ഞാനൊരു പാവം പാലാക്കാരന്‍

ഒരു പാവം മദ്യപന്‍

>> Tuesday, March 23, 2010

മദ്യപാനം ഒത്തിരി ജീവിതങ്ങള്‍ തകര്‍ത്തിട്ടുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പക്ഷെ മദ്യപിക്കുന്നവരെല്ലാം തകരുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണ്ടിവരും. അല്പം മദ്യം വിവേകം ഉണര്‍ത്തും എന്നു ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. നല്ല കുടിയന്മാരായ ബുദ്ധിജീവികളോട് ചോദിക്കണം ഇനി മറ്റു മതസ്ഥരുടെ ഗ്രന്ധങ്ങളില്‍ മദ്യം നല്ലതാണെന്ന് പറഞ്ഞിട്ടുണ്ടോ എന്ന്. അതികമായാല്‍ അമൃതും വിഷം എന്ന് പറഞ്ഞപോലെ കൂടുതല്‍ മദ്യം ആയാലേ പ്രശ്നമുള്ളൂ എന്ന് വിചാരിച്ച് ഞാനും എന്റെ മദ്യപാനം തുടരുന്നു. രണ്ടേ രണ്ടു പെഗ്ഗേ ഞാന്‍ കഴിക്കൂ. അതുക്ക് മേലെ മദ്യം മദ്യത്തെ ശാപ്പിടറേ.. എന്തു ചെയ്യാന്‍...

നാട്ടില്‍ നിന്നും പുതുതായി വന്ന കസിന്‍ ചേട്ടനേയും സ്വന്തം അനിയനേയും ദുബായിലെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനായി ബാറില്‍ പോയി തിരിച്ചു വന്ന വഴിക്ക് റോഡ് ക്രോസ് ചെയ്യാനുള്ള കുറുക്കു വഴികള്‍ അവര്‍ക്കു പറഞ്ഞു കൊടുത്തതാണ്, അവസാനം എനിക്കു തന്നെ പണിയായി. ക്രോസ് ചെയ്യുമ്പോള്‍ വണ്ടി വന്നാല്‍ കൈ പൊക്കി കാണിച്ചാല്‍ മതി അവര്‍ നിര്‍ത്തിക്കൊള്ളും എന്നു ഞാന്‍. അതിപ്പോള്‍ വണ്ടി ഒന്നും ഇല്ലാഞ്ഞിട്ടല്ലേ എന്ന് ചേട്ടന് കസിന്‍‍. ഞാന്‍ വിടുമോ, പോരാഞ്ഞതിന് ഞാന്‍ ദുബായില്‍ സീനിയറും. നേരെ പുറകോട്ട് നടന്നു, റോഡിന്റെ പകുത്തി എത്തുമ്പോഴേക്ക് അതാ എത്തി എനിക്ക് തടഞ്ഞു നിര്‍ത്താനുള്ള കാറ്. കൈ പൊക്കി കാണിച്ചു, ഉം പിന്നെ, നിര്‍ത്തതെ എന്റെ ചങ്കത്തോടെ വണ്ടി ഇടിച്ചു കേറ്റാനുള്ള ധൈര്യം അവനുണ്ടോ? അവന്‍ നിര്‍ത്തി. ഞാന്‍ കസിനെ നോക്കി, കണ്ടോടാ ചേട്ടാ എന്ന ഭാവത്തില്‍. കാറിന്റെ ഡോറുതുറന്ന് ഒരാള്‍ ഇറങ്ങി വന്ന് എന്റെ കയ്യില്‍ പിടിച്ചു, കൂട്ടത്തില്‍ ഒരു ഐഡെന്റിറ്റി കാര്‍ഡും കാണിച്ചു. അതൊക്കെ വായിച്ച് അയാള്‍ ഏതു സി ഐ ഡി ആണെന്നോ, ഡ്യൂപ്ലിക്കേറ്റ് ആണെന്നോ ഒന്നും ഞാന്‍ നോക്കാന്‍ നിന്നില്ല. വേഗം പോലീസ് എത്തി, അങ്ങനെ ബെന്‍സ് കാറിലും കയറി. എന്തായാലും അപ്പോളേക്കും വലിയ ചേട്ടായി വന്നു കൂടെ കയറിയതിനാല്‍ അരമണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ നില്‍കേണ്ടി വന്നതിഴിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ല. അങ്ങനെ റോഡ് ക്രോസ് ചെയ്യാന്‍ പഠിപ്പിച്ച എന്നെ പോലീസ് ക്രോസ് ചെയ്തു.

