വേനല്‍ മഴ
>> Wednesday, April 28, 2010
നാട്ടിലെ കൊടും വേനലിന്റെ സമയം ആണ് ഏപ്രില്‍ മെയ്. പക്ഷെ ഞാന്‍ ചെന്നപ്പോള്‍ കൊടും ചൂടും വൈകിട്ട് പെരും മഴയും. നാലുദിവസത്തെ അവധിയും അതിനിടക്കുള്ള കല്യാണങ്ങളും എല്ലാം കുറെ സമയം കളഞ്ഞെങ്കിലും മൂന്നാം ദിനം ഭാര്യവീട്ടില്‍ ചെന്നപ്പോള്‍ ഞങ്ങളെ വീട്ടില്‍ ഇരുത്തി അമ്മായിയപ്പനും അമ്മയിയമ്മയും സര്‍ക്കീട്ടിനു പോയി. അവര്‍ക്കൊന്നും വിവരം ഇല്ല എന്നുള്ളത് എത്ര ശരിയാ, ആ കറിയായേയും കോക്കുനേയും കൂടെ കൊണ്ടുപോകുവാരുന്നേല്‍ എല്ലാം സൂപ്പറായേനെ. അല്ലേലും ആദ്യമ്മുതല്‍ പൊട്ടത്തരങ്ങളല്ലേ അവര്‍ കാണിച്ചത്. ഒന്നാമത് എന്നെപോലൊരു പൊട്ടനെ മകള്‍ക്ക് കണ്ടുപിടിച്ചു കൊടുത്തു. കാല്‍ കാശിനു കൊള്ളുകേലേലും വര്‍ഷാവര്‍ഷം പിള്ളേരെ ഉണ്ടാക്കിക്കൊള്ളും എന്ന മെച്ചം മാത്രം.
ഞങ്ങളെ തന്നെ ഇട്ടേച്ചു പോയാല്‍ അടുത്ത ഡിസംബര്‍ ജനുവരിയില്‍ അടുത്ത ഞഞ്ഞൂല്‍ വരുമെന്ന പേടി
കാരണമായിരിക്കും പിള്ളേരെ കൊണ്ടുപോകാഞ്ഞത്. ആ കോക്കു മാത്രം മതി ഇനി അവന്‍ സ്കൂളില്‍ പോകുന്ന വരെയുള്ള കാര്യം നോക്കാന്‍. (സ്കൂളില്‍ പോയാല്‍ പിന്നെ ഞങ്ങള്‍ ഫ്രീ ആകുമല്ലോ).
എന്തായാലും ഏതാണ്ടു പോയ അണ്ണാനേ പോലെ കുറച്ചു നേരം ചായിപ്പില്‍ ഇരുന്ന് പഴുക്കാന്‍ തുടങ്ങിയ ചക്കപ്പഴം പതുക്കെ കഴിച്ചു. അപ്പോളെക്കും ഭാര്യ ഒരു ഏത്തപ്പഴം ചുട്ടതും തേങ്ങാപ്പീരയുമായി എത്തി. അതും കഴിച്ചിട്ട് പിന്നെ കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. മഴക്കാറു കയറിയതിനാല്‍ കറണ്ടും പോയി, പിള്ളാരാണേല്‍ മിരുമിരാന്ന് നടക്കുന്നു.
