ഇന്ത്യ വേള്‍ഡ് കപ്പ് തോല്‍ക്കട്ടെ.....
>> Monday, January 17, 2011
ഒരു ക്രിക്കറ്റ് ആരാധകനാണ് ഞാന്‍. ഇന്ത്യയേക്കാള്‍ നന്നായി ഓസ്ട്രലിയ അല്ലെങ്കില്‍ പാക്കിസ്ഥാന്‍ കളിക്കുമ്പോള്‍ അവര്‍ ജയിക്കണം എന്നും വാസിം അക്രം, ഗില്‍ക്രിസ്റ്റ്, മാര്‍ക്ക് വോ തുടങ്ങിയ കളിക്കാരെ ആരാധിക്കുകയും ചെയ്യുന്ന ഒരു ശരാശരി ക്രിക്കറ്റ് ആരാധകന്‍. തനിക്ക് നേടാനാവാതെ പോയത് മക്കളിലൂടെ നേടാന്‍ ക്രിക്കറ്റും ഫുട്ബോളും മക്കളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രാരാബ്ദക്കാരന്‍.
പക്ഷെ ഇന്ത്യന്‍ ടീം തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമിലെ എനിക്ക് വ്യക്ക്തിപരമായി സ്വഭാവം ഇഷ്ടമില്ലാത്ത ഒരേ ഒരു കളിക്കാരന്‍, അതും ഒരു മലയാളി ആയത് കൊണ്ട് മാത്രം അങ്ങനെ ആയ ശ്രീ.... അദ്ദേഹം ടീമില്‍ ഇല്ല.
ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, യവരാജ് സിംഗ്, രോഹിത് ശര്‍മ അങ്ങനെ വാ തുറന്നാല്‍ എന്തേലും ചൂത്ത് എന്ന് മാത്രം പറയുന്ന സകല നാറികളും ടീമില്‍ (രോഹിത് ഒഴിച്ച്). അപ്പോള്‍ സ്വഭാവ ദൂഷ്യം മാത്രമാണോ ശ്രീയുടെ കുറ്റം? ഒരു മലയാളി, അല്ലെങ്കില്‍ ഊപ്പ മദ്രാസി..... ബൌളിങ്ങിലെ മികവ് ആണെങ്കില്‍ ഓരോ ബോളും കഴിഞ്ഞു പൊട്ടനെ പോലെ നോക്കി നില്‍ക്കുന്ന നെഹ്രയോ ഒരു സ്റ്റെപ് കയറിയാല്‍ ആര്‍ക്കും അടിക്കാവുന്ന മുനാഫോ ചെയ്യുന്നതില്‍ എന്ത് കൊണ്ടും മെച്ചമുള്ള ഒരു ബൌളര്‍. നോര്‍ത്ത് ഇന്ത്യന്‍ ഡാഷ് മക്കളുടെ അഹങ്കാരത്തില്‍ മുങ്ങിപോയ ഒരു നല്ല കളിക്കാരന്‍. ഇന്ന് വരെ ആരും ശ്രീ എന്നാ വ്യക്തിയെ അല്ലാതെ ശ്രീ എന്നാ കളിക്കാരനെ വില കുറച്ചിട്ടില്ല.
സ്മിത്ത് ശ്രീശാന്തിനെ ചീത്ത പറഞ്ഞപ്പോള്‍ സ്മിത്തിന്റെ കൂടെ നിന്ന ധോണി എന്നാ ക്യാപ്ടനെ ഞാന്‍ വെറുക്കുന്നു. അവന്‍ ഒരു ഇന്ത്യാക്കരനാണോ? നെഹ്രയെ ടീം ഇല്‍ എടുക്കാനായി സ്വന്തം നാട്ടുകാരനെ ചതിച്ച ഒരുവന്‍. അത്രയ്ക്ക് മോശക്കാരനാണോ ശ്രീ..? എങ്കില്‍ എന്ത് കൊണ്ട് അവനു ഇപ്പോളും ചില സമയം ടീമില്‍ അവസരം കിട്ടുന്നു?
ആശ്വിനായി ശ്രീകാന്തും നെഹ്രക്കായി ധോനിയും... പാവം ശ്രീക്കായി ഒരു പട്ടിയും ഇല്ല. കര്‍മ്മ ഫലമോ മലയാളി ജന്മ ദോഷമോ......?
പാവം സച്ചിന്‍.. ഈ പ്രാവശ്യവും ലോക കപ്പ് എന്ന സ്വപ്നം നടക്കില്ല..... ഒരു ശാപം എന്ന പോലെ...നാനാത്വത്തില്‍ ഏകത്വം ഇന്ത്യയുടെ മുദ്ര....... അതിനെതിരായ ഒന്നും നീതിയല്ല. മലയാളിയും മദ്രാസിയും ഇന്ത്യാക്കാരന്‍ തന്നെ.
9 comments:
ശ്രീ ശാന്ത് നെ ടീമില്‍ എടുത്തില്ല എന്നാ കാരണം കൊണ്ട് ഇന്ത്യ വേള്‍ഡ് കപ്പ് തോല്‍ക്കണം എന്നുണ്ടോ ?
ഇന്ത്യന്‍ പിച്ചുകളില്‍ ശ്രീ ശാന്ത് അത്ര പോര എന്നതല്ലേ സത്യം . ഒരു കൂട്ടം പ്രതിഭകളില്‍ നിന്ന് 15 പേരെ തിരഞ്ഞെടുക്കുന്നത് പ്രയാസമേറിയ ജോലിയാണ്. യുവരാജും ഗംഭിരും ഭാജിയും എല്ലാം എടുത്തു ചാടി ചൂടായി സംസാരിക്കുന്നവര്‍ ആണെങ്കിലും ശ്രീയെ പോലെ ഇത്രയേറെ
മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല , അത് ഇന്ത്യയില്‍ ആയാലും പുറം നാട്ടിലായാലും .
ഈ പുറത്താകല്‍ ശ്രീ ശാന്ത് ക്ഷണിച്ചു വരുത്തിയതാണ് സ്വന്തം നാക്കിന്റെ പിഴ കൊണ്ട്.
അതെ അതെ.
പക്ഷെ മനസ്സ് പറയുന്നു.. ശ്രീ വേൾഡ് കപ്പിൽ കളിക്കും. ആർക്കെങ്കിലും പരിക്ക് പറ്റി പകരക്കാരനായെങ്കിലും ശ്രീ ഇറങ്ങും. ആ കളിയിൽ ഇന്ത്യ ജയിക്കുകയും ചെയ്യും
സേതു, ശ്രീയുടെ കഴിവ് എന്നുപറയുന്നത് ആസ്ത്രേലിയക്കാരന്റെ ആയുധം അവനുനേരെ തന്നെ പ്രയോഗിക്കാൻ ശ്രീക്കെ പറ്റു. പിന്നെ ഇന്നത്തെ മനോരമയിൽ ഇന്ത്യയിൽ കളിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ഇട്ടിട്ടുണ്ട്. നെഹ്രയേക്കാളും മുനാഫിനേക്കാളും ശ്രീ തന്നെ കേമൻ.
ശ്രീ ഇന്ത്യയില്‍ മോശം ആയിട്ടാണു കളിക്കുന്നത് എന്ന് പറയുന്നവര്‍ ഈ ലിങ്ക് ഒന്ന് നോക്കുക.
http://twitpic.com/3r3dmi
എല്ലാവരുടെയും ഇന്ത്യയിലെ ഇത് വരെ ഉള്ള പ്രകടനം ഒന്ന് നോക്കിയിട്ട് പറയു..
who is Sreesanth ? He hasn't shown anything special until now. There are lot of other talented playes they have proven their ability doesn't have find a place on the squad. Sree is an upcoming good bowler. Since he is from kerala we can proud to be on that. But because his reuglar other issues, he make himself down as well as other keralites. He have the ability to become a good bowler. Cocnentrate on his ability and show the selectors that he is one of the best not rather than making issues after issues. Nothing wrong with the current team which they have the ability to flatter any of the opponents while playing in Asia. We wish all the best for TEAM INDIA ! the blogger can rethink his pitty opinion !
ശ്രീശാന്തിന്റെ പെരുമാറ്റത്തെ ആരും നല്ലതായി പറയുന്നില്ല. പക്ഷെ മറ്റുള്ളവരേക്കാള്‍ ഒത്തിരി മോശം എന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. പിന്നെ സഹീര്‍ ഖാന്‍ ഒഴിച്ച് വേറെ ആരാണ് ഇന്ത്യയില്‍ ശ്രീ യേക്കാള്‍ മെച്ചം? ആരുടെ സ്വഭാവം ആണ് മെച്ചം? This is clear evidence of discrimination until and unless explained in the other way. He has shown something special in the last south African test series and earlier in India as well. In what basis the captain and others support other bowlers? Without having the support from most of the guys in the team, he performed and that shows his ability.
Agree on his antics and useless show in the game, bu we should agree that it gives as result too.
രഞ്ജിത്ത് വിശ്വം ഒരു ലിങ്ക് തന്നിരുന്നു.
http://cricket.yahoo.com/cricket/blog/venkatananth/21/venkatananth21
http://cricket.yahoo.com/cricket/blog/venkatananth/21/venkatananth21
Making The Case For Sreesanth| Expert Cricket Columns - Yahoo! Cricket
ശ്രീ കുറച്ചൊക്കെ പ്രശ്നക്കാരനാണെങ്കിലും വേള്‍ഡ് കപ്പ് ടീമില്‍ ഉണ്ടാകുംന്ന് തോന്നിയിരുന്നു.
പക്ഷെ ശ്രീ കളിക്കുന്നില്ല എന്നൊറ്റകാരണത്താല്‍ ഇന്ത്യന്‍ ടീം തോല്‍ക്കണം എന്ന് ആഗ്രഹിക്കുന്നത് ശരിയാണോ?? പ്രത്യേകിച്ചും ക്രിക്കറ്റിനെ ഇഷ്ടപെടുന്നൊരാള്‍.
"നെഹ്രയെ ടീം ഇല്‍ എടുക്കാനായി സ്വന്തം നാട്ടുകാരനെ ചതിച്ച ഒരുവന്‍" എന്താ ഉദ്യേശിച്ചത്?
watever we say, india is not gonna win dis cup.. even if sree is in or out..
angane india world cuppum jayichu .... sreeshanth kalikkukayum cheyduu....
Post a Comment