എന്തായാലും ഞാന്‍ ആ സംഭവത്തോടെ ഡീസന്റായി. എവിടെ പോയാലും വണ്ടി ഓടിക്കണമെങ്കില്‍ കള്ളു കുടിക്കില്ല, കള്ളുകുടിച്ചാല്‍ ടാസ്കി വിളിച്ചേ വീട്ടില്‍ വരൂ. എന്തിനാ വെറുതേ ബെന്‍സിലും ബി എം ഡബ്ല്യൂവിലും കയറുന്നേ, മനസിലാകാത്ത ഭാഷയിലെ തന്തക്കു വിളിയൊക്കെ കേള്‍ക്കുന്നേ, മലയാലത്തിലോ ഇംഗ്ലീഷിലോ മറ്റോ ആണെങ്കില്‍ കേല്‍ക്കാനും ഒരു സുഖം ഉണ്ടല്ലോ. നാട്ടില്‍ വന്ന് വല്ല അറബിയും കള്ളുകുടിച്ചിട്ട് ഇതുപോലെ അഹങ്കാരം കാണിക്കുമ്പോള്‍ ഞാന്‍ പ്രതികാരം ചെയ്തോളാം എന്നു മനസില്‍ വിചാരിച്ച് ഞാന്‍ ആശ്വസിച്ചു.ഹോ..ഇനി നാട്ടില്‍ ചെന്നിട്ട് കവലിയില്‍ ചെന്ന് മുണ്ട് വലിച്ച് പൊക്കി ഉടുത്ത് അണ്ടര്‍വയറും കാണിച്ച് ഒന്ന് അര്‍മാദിക്കണം. എല്ലാരെയും ചീത്തയും പറഞ്ഞ് വരുന്ന വണ്ടി ഒക്കെ തടഞ്ഞു നിര്‍ത്തി, എന്തായിരിക്കും അതിന്റെ ഒരു രസം, സുഖം.. ആഹഹാ.. ഓര്‍ക്കുമ്പോള്‍ കുളിരു കോരുന്നു.

എന്തായാലും മദ്യപാനം നിര്‍ത്താന്‍ തോന്നിയില്ല, അല്ല ഇപ്പോള്‍ നിര്‍ത്തിയിട്ട് എന്താ ഗുണം? ഏതോ ഒരു കള്ളത്തരം ചെയ്യുന്ന ഒരു സുഖം ആയിരിക്കും മദ്യപാനം അതു ശരിയല്ല എന്നറിഞ്ഞുകൊണ്ട് തന്നെ അതു ചെയ്യുമ്പോള്‍ കിട്ടുന്നത്. അല്ലേല്‍ പിന്നെ പിറ്റേ ദിവസത്തെ ക്ഷീണം ഓര്‍ത്താല്‍ ആരേലും ഈ പണിക്കു പോകുമോ? സാഹസികരായ മനുഷ്യരുടെ ഓരോരോ കാര്യങ്ങളേ. അങ്ങനെ വല്ലപ്പോളും ഇത്തിരി മദ്യപിക്കും, പണിയൊന്നുമില്ലാത്തപ്പോള്‍ സിഗരറ്റു വലിക്കും, നല്ല സുന്ദരികളെ കാണുമ്പോള്‍ അവരുടെ സൌന്ദര്യം നോക്കും സെക്സിയായ പെണ്ണുങ്ങളെ കാണുമ്പോള്‍ അതും നോക്കും എന്നൊക്കെയല്ലാതെ വൃത്തികേടിനു നമ്മളേ കിട്ടില്ല.

