൽ അഭിരമിക്കാനും ഉള്ള അവകാശത്തിനുവേണ്ടി അതിൽ തരിമ്പും താല്പര്യമില്ലാത്ത പലരും നിലകൊള്ളുന്നത്. ബുദ്ധിവികാസം വരാത്തത് ഒരു ക്രിമിനൽ കുറ്റമായി ജനാധിപത്യത്തിൽ ആരും കണക്കാക്കില്ല. പക്ഷെ ഹിറ്റ്ലറിനെപ്പോലത്തെ ഭരണാധിപനായിരുന്നെങ്കിൽ പാവം പാലക്കാരൻ എന്നേ സ്വർഗ്ഗലോകത്തെത്തിയേനേ.
പ്രിയ അനോണി,
എന്റെ പിതാവും മാതാവും ഒക്കെ വോട്ടു ചെയ്ത കാലത്ത് അതിനു അര്‍ത്ഥം ഉണ്ടായിരുന്നു, അല്ലെങ്കില്‍ അങ്ങനെ വിചാരിച്ചിരുന്നു. ഇന്ന് അതില്ല. ഇന്ന് ഒരാളുടെ തന്തക്കും തള്ളക്കും (അത്ര വിനയത്തോടു കൂടി അല്ലാതെ )പണവും പിടിപാടും ഉണ്ടെങ്കില്‍ ഇവിടെ സ്വാത്രന്ത്യവും എല്ലാ കോപ്പും ഉണ്ട്. അല്ലാതെ ഒരു സാധാരണക്കാരന് ഇവിടെ ഉണ്ടെന്നു പറയുന്നതെല്ലാം വെറുതെ, പ്രത്യേകിച്ച് ഒരു രാഷ്ട്രീയക്കാരനെതിരാണെങ്കില്‍.
ഒത്തിരി ഉച്ചിഷ്ഠത്തിന്റെയും അമേദ്യത്തിന്റെയും ഡയലോഗ് അടിക്കുന്നയാള്‍ക്ക് സ്വന്തം പേരോ അല്ലെങ്കില്‍ പിതാവിന്റെയോ മാതവിന്റെയോ പേരെങ്കിലും പറഞ്ഞു പ്രതികരിക്കമായിരുന്നു.
ഹിറ്റ്‌ലറെ പോലുള്ള ഭരണാധികാരി ആയിരുന്നെങ്കില്‍ വാഴക്കാവരയന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയേനെ എന്ന് പറയാന്‍ താങ്കള്‍ പാരമ്പര്യമായി കണിയാന്‍ ആണോ?
താങ്കളെ പോലെ ബുദ്ധി വികാസവും വിവരവും ഉള്ളവര്‍ ആദ്യം സ്വയം ബുദ്ധിയെ ഏതെങ്കിലും കേട്ട് ഉണ്ടെങ്കില്‍ അതില്‍ നിന്നും വിടുവിച്ചിട്ടു പ്രതികരിക്കുക.
ഈ പാലാക്കാരന്‍ അർമ്മാദിക്കാറില്ല, താങ്കളുടെ വീട്ടില്‍ കയറി ഒന്നും ചെയ്തിട്ടുമില്ല (മറ്റേ അമേദ്യവും പരിപാടിയും). തന്തയില്ലായ്മ കാണിക്കാനുള്ള ലൈസന്‍സ് ആയി സ്വാതന്ത്ര്യത്തെ കണ്ടിട്ടുമില്ല. മറ്റുള്ളവരുടെ പൃഷ്ടം താങ്ങി നടന്നു അവനവന്റെ ബുദ്ധി അവര്‍ക്ക് കടം കൊടുക്കാറില്ല എന്ന് മാത്രം.
ഇയ്യാക്ക് വേറെ ജോലിയൊന്നും ഇല്ലേ, ഇതെലോക്കെ കേറി തൂങ്ങാന്‍?
ആ പുള്ളി ചുമ്മാ ഒരു പഞ്ചിനു കീറിയതാണെന്നാ തോന്നുന്നത്
അങ്ങനേലും ആരേലും കയറി എന്റെ ബ്ലോഗ് ഒന്ന് വലുതാകട്ടെ എന്നാ സ്വാര്‍ഥത കൊണ്ടാ ചേട്ടാ.....
kollam mashe... kollam... kidilan kurippu..
I agree
Post a Comment