പതുക്കെ വീടിന്റെ മുന്‍വശത്തു ചെന്നിരുന്നു. കറിയാച്ചനേ കല്ലുകളിക്കാന്‍ പഠിപ്പിച്ചു, കോക്കുവിനെ
അക്കുത്തിക്കുത്തും പഠിപ്പിച്ചു. ആകാശം മേഘാവൃതമായി ഇരിക്കുന്നു. ഒരു ചെറിയ ഇടിവെട്ടി, കോക്കു ഓടിവന്നു മടിയില്‍ കയറി. ഭാര്യ പട്ടിക്കുള്ള കഞ്ഞിയുമായി പുറത്തേക്കിറങ്ങിയപ്പോള്‍ കറിയാച്ചന് അതു വേണം. ഒരാഴ്ചയായി ആ അസുഖം തുടങ്ങിയിട്ട്. വീട്ടില്‍ പല തരത്തില്‍ വെച്ചു കൊടുക്കുന്ന ഭക്ഷണങ്ങള്‍ ഒക്കെ അവന്‍ കഴിപ്പിക്കാന്‍ ശ്രമിപ്പിക്കുന്നതിന്റെ പകുതി ശ്രമിച്ചാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം വേള്‍ഡ് കപ് കളിച്ചേനെ. അങ്ങനെയിരുന്നപ്പോളാണ് അമ്മ പട്ടിക്ക് കൊടുക്കാനായി ഫ്രിഡ്ജില്‍ വച്ചിരുന്ന പഴയന്‍ ചോറും ഒക്കെയായി പോകുന്നത് അവന്‍ കണ്ടത്. അതു പട്ടി വളരെ ആത്മാര്‍ത്ഥമായി കഴിക്കുന്നത് കണ്ടപ്പോള്‍ കറിയാച്ചന് അതു വേണം. പിന്നെ പട്ടി കഴിച്ചതിന്റെ ബാക്കി കൊടുക്കുന്നത് മോശമല്ലേ എന്നു കരുതി അതു പോലെ ഒരു ചളുങ്ങിയ അലുമിനിയം പാത്രത്തില്‍ ചോറു തണുപ്പിച്ചു
കൊടുത്തു. ഇപ്പോള്‍ അതാണ് അവന്റെ ആഹാരം. അതുകാരണം ദിവസം ഒരു നേരം ചോറു കൊടുത്തിരുന്ന പട്ടിക്ക് ഇപ്പോല്‍ നാലു നേരം കഴിക്കനായി. ഇനി പട്ടി സുഖമായി കൂട്ടില്‍ കിടന്നുറങ്ങുന്നതു കാണുമ്പോള്‍ അവനും ഒരു പട്ടിക്കൂട് വേണമെന്നു പറയുമോ ആവോ?
മഴ പെയ്തു തുടങ്ങി. കഴിഞ്ഞദിവസം ഒക്കെ ഭയങ്കര മഴക്കാര്‍ ഉണ്ടായിരുന്നെങ്കിലും മഴ ചെറുതായി പൊടിഞ്ഞതേ ഉള്ളൂ. ചുമ്മാ ഇടിയും വെട്ടും, കറണ്ടും പോകും ഉഷ്ണം കാരണം വീട്ടില്‍ ഇരിക്കാനും പറ്റില്ല. ഇന്നേതായാലും മഴ തകര്‍ത്തു പെയ്യാന്‍ തുടങ്ങി.
അന്തരീക്ഷം തണുത്തു, മഴയുടെ ഈറന്‍ ചെറുതായി അടിക്കുന്നു. കാര്‍പോര്‍ച്ചിലേക്കുള്ള നടയില്‍ ഞാന്‍ കോക്കുവിനെ കെട്ടിപ്പിടിച്ച് ഇരുന്നു. പിള്ളേരെ ഉറക്കിയിട്ട് ഭാര്യയെ ചുമ്മാ കെട്ടിപ്പിടിച്ചോണ്ടിരുന്നാലോ എന്നൊരു മോഹം മനസില്‍ അങ്കുരിച്ചു, തണുപ്പൊക്കെയല്ലേ. പണ്ടു കോക്കുവിനെ ഉറക്കിയിരുന്ന ചാഞ്ചാടിയാട് ഉറങ്ങു നീ എന്ന പാട്ട് അവനെ കെട്ടി പിടിച്ച് ആട്ടിക്കൊണ്ട് നീട്ടി പാടി. കുഞ്ഞായിരുന്നപ്പോളത്തെ അവന്റെ കുരുട്ടു ബുദ്ധികാരണം ഈ പാട്ടു കേള്‍ക്കുമ്പോളേ അവന്‍ ഉറങ്ങും, കാരണം അന്നേരം ഞാന്‍ പാട്ടു നിര്‍ത്തിക്കോളുമല്ലോ. അപ്പനു നല്ല ഒരു പാട്ടു പാടിയുറക്കിയതിന്റെ ചാരിതാര്‍ഥ്യവും. പക്ഷെ ഇപ്പോള്‍ അവനു ബുദ്ധി കൂടി, ഇപ്പോള്‍ ഉറങ്ങിയാല്‍ പിന്നെ ഇതു
ജീവിതകാലം മുഴുവന്‍ കേള്‍ക്കേണ്ടി വരും എന്ന തിരിച്ചറിവ് അവനായി. പോരാത്തതിന് ഇപ്പോള്‍ ഉറങ്ങിയാല്‍ അടുത്ത വര്‍ഷം വേറെ ഏതെങ്കിലും ഒരു പാട്ടു കൂടി ചാച്ച നശിപ്പിക്കുന്നത് അവനു കേള്‍ക്കേണ്ടി വരും. ഇപ്പോള്‍ തന്നെ അവന്റെ ചേട്ടനെ ഉറക്കാന്‍ വേറെ രണ്ടു പാട്ടുകള്‍ ചാച്ച നശിപ്പിച്ചു. അതു കൊണ്ട് അവന്‍ എന്റെ കയ്യില്‍ താളം പിടിച്ച് ഇടിയുടെ താളവും മിന്നലിന്റെ ലൈറ്റിങും ഉള്ള ഒരു ഗാനമേള അങ്ങാസ്വദിച്ചു കണ്ണും തുറന്നു തന്നെ കിടന്നു.
അപ്പോഴേക്കും പണി ഒക്കെ നിര്‍ത്തി ഭാര്യയും സഹായി കറിയാച്ചനും എത്തി. അപ്പോളാണ് ചെറുപ്പത്തില്‍ കളിവെള്ളം ഉണ്ടാക്കിയിരുന്ന ചെറുപ്പകാലം ഓര്‍മ്മ വന്നത്. പാവം എന്റെ പിള്ളേര്‍ക്ക് ഞാനല്ലാതെ ആരാ ഇതൊക്കെ ഉണ്ടാക്കി കളിപ്പിക്കുന്നത്? ഒരിക്കലെങ്കില്‍ ഒരിക്കല്‍, ഇന്നു മഴ അങ്ങോട്ട് ആസ്വദിക്കാം എന്നു തീരുമാനിച്ചു. അകത്തു ചെന്ന് ഒരു മാസിക തപ്പിയിട്ട് ഷാലോം അല്ലാതെ വേറൊന്നും ഇല്ല. കര്‍ത്തവിന്റെ വചനങ്ങള്‍ എടുത്ത് കളിവഞ്ചിയുണ്ടാക്കി വെള്ളത്തില്‍ ഒഴുക്കിയാല്‍ ഇപ്പോള്‍ തന്നെ എന്നെ ഇടിവെട്ടിച്ച് കൊല്ലുമോ എന്നൊരു ഭയം മനസില്‍ വന്നു. പിന്നെ അതിനകത്തെ കര്‍ത്തവിന്റെയും വിശുദ്ധന്മാരുടെയും പടമില്ലാത്ത പേജുകള്‍ എടുത്ത് വീണ്ടും മുറ്റത്ത് വന്നു. ഏതു വിശുദ്ധനാ ഇടിയുടേം മിന്നലിന്റെം ഇന്‍ ചാര്‍ജ് എന്നറിയില്ലല്ലോ.
ആദ്യം രണ്ടു പേര്‍ക്കും ഓരോ ബോട്ടുണ്ടാക്കി കൊടുത്തു. കാര്‍പോര്‍ച്ചിന്റെ സൈഡിലൂടെ ഒഴുകുന്ന വെള്ളത്തില്‍ അതിട്ട് ഒഴുകി പോകുന്നത് നോക്കി നിന്നു രസിച്ചു. കറിയാച്ചന്റെ വള്ളം മുറ്റത്തു നിന്നും താഴേക്ക് പോകുമെന്നായപ്പോള്‍ അവന്‍ ഓടി പോയി അതെടുത്തു, പക്ഷെ അതു നനഞ്ഞു പോയിരുന്നു.
അപ്പോളാണ് പുതിയ ഐഡിയ വന്നത്, ഒരു മഴക്കുളി കൂടി അങ്ങു നടത്തിയാലോ? പിന്നെ അമാന്തിച്ചില്ല,
പിള്ളെരുടെ ഉടുപ്പുകള്‍ ഊരി, ഭാര്യയൊട് ഒരു തോര്‍ത്തും വാങ്ങി ഞങ്ങള്‍ മുറ്റത്തിറങ്ങി. ആഹാ, എന്തു രസം. മുറ്റത്ത് മരമില്ലാത്ത സ്ഥലത്ത് കണ്ണടച്ച് നിന്ന് മുകളിലേക്ക് നോക്കി വാ തുറന്ന് മഴവെള്ളം കുടിക്കാന്‍ പഠിപ്പിച്ചു. മുറ്റത്തെ മണലില്‍ കാലുകൊണ്ട് വളഞ്ഞു പുളഞ്ഞ വഴിയുണ്ടാക്കി അതിലൂടെ പിന്നെയും കളിവള്ളം ഓടിച്ചു. മുറ്റം മുഴുവന്‍ ചെളിയുടെ ചുവന്ന വെള്ളം. കോക്കു ചെളിയില്‍ ഇരുന്ന് അതു കുഴച്ച് അളിച്ചുവാരാന്‍ തുടങ്ങി. ദുബായിലെ സ്വിമ്മിങ് പൂള്‍ ഓര്‍ത്തിട്ടാണോ എന്തോ രണ്ടു പേരും മുറ്റത്തു നിറഞ്ഞ വെള്ളത്തില്‍ കിടന്നും ഇരുന്നും നല്ല കുളി തുടങ്ങി. ഇതൊക്കെ കണ്ട ഭാര്യക്ക് സഹിക്കുമോ, അവളും ഇറങ്ങി. (വിത്ത് തുണി, തെറ്റിദ്ധരിക്കല്ലേ)
റോഡില്‍ നിന്നും കുറച്ച് മാറിയാണ് വീട്, പോരാത്തതിന് തൊട്ടടുത്ത് വീടും ഇല്ല. പിള്ളേര്‍ ആണെങ്കില്‍ മഴയും നനഞ്ഞ് മണ്ണിലും വെള്ളത്തിലും കളിയാണ്. ഞങ്ങള്‍ മഴ നനഞ്ഞ് അതു നോക്കി നിന്നു. പതുക്കെ ഞാന്‍ ഭാര്യയുടെ പുറകില്‍ നിന്നും അവളെ കെട്ടി പിടിച്ചു. നനഞ്ഞ അവളുടെ മുടി മാറ്റി ഞാന്‍ അവളുടെ പിന്‍ കഴുത്തില്‍ ഒരുമ്മ വെച്ചു. പെയ്തും ഒഴുകിയും വരുന്ന മഴവെള്ളത്തിനും ഞങ്ങളുടെ ഇടയില്‍ ഒരു വിടവു ഉണ്ടാക്കാന്‍ ആവില്ല എന്നുറപ്പിച്ച് അവള്‍ എന്നോട് ചേര്‍ന്നു നിന്നു. കോക്കുവും കറിയാച്ചനും കളിച്ചുകൊണ്ടേയിരുന്നു, മഴ തിമര്‍ത്തു പെയ്തുകൊണ്ടേയിരുന്നു.
പിള്ളേര്‍ക്ക് കളിക്കാന്‍ രണ്ട് ബോളുകൂടി കൊടുത്തു, ഇടക്ക് ശല്യം ചെയ്യാന്‍ കളിവള്ളം ഉണ്ടാക്കിത്തരാന്‍ പറഞ്ഞ് വരാതെ നോക്കണമല്ലോ. കോക്കു അവന്റെ ഉത്തരവാദിത്വം മറന്നു.മഴയുടെ തണുപ്പിനും അണക്കനാവാത്തപോലെ ഞങ്ങളുടെ ചൂട് കൂടി. നനഞ്ഞു നില്‍ക്കുന്ന ഭാര്യയുടെ നിംനോന്നതങ്ങളില്‍ എന്റെ വിരലുകള്‍ ബ്ലോഗെഴുതി, ചുണ്ടുകളില്‍ വീഴുന്ന മഴത്തുള്ളികള്‍ ഞാന്‍ ഉമ്മവെച്ചെടുത്തു. തണുത്ത മഴത്തുള്ളികള്‍ പുറംകഴുത്തിലെ ചെമ്പിച്ച രോമങ്ങള്‍ക്കിടയിലൂടെയും ഞാനയച്ച ഹുക്കുകള്‍ക്കിടയിലൂടെയും അവളുടെ ചുരിദാറിനുള്ളിലേക്ക് തീയണക്കാനെന്നപോലെ ഒഴുകിച്ചെന്നു. പ്രഭാതത്തില്‍ മുളങ്കുഴലിലൂടെ അടുപ്പിലെ കനലുകള്‍ ഊതിക്കത്തിക്കുന്ന വീട്ടമ്മയെപോലെ ഞാന്‍ തീ ആളിക്കത്തിച്ചു. മരുഭൂമിയിലെ ചൂടിനോടാ മഴയുടെ കളി? അഗ്നിസ്ഫുലിങങ്ങളേറ്റ് ഇണചേരുന്ന സര്‍പ്പത്തെപോലെ അവള്‍ പുളഞ്ഞു.
കീ കീ, കീ കീ. വാഴക്കാവരയന്‍ തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈ.. സോറി, കാര്‍. പേടിച്ചരണ്ട ഒരു മാന്‍ പേടനെ പോലെ ഞാന്‍ ഭാര്യയുടെ പുറകിലേക്ക് മാറി. തോര്‍ത്തില്‍ ഒതുങ്ങാത്ത എന്റെ നഗ്നത അവളുടെ ചുരുദാറിനു പുറകില്‍ മറച്ചു. മഴയത്തു പിള്ളേരുടെ കൂടെ കുളിക്കാനിറങ്ങിയതാ അല്ലേ എന്ന് ചോദിച്ച് സര്‍ക്കീട്ട് കഴിഞ്ഞെത്തിയ ഇന്‍ ലോകള്‍ കുശലം പറഞ്ഞ് അകത്തോട്ട് പോയി. കുളിയും കളിയുമൊക്കെ നിര്‍ത്തി ഞങ്ങളും മക്കളും.
മഴ കഴിഞ്ഞു മാനം തെളിഞ്ഞു, കറണ്ടു വന്നു. ടി വിയില്‍ അതാ ഒരു പാട്ട്. “ഇളിഭ്യനായി വിഷണ്ണനായി വിഷാദനായി“ ചാനല്‍ മാറ്റി ഞാന്‍. അടുത്ത ചാനിലിലെ പാട്ട്...
“മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍മാമ്പഴം..”
ഞാന്‍ മുറിക്കുള്ളിലേക്ക് നടന്നു, അതാ എന്റെ കുട്ടികള്‍ നല്ല സുഖമായി ഉറങ്ങുന്നു. ചുരിദാറൊക്കെ മാറ്റി ഒരു സെറ്റുസാരിയുടുത്തുകൊണ്ടിരിക്കുന്നു എന്റെ ഭാര്യ. തൊടിയിലെ തൈമാവില്‍ നിന്നും കാറ്റേറ്റുവീണ തേന്മാമ്പഴവുമായി ഞാന്‍ മുറിയുടെ കതകടച്ചു.
15 comments:
നന്നായി വായിച്ചു, :)
<<< കോക്കു അവന്റെ ഉത്തരവാദിത്വം മറന്നു >>> ഇത് വായിച്ച് കുറേ ചിരിച്ചു
നന്നായി എഴുതിയിരിക്കുന്നു, ഇച്ചിരി മസാല കൂടിപോയോ എന്ന് എനിക്ക് നന്നായി തോനി. ഇച്ചിരി അല്ലാ കുറേ തോനി
വാഴക്കെ....നീയാര് പമ്മന്റെ കൊച്ചുമോനോ??....ആ..ആ ...അടി ...സസ്നേഹം
ഇതു കലക്കി.. പാവം കൊച്ച് ഇതൊക്കെ അതു വായിച്ചാല്‍ ഇനി ആ പ്രദേശത്തേയ്ക്കേ അടുപ്പിക്കില്ല :-)
dear ranjith,
AA kochinu oru prathyeka pradesham onnum venda, evide ayalum mathi.
hihi
ആരാ എന്റെ കൊച്ചിനെ പറ്റി അഭിപ്രായം പറയുന്നേ...? ദൈവമേ കുടുബത്തില്‍ ഛിദ്രമുക്കണ്ടാക്കാന്‍ നോക്കുന്നോ അനോനീ.....
ഇനീയിപ്പോള്‍ മഴയത്ത് മൊബൈല്‍ ക്യാമറായുടെ പൂരമായിരിക്കും അവിടെ...
ഹി..ഹി...വാശിപ്പുറത്തെഴുതിയത് ഞങ്ങൾക്ക് രസ്മായി എന്തായാലും..എപ്പോഴത്തെയും പോലെ രസിച്ചു....കോക്കു ചിലപ്പോൽ ഉറങ്ങുന്നുണ്ടാവില്ല അവസാനത്തിൽ കണ്ണടച്ചു കിടക്കുകയാകും. അപ്പന്റെയല്ലേ മോൻ
ചാത്തനേറ്: സര്‍ട്ടീറ്റ് പതിക്കും ട്ടാ ബ്ലോഗിനു. എന്താ ഭാഷ... തന്നെ തന്നെ ... ഭാഷ തന്നെ.സെന്‍സര്‍ ചെയ്യണ്ടാത്ത ഭാഗം കലക്കി. (ചെയ്യേണ്ടതും ;))
സംഭവം സത്യമാണെങ്കിലും ഇത്രയും വടക്കോട്ട് പോണോ വാഴയ്ക്കാ...
ഡോണ്ടൂ..ഡോണ്ടൂ...
കര്‍ത്തവിന്റെ വചനങ്ങള്‍ എടുത്ത് കളിവഞ്ചിയുണ്ടാക്കി വെള്ളത്തില്‍ ഒഴുക്കിയാല്‍ ഇപ്പോള്‍ തന്നെ എന്നെ ഇടിവെട്ടിച്ച് കൊല്ലുമോ എന്നൊരു ഭയം മനസില്‍ വന്നു.
ഹ..ഹ..ഹ
തുടര്‍ന്നുള്ള ഭാഗങ്ങള്‍ മനസില്‍ സങ്കല്‍പ്പിച്ചു എന്ന് പറഞ്ഞാല്‍ അത് മ്ലേച്ഛമാകും എന്ന് കരുതി പറയുന്നില്ല :)
മഴയും, കുളിരും, ( ചൂടും)..
നനയാന്‍ മഴ എന്തിനാ?
അപ്പോള്‍ അടുത്ത വര്‍ഷം പുതിയ പാട്ട് പാടാന്‍ തീരുമാനിച്ചു അല്ലെ. ശുഭ രാത്രി .
വളരെ നന്നായി........ നര്‍മ്മത്തില്‍ ചാലിച്ച്... എന്നാല്‍ പറയേണ്ടത് ഒട്ടും ചോര്‍ന്നു പോകാതെ ഭംഗിയായി അവതരിപ്പിച്ചു......
അതിനിടയ്ക്കുള്ള "കുളി സീന്‍" അത് വേനമായിരുന്നോന്നു തോന്നി. (ആരോടും പറയില്ലെങ്കില്‍ ഒരു കാര്യം പറയാം.... അതാനെനിക്കെട്ടവും ഇഷ്ട്ടായത്. യേത്... അല്ലെങ്കിലും മറ്റുള്ളവരുടെ "ലത്" കേള്‍കാന്‍ നമ്മള്കൊക്കെ വളരെ താല്പര്യമല്ലേ..) ഇനിയും എഴുതുക...... ഒരുപാട് പ്രതീക്ഷിക്കുന്നു. ഭാവിയിലും......
ഹ.....ഇതാണ് പോസ്റ്റ്. എല്ലാം സമം സമം.
"കോക്കു അവന്റെ ഉത്തരവാദിത്വം മറന്നു" -ഹ..ഹ.ഹാ
Post a Comment