ഗള്‍ഫ് നാടുകളില്‍ പ്രത്യേകിച്ച് യു എ ഇ ഇലും പല നിയമങ്ങളാണ് മദ്യപാനത്തിന്. ദുബായില്‍ മദ്യ ഷാപ്പില്‍ പോയി മദ്യം വാങ്ങണമെങ്കില്‍ ലൈസന്‍സ് വേണം, വീട്ടിലിരുന്നോ ബാറിലിരുന്നോ മദ്യപിക്കുന്നതിനു പ്രശ്നമില്ല. വണ്ടി ഓടിക്കരുത്, പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നു മാത്രം. എന്നാല്‍ ഷാര്‍ജയില്‍ ഇതൊന്നും പാടില്ല. അജ്മാനിലാണെങ്കില്‍ ആര്‍ക്കു വേണേലും കടയില്‍ പോയി മദ്യം വാങ്ങുകയും ചെയ്യാം.

ഈ മൂന്നു സ്ഥലങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന സുഹൃത് വലയലം മിക്കവാറും മദ്യപാനികള്‍ക്കും ഉണ്ടാകും. ദുബായിക്കും അജ്മാനും ഇടയില്‍ ഒരു ഷാര്‍ജ കിടക്കുന്നതാണ് മിക്കവാറും എല്ലാവര്‍ക്കും പ്രശ്നം. അങ്ങനെ കൂട്ടുകാരുടെ കൂടെ ഒരു വെള്ളിയാഴ്ച ആഘോഷിക്കാന്‍ അജ്മാനില്‍ പോയതാണ് നമ്മുടെ സന്തോഷ്. രാത്രിയില്‍ അടിച്ചു പേസ്റ്റായി കഴിഞ്ഞപ്പോള്‍ പുള്ളി തിരിച്ചു ദുബായിലേക്ക് ഷാര്‍ജ വഴി പോരുന്നു.

വഴിയില്‍ ഷാര്‍ജ പോലീസിന്റെ ചെക്കിങ്. അത്ഭുതം! സന്തോഷിന്റെ വണ്ടി ചെക്കു ചെയ്യാന്‍ വന്ന പോലീസ് കാരന്‍ ഇംഗ്ലീഷില്‍ സംസാരിച്ചു. ആകെ അറിയാവുന്ന അറബിയായ അസലാമു അലൈക്കും എടുത്തലക്കിയപ്പോളേ അതില്‍ അറബികള്‍ക്ക് നാക്കു വഴങ്ങാത്ത ഴ, സ്ല, ഋ ഒക്കെ വന്നപ്പോള്‍ പാവം ആ വിവരമുള്ള പോലീസുകാരന് മനസിലായി ഇവന്‍ പൂസാണെന്ന്. യു ആര്‍ ഡ്രങ്ക്, പ്ലീസ് പാര്‍ക്ക് ദ കാര്‍ ആന്റ് ടേക്ക് ഏ ടാക്സി ആന്റ് ഗോ ടു ഹോം എന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് പറയുന്ന ഷാര്‍ജ പോലീസിനെ കണ്ട സന്തോഷ് കൃതാര്‍ഥനായി. അതും പോരാഞ്ഞ് സാധാരണ അന്നേരേ പിടിച്ച് ജയിലിലടച്ച് നാട്ടിലേക്ക് ലൈഫ് ബാന്‍ അടിച്ചു വിടുന്ന ഷാര്‍ജ പോലീസ് ടാക്സി വിളിച്ച് വീട്ടില്‍ പോകാന്‍ പറയുന്നു.

