ഓര്‍മ്മകള്‍
>> Sunday, February 14, 2010
അങ്ങനെ വീണ്ടും പ്രണയത്തിനായി ഒരു ദിനം. ഇതു പാശ്ചാത്യരുടെ ഭാരതീയ സംസകാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും, ആര്‍ച്ചീസ് കമ്പനി കാശുണ്ടാക്കാന്‍ തുടങ്ങിയ പരിപാടിയാണെന്നും ഒക്കെ പറയുമ്പോളും ഇതിന്റെ മാധുര്യം കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും. അല്ലെങ്കില്‍ തന്നെ മദേര്‍സ് ഡേ വരുമ്പോള്‍ എങ്കിലും അറിയാതെ അമ്മയെപറ്റി ഓര്‍ക്കാന്‍ ഈ തിരക്കിട്ട ജീവിതത്തില്‍ ഏതെങ്കിലും മക്കള്‍ക്ക് സാധിച്ചാല്‍ അതു തന്നെ ഒരു നന്മയല്ലേ? അതിനാല്‍ തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇങ്ങന്ത്തെ ഡേ കള്‍ ഒക്കെ നമുക്കു നല്ലതു തന്നെയാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ ഒരു പക്ഷെ നല്ല പ്രായത്തില്‍ പ്രണയിക്കാന്‍ സാധിക്കാതെ ഇപ്പോളത്തെ പിള്ളേര്‍ ചുമ്മാ പ്രണയിച്ച് അര്‍മ്മാദിക്കുന്ന കണ്ടിട്ട് കൊതിക്കെറുവ് തീര്‍ക്കുന്നതായിരിക്കാം.
പത്തുമുപ്പതു വയസു വരെ ഏതെങ്കിലും ഒരു പെണ്ണിന് വാലെന്റൈന്‍സ് ഡേ യില്‍ ഏതെങ്കിലും ഒരു പെണ്ണിനു ഒരു ചുംബനമോ അറ്റ്ലീസ്റ്റ് ഒരു പൂവെങ്കിലും കൊടുക്കാമെന്ന് പ്രതീക്ഷിച്ചെങ്കിലും തമ്പുരാന്‍ കനിഞ്ഞ് എല്ലാം വെറും സ്വപ്നത്തില്‍ മാത്രം ആയിപ്പോയി. ആദ്യകാലത്തൊക്കെ ഏതു പെണ്ണിനെ പ്രണയിക്കണം എന്ന കണ്‍ഫ്യൂഷനില്‍ അതു നടന്നില്ല. നമ്മുടെ നാട്ടിലെ ഏതെങ്കിലും പെണ്ണിനെ പ്രണയിച്ചു കഴിഞ്ഞാല്‍ പിന്നെ വല്ല ശ്രീദേവിയോ കാജലോ സ്റ്റെഫി ഗ്രാഫോ ഒക്കെ പ്രണയിക്കാന്‍ വന്നാല്‍ നാം നാട്ടിലെ പെണ്ണിനോട് ചെയ്യുന്ന വഞ്ചന ആവില്ലേ എന്നോര്‍ത്ത് കുറച്ചു വര്‍ഷങ്ങള്‍ പോയി. കഷ്ടകാലത്തിനു ഞാനൊരു മാന്യനും ശുദ്ധമനസ്കനും ആയിപ്പോയി (സ്വയം എങ്കിലും പറയണ്ടേ?). അങ്ങനെ മനസില്‍ മാത്രം പ്രണയമഴ പെയ്യിച്ച് ഞാന്‍ കുറെ നല്ല വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി.
ഇന്നിപ്പോള്‍ കല്യാണം ഒക്കെ കഴിഞ്ഞു, പിള്ളേരും ആയി. ചെറുപ്പക്കാര്‍ ഒക്കെ തകര്‍ക്കുന്നതു കാണുമ്പോള്‍ വല്ല ശ്രീരാമസേനയിലും ചേര്‍ന്ന് ഈ മനുഷ്യരിലെ അനസൂയ ആളിക്കത്തിക്കുന്ന പരിപാടികള്‍ ഒക്കെ നിര്‍ത്തിച്ചാലോ എന്നു വരെ തോന്നിപ്പോകും. ഇനി അന്നേരം ബെര്‍ളിയും നട്ടപ്രാന്തനും ഒക്കെ പറയുന്നപോലെ കാമുകന്മാര്‍ കാമസൂത്രാദിനമോ, വാത്സ്യായനദിനമോ ഒക്കെ കൊണ്ടുവന്ന് അതിനെ മറികടക്കും. അതുകൊണ്ട് ജീവിതയാഥാര്‍ത്യങ്ങളെ അംഗീകരിക്കാനും തനിക്കു ലഭിച്ച നല്ലകാര്യങ്ങളോര്‍ത്ത് സന്തോഷിക്കാനും തീരുമാനിച്ചു.
രാവിലെ തന്നെ ഭാര്യ ഉറക്കത്തില്‍ നിന്ന് എണീപ്പിച്ച് ഒരു വാലന്റൈന്‍സ് ഡേ വിഷ് തന്നു. തിരിച്ചൊരു ചുടുചുംബനം എത്തിസലാത്ത് വഴി ശബ്ദത്തിലൂടെയും പിന്നെ പോരാഞ്ഞിട്ട് എസ് എം എസ് ആയും കൊടുത്ത് പല്ലു തേച്ച് കൂടെയുള്ള മറ്റൊരു വിരഹ കണവന്‍ ഉണ്ടാക്കി തന്ന സുലൈമാനിയുമടിച്ച് അപ്പിയിടാന്‍ ഇരുന്നു. ഇന്നുമുതല്‍ നിര്‍ത്താനിരുന്ന സിഗരറ്റുവലി നാളെമുതല്‍ ആക്കാം എന്നു വിചാരിച്ച് ഒരു കൈയ്യില്‍ സിഗരറ്റുമായി ഇരുന്ന് ചിന്തയുടെ ലോകത്തേക്ക് ആഴ്ന്നിറങ്ങിയപ്പോള്‍ ചുണ്ടില്‍ ഒരു പാട്ടുവന്നു.
“പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.
മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ കണ്ണുനീരെന്നും വിളിച്ചു, കണ്ണുനീരെന്നും വിളിച്ചു.”
ഒരു തേന്‍കുടം ഉടഞ്ഞോ ആവോ..
റെഡി റ്റു ഈറ്റ് പൊറോട്ടാ പോലെ പ്രണയമൊന്നുമില്ലാതെ ഒരു ശരാശരി ഗള്‍ഫുകാരന്റെ ഫാസ്റ്റ് ഫുഡ്
കല്യാണമായിരുന്നെങ്കിലും, പൊറോട്ട കൊയക്കണപോലെ എന്നെയങ്ങു കൊയക്ക് ചേട്ടാ എന്നു അവള്‍ മന്ത്രിക്കും പോലെ തോന്നിയിട്ടാവണം രാണ്ടാമത്തെ വിവാഹവാര്‍ഷികം ആയപ്പോളേക്കും രണ്ട് കോന്തന്മാര്‍ ഭൂമിയിലെത്തി. ഇതിന്റിടയിലെ ഗ്യാപ്പും, പ്രസവിക്കാനും ശിശ്രൂഷകള്‍ക്കായുള്ള കാലഘട്ടവും ഒക്കെ ഞങ്ങളുടെ മനസ്സില്‍ ഇന്നും ആ ഫ്രെഷ്നെസ്സ് നിലനിര്‍ത്താന്‍ കാരണമായി. ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടുകാരും കാശുള്ളപ്പോളൊക്കെ ഡ്യൂറക്സും അല്ലാത്തപ്പോള്‍ കാമസൂത്രയും നോക്കിയിട്ട് നടക്കാതെ പോയ കാര്യങ്ങള്‍ ഇപ്പോള്‍ രണ്ടു ചട്ടമ്പികളും ഷിഫ്റ്റ് വെച്ചു നോക്കി നടത്തുന്നുണ്ട്.
രാവിലെ തന്നെ അവള്‍ക്ക് ഏറ്റവുമിഷ്ടമുള്ള, ഞാന്‍ അവളെ പെണ്ണ് കാണാന്‍ പോയപ്പോല്‍ ഇട്ട ബ്ലാക്ക് ചെക് ഷര്‍ട്ട് തന്നെ ഇട്ടുകൊണ്ട് ഞാന്‍ ബര്‍ജുമാന്റെ സൈഡിലൂടെ ഖലീജ് സെന്റര്‍ ലക്ഷ്യമാക്കി നടന്നു. നാലുവര്‍ഷമായെങ്കിലും ഷര്‍ട്ടിന് ഇപ്പോളും നല്ല പുതുമ. ഓര്‍മ്മകള്‍ പിന്നിലേക്കോടി.
ഞാന്‍ പെണ്ണുകണാന്‍ ചെന്നപ്പോള്‍ എന്റെയടുത്ത് വിറക്കുന്ന കയ്യില്‍ ചായയുമായി വന്ന് എന്റെ മനസില്‍ എവിടെയോ കയറിപറ്റിയവള്‍. ഞാന്‍ പോകാനിറങ്ങിയപ്പോള്‍ അകത്തെ മുറിയിലെ ജനലിലൂടെ വീണ്ടും ഒരു നോക്കു കാണാന്‍ നോക്കിയവള്‍. ഞാന്‍ അവള്‍ക്ക് വിധിച്ചിരിക്കുന്ന ചെറുക്കനായിരിക്കണേ എന്ന് നൂറ്റമ്പത്തുമണി ജപം ചെല്ലി പ്രാര്‍ത്ഥിച്ചവള്‍. ആദ്യരാത്രി അഞ്ചുമണിക്കേ ആക്കിയ എന്റെ ആക്രാന്തത്തിനു കൂട്ടുനിന്നവള്‍. കുളിച്ചീറനണിഞ്ഞ് സെറ്റുസാരിയുടുത്ത് ഒന്‍പതുമണിക്ക് വീണ്ടും പാലുമായി ആദ്യരാത്രിക്കെത്തിയവള്‍. എന്റെയൊപ്പം ചിരിക്കുകയും കരയുകയും ചെയ്തവള്‍. ഓഫീസില്‍ പോകാനായി ലിഫ്റ്റില്‍ കയറുമ്പോല്‍ ടൈയില്‍ പിടിച്ചു വലിച്ച് ചുണ്ടത്ത് ഒരുമ്മയും കൂടി തരുന്നവള്‍. എന്റെ കരവലയത്തിലൊതുങ്ങി നെഞ്ചില്‍ തലചായ്ച്ച് ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ
കിടക്കുന്നവള്‍. വിഷമിച്ചു കിടക്കുമ്പോള്‍ ആ നിറമാറില്‍ എന്റെ തല അമര്‍ത്തിവെച്ച് അമ്മയുടെ സുരക്ഷിതത്വം തരുന്നവള്‍. വെറുതെ അടുത്തുകൂടി പോകുമ്പോല്‍ കുണ്ടിക്കു നുള്ളുവെച്ചു തരുന്നവള്‍. ഓരോ ദിവസവും വെറൈറ്റി പ്രാതല്‍ ഉണ്ടാക്കിത്തരുന്നവള്‍. എന്റെ രണ്ടു സുന്ദരക്കുട്ടപ്പന്മാര്‍ക്ക് ജന്മം നല്‍കിയവള്‍, ഇനി വരാനിരിക്കുന്ന സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും ജന്മം നല്‍കേണ്ടവള്‍. ഒന്നിച്ചുള്ളപ്പോളൊക്കെ എന്നെ തളര്‍ത്തിയുറക്കിയവള്‍,
എനിക്കു നിന്നെ ഒത്തിരി നഷ്ടമായെടീ കൊച്ചേ.... Really I miss you a lot.
10 comments:
വാലന്റൈൻ ദിനത്തിലെ പോസ്റ്റുകളിൽ ഏറ്റവും മികച്ച പോസ്റ്റിനുള്ള അവാർഡ് ചേട്ടന്..കാരണം എനിക്കത്രക്ക് ഇഷ്ടപെട്ടു
സ്നേഹം പകർന്ന ഭാര്യയ്ക്കുള്ള സമ്മാനം...
.
.
.
ഇഷ്ടപ്പെട്ടു... അത്രയ്ക്ക്.....
.
.
.
ആയിരം ഭാവുകങ്ങൾ
സത്യാണല്ലോ..രണ്ടു വര്ഷം ആയെങ്കിലും മനസ്സ് ഫ്രഷ് ആണ് ല്ലേ..
ആശംസകള്‍ ..രണ്ടാള്‍ക്കും
വാഴജീ,
രണ്ടു പേര്‍ക്കും ആശംസകള്‍..!
എനിക്കു നിന്നെ ഒത്തിരി നഷ്ടമായെടീ കൊച്ചേ.... Really I miss you a lot.
സ്ട്രെയ്റ്റ് ഫ്രം ദ ഹാർട്ട്...
വളരെ ഇഷ്ടപ്പെട്ടു!
Appol raavile pradal matre bharya undakki thararullo...?ha ha ha
ഇത് വന്നു വന്ന് മൊത്തം കരച്ചിലാണല്ലോ.. ലവളേം കൊച്ചുങ്ങളേം വേഗം കൂടെ കൂട്ട്..
Cherish The Memories of Yesterday...
Celebrate The Happiness of Today...
And Together Look forward To new Hopes and Joy For A beutiful Tomorrow...
Belated Valentines Day wishes TO Both Of You...
“പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.
മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ കണ്ണുനീരെന്നും വിളിച്ചു, കണ്ണുനീരെന്നും വിളിച്ചു.”
Super...spl gift for ur wife..
എന്റെയൊപ്പം ചിരിക്കുകയും കരയുകയും ചെയ്തവള്‍. ഓഫീസില്‍ പോകാനായി ലിഫ്റ്റില്‍ കയറുമ്പോല്‍ ടൈയില്‍ പിടിച്ചു വലിച്ച് ചുണ്ടത്ത് ഒരുമ്മയും കൂടി തരുന്നവള്‍. എന്റെ കരവലയത്തിലൊതുങ്ങി നെഞ്ചില്‍ തലചായ്ച്ച് ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ
കിടക്കുന്നവള്‍. വിഷമിച്ചു കിടക്കുമ്പോള്‍ ആ നിറമാറില്‍ എന്റെ തല അമര്‍ത്തിവെച്ച് അമ്മയുടെ സുരക്ഷിതത്വം തരുന്നവള്‍. വെറുതെ അടുത്തുകൂടി പോകുമ്പോല്‍ കുണ്ടിക്കു നുള്ളുവെച്ചു തരുന്നവള്‍. ഓരോ ദിവസവും വെറൈറ്റി പ്രാതല്‍ ഉണ്ടാക്കിത്തരുന്നവള്‍. എന്റെ രണ്ടു സുന്ദരക്കുട്ടപ്പന്മാര്‍ക്ക് ജന്മം നല്‍കിയവള്‍, ഇനി വരാനിരിക്കുന്ന സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും ജന്മം നല്‍കേണ്ടവള്‍. ഒന്നിച്ചുള്ളപ്പോളൊക്കെ എന്നെ തളര്‍ത്തിയുറക്കി...
Post a Comment