പക്ഷെ ഞാന്‍ പൂസാണെന്ന് മാത്രം പറഞ്ഞത് സമ്മതിച്ചു കൊടുക്കാന്‍ സന്തോഷ് തയ്യാറായില്ല. അവന്‍ പുറത്തിറങ്ങി, നേരെ നിന്നു. എന്നിട്ടു പറഞ്ഞു ഐ ആം നോട്ട് പൂസ്, ദേ ഞാന്‍ നേരെ നില്‍ക്കുന്നുണ്ട്. പാവം പോലീസ് കാരന്‍ ചിരിച്ചു പോയി, പാര്‍ക്ക് ചെയ്തിട്ടു പോടാ വീട്ടില്‍ എന്ന് ചിരിച്ചോണ്ടു പറഞ്ഞു. ഓ..പിന്നെ, എന്റെ തന്തക്കു പറഞ്ഞാല്‍ ക്ഷമിക്കും, പക്ഷെ പൂസാണെന്ന് പറഞ്ഞാല്‍ ക്ഷമിക്കില്ല എന്ന ഭാവത്തില്‍ സന്തോഷ് വീണ്ടും പ്രൂവ് ചെയ്യാന്‍ ശ്രമിച്ചു. സീ സാര്‍, ഐ കാന്‍ വാക്ക് എന്നു പറഞ്ഞ് ഒരു വര വരച്ച് അതിലൂടെ നടന്നു കാണിച്ചു. പോലീസുകാരന്റെ ചിരി മുഖത്തു നിന്നു മാഞ്ഞു. ഓഹൊ.. ഒരു ഫുള്ളടിച്ചാല്‍ കുലുങ്ങാത്തവാണ് ഈ സന്തോഷ് കുമാര്‍ എന്നു പറഞ്ഞ് സന്തോഷ് ഡാന്‍സ് കളിച്ചു കാണിച്ചു, സീ സാര്‍, ഐ കാന്‍ ഡാന്‍സ് അസ് വെല്‍. ഇനി നീ അധികം വെല്ലണ്ടാ എന്നു പറഞ്ഞ് കൊടുത്തു പോലീസ്കാരന്‍ കരണത്തിനൊരെണ്ണം. പിന്നെ ഒരു മാസം ജയില്‍, നൂറു ചാട്ടവാറടി, പോരാത്തതിന് ഇനി മേലില്‍ യു എ ഇ എന്നപേരു പോലും പറഞ്ഞേക്കരുത് എന്നു പറഞ്ഞ് നാട്ടിലേക്കും.

ഇതൊക്കെയാണ് വിധി എന്നു പറയുന്നത്, അതിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കാ പറ്റുക? കള്ളുകുടിച്ചു വണ്ടിയോടിച്ചവനെ പോലീസുകാരന്‍ വിട്ടിട്ടും വിധി അവനെ തോല്‍പ്പിച്ചു. അല്ലെങ്കില്‍ ചോദിച്ചു വാങ്ങി. എന്തായാലും അവന്റെ വിധി അതായിരുന്നു, വിധിയെ തോല്‍പ്പിക്കാന്‍ ഷാര്‍ജാ പോലീസിനും പറ്റില്ല മക്കളേ...

7 comments:

Unknown March 23, 2010 at 12:33 PM  

Alla ee sandosh, chettan thanne ano?

ഒഴാക്കന്‍. March 23, 2010 at 12:38 PM  

കഥ ഒന്നുകൂടി കൊഴുപ്പിക്കാം ആയിരുന്നു.. എങ്കിലും നന്നായിരിക്കുന്നു

ഒഴാക്കന്‍. March 23, 2010 at 12:38 PM  

കഥ ഒന്നുകൂടി കൊഴുപ്പിക്കാം ആയിരുന്നു.. എങ്കിലും നന്നായിരിക്കുന്നു

ശ്രീ March 23, 2010 at 3:22 PM  

അത് തന്നെ. വിധിയെ തോല്‍പ്പിയ്ക്കാന്‍ ആര്‍ക്കും പറ്റില്ലല്ലോ

Unknown March 23, 2010 at 6:37 PM  

വിധിയെ പഴിക്കുകയല്ലാതെ എന്ത് ചെയ്യും.വിധവയായിരുന്നെങ്കില്‍ തോല്പ്പിക്കാംആയിരുന്നു

പട്ടേപ്പാടം റാംജി March 23, 2010 at 11:01 PM  

വിധി എന്നു പറഞ്ഞ് സമാധാനിക്കാം. അല്ലാതെതുചെയ്യാന്‍.
കൊള്ളാം.

Ashly March 25, 2010 at 3:44 PM  

നന്നായിരിക്കുന്നു!!!